ബിവറേജസ് ഷോപ്പിൽ പോകുന്നോ? ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിവറേജസ് കോർപറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദേശമദ്യ വിൽപനശാലകളും പ്രതിരോധ- മുൻകരുതൽ നടപടികൾ സ്വകരിക്കണമെന്ന് മാനേജിങ് ഡയറക്ടർ നിർദേശിച്ചു. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
1/10

ചില്ലറവിൽപനശാലകളിലെത്തുന്ന ഉപഭോക്താക്കൾ നിർബന്ധമായും മാസ്കോ ടൗവ്വലോ ഉപയോഗിക്കണം.
advertisement
2/10
വരിയിൽ നിൽക്കുന്നവർ തമ്മിൽ കുറഞ്ഞ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന അകലം പാലിക്കണം.
advertisement
3/10
ഒരു ക്യൂവിൽ പരമാവധി 30 പേരേ പാടുള്ളൂ.
advertisement
4/10
തിരക്ക് കുറഞ്ഞ സമയത്ത് മദ്യം വാങ്ങാൻ എത്തണം.
advertisement
5/10
ക്യൂവിൽ കൂട്ടംകൂടിയോ തൊട്ടുരുമ്മിയോ നിൽക്കരുത്.
advertisement
6/10
പനി, ചുമ, ജലദോഷം എന്നിവയുള്ളവർ മദ്യം വാങ്ങാൻ വരരുത്.
advertisement
7/10
ജീവനക്കാർ ഗ്ലൗസും മുഖാവരണവും ധരിക്കണം. സാനിറ്റൈസറും ഉപയോഗിക്കണം.
advertisement
8/10
ലഭ്യത അനുസരിച്ച് ഉപഭോക്താക്കൾക്ക് സെക്യൂരിറ്റി ഗാർഡുകൾ വഴി സാനിറ്റൈസർ നൽകണം.
advertisement
9/10
മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മൂന്ന് സെക്യൂരിറ്റി ഗാർഡുകളുടെ സേവനം അധികമായി ലഭ്യമാക്കും.
advertisement
10/10
മദ്യം കഴിച്ചാൽ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനാകുമെന്നത് തെറ്റായ പ്രചാരണമാണെന്ന് മനസ്സിലാക്കുക.