TRENDING:

പ്ലാസ്മ ദാനം ചെയ്യാൻ കൂടുതൽ പേർ; കോവിഡിനെതിരായ മലപ്പുറത്തെ സഹകരണ പോരാട്ടം

Last Updated:
കോവിഡിനെ മലപ്പുറം  നേരിടുന്നത് ഇങ്ങനെയാണ്, ഒരുമ കൊണ്ടും സാഹോദര്യം കൊണ്ടും പരസ്പര സ്നേഹം കൊണ്ടും.
advertisement
1/10
പ്ലാസ്മ ദാനം ചെയ്യാൻ കൂടുതൽ പേർ; കോവിഡിനെതിരായ മലപ്പുറത്തെ സഹകരണ പോരാട്ടം
സഹജീവി സ്നേഹം കൊണ്ടും ഐക്യം കൊണ്ടും മഹാമാരിയെ അതിജീവിക്കാൻ പറ്റുമോ എന്ന് പരിശ്രമിക്കുകയാണ് മലപ്പുറത്തുകാർ. കോവിഡ് കാരണം ഗുരുതരാവസ്ഥയിൽ ആയവർക്കായി രോഗ മുക്തി നേടിയവർ പ്ലാസ്മ ദാനം ചെയ്യുക ആണ് ഇവിടെ.
advertisement
2/10
ഡോ. ഷിനാസ് ബാബുവിന്റെ ഒരു സന്ദേശത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ 22 പേരാണ് ശനിയാഴ്ച പ്ലാസ്മ ദാനം ചെയ്യാൻ എത്തിയത്.
advertisement
3/10
"ഞങ്ങൾക്ക് മികച്ച ചികിത്സയും പരിചരണവും ലഭിച്ചത് കൊണ്ടാണ് പെട്ടെന്ന് രോഗ മുക്തി നേടിയത്. അന്ന് തന്നെ തീരുമാനിച്ചിരുന്നു കഴിയും വിധം സഹായം നൽകും എന്ന്. ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത് പ്ലാസ്മ ചികിത്സയ്ക്ക് രക്തം നൽകുകയാണ്. അത് പൂർണ മനസോടെ നൽകുന്നു" ബിഎസ്എഫ് ജവാൻ ആയ മുഹമ്മദ് ഷാഫി.
advertisement
4/10
" കോവിഡ് നെഗറ്റീവ് ആകാൻ സഹായിച്ച ഡോക്ടർമാരോട് ഉള്ള നന്ദി, സമൂഹത്തോട് ഉള്ള കൂറ് അതാണ് എന്നെ ഇവിടെ എത്തിച്ചത് " വൃന്ദയുടെ വാക്കുകൾ.
advertisement
5/10
" പ്ലാസ്മ കൊടുക്കുക എന്നാല് രക്തം കൊടുക്കുയാണ്, അല്ലാതെ നട്ടെല്ലിൽ നിന്നും കുത്തി എടുത്ത് കൊടുക്കലല്ല. ആരും പേടിക്കേണ്ട കാര്യമില്ല. രോഗമുക്തി നേടിയ എല്ലാവരും ഇത് ചെയ്യണം എന്ന് ആണ് തന്റെ അഭിപ്രായം" മുഹമ്മദലി ഇങ്ങനെ പറഞ്ഞ് നിർത്തുന്നു.
advertisement
6/10
രോഗമുക്തി നേടിയ ആളുടെ പ്ലാസ്മ രോഗിക്ക് നൽകുന്ന ചികിത്സയാണ് പ്ലാസ്മ തെറാപ്പി. മരുന്ന് കണ്ടെത്താത്ത രോഗത്തിന് ഇത് ഒരു പരീക്ഷണ ചികിത്സയാണ്. നിലവിലെ സാഹചര്യത്തിൽ ഏറ്റവും ഫലം നൽകുന്നത് കൂടി ആണ് ഈ പ്ലാസ്മ തെറാപ്പി.
advertisement
7/10
പ്ലാസ്മ ചികിത്സ കൊണ്ട് രോഗമുക്തി നേടിയ കാളികാവ് സ്വദേശി അജിത് കുമാർ ഡിസ്ചാർജ് ആയത് ജില്ലക്ക് ആത്മവിശ്വാസം നൽകുന്നു. .ഷാഹുൽ ഹമീദും അബ്ദുൽ ലത്തീഫും നൽകിയ പ്ലാസ്മ ആണ് അജിത് കുമാറിന് രക്ഷ ആയത്.
advertisement
8/10
കോവിഡ് നെഗറ്റീവ് ആയി വീട്ടിലേക്ക് മടങ്ങുന്ന അജിത് കുമാറിന് നന്ദി പറയാൻ പറയാൻ വാക്കുകൾ ഇല്ല. " ഡൽഹി പോലീസിൽ ആണ് ഞാൻ, പക്ഷേ ഈ ഒരു അവസ്ഥയിൽ ഞാൻ അവിടെ ആണെങ്കിൽ ഇങ്ങനെ രക്ഷപ്പെടുമോ എന്ന് പോലും അറിയില്ല. ഷാഹുൽ ഹമീദും ലത്തീഫും ഇപ്പൊൾ എന്റെ സഹോദരന്മാർ ആണ്. എല്ലാവർക്കും നന്ദി"
advertisement
9/10
ആളുകളുടെ സഹകരണം കൂടുതൽ ആത്മവിശ്വാസം നൽകുന്നതായി ഡോക്ടർ ഫിറോസ് ബാബു പറഞ്ഞു. ഓരോ ദിവസവും കൂടുതൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുമ്പോഴും പ്രത്യാശയും ആശ്വാസവും ജില്ല നിലനിർത്തുന്നത് ഇങ്ങനെ ഉള്ള ചില കാര്യങ്ങൾ കൊണ്ടാണ്.
advertisement
10/10
സമ്പർക്കത്തിലൂടെ പടരുന്ന രോഗത്തെ സഹകരണം കൊണ്ട് തോൽപ്പിക്കാൻ ആണ് മലപ്പുറം ശ്രമിക്കുന്നത്..അതെ കോവിഡിനെ മലപ്പുറം  നേരിടുന്നത് ഇങ്ങനെയാണ്, ഒരുമ കൊണ്ടും സാഹോദര്യം കൊണ്ടും പരസ്പര സ്നേഹം കൊണ്ടും.
മലയാളം വാർത്തകൾ/Photogallery/Kerala/
പ്ലാസ്മ ദാനം ചെയ്യാൻ കൂടുതൽ പേർ; കോവിഡിനെതിരായ മലപ്പുറത്തെ സഹകരണ പോരാട്ടം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories