TRENDING:

Janatha Service and KSRTC Logistics | ജനതാ സർവീസ്; ലോജിസ്റ്റിക്സ്; വരുമാന വർധനവിന് കെഎസ്ആർടിസിയുടെ പുതിയ മാർഗങ്ങൾ

Last Updated:
ആപ്പിന്റെ ഉദ്ഘാടനത്തോടൊപ്പം ജനതാ ലോഗോ, കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ്" ലോഗോ എന്നിവയും മുഖ്യമന്ത്രി പിണറായി പ്രകാശനം ചെയ്യും.
advertisement
1/7
ജനതാ സർവീസ്; ലോജിസ്റ്റിക്സ്; വരുമാന വർധനവിന് കെഎസ്ആർടിസിയുടെ പുതിയ മാർഗങ്ങൾ
ഇനി നിരത്തുകളിൽ കെ.എസ്.ആർ.ടി.സി ജനതാ സർവീസും. കോവിഡ് കാലത്ത് യാത്രക്കാർ കുറഞ്ഞതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ "അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി" ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചിരുന്നു.
advertisement
2/7
സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളിലും യാത്രക്കാരുടെ സൗകര്യം അനുസരിച്ച് നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്തതോടെ വൻജനപ്രീതിയാണ് ഈ സർവീലസുകൾക്ക് ലഭിച്ചത്.
advertisement
3/7
"അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി" ജനപ്രിയമായതോടെ ഈ സർവീസിന് ഒരു പേര് നിർദ്ദേശിക്കണമെന്ന കെ.എസ്.ആർ.ടി.സിഫേസ് ബുക്ക് പേജിലെ പോസ്റ്റിന് വൻ പ്രതികരണമാണ് ലഭിച്ചത്. അതിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട "കെ.എസ്.ആർ.ടി.സി ജനത സർവീസ്" എന്ന പേരിലാണ് അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ് ഇനി മുതൽ അറിയപ്പെടുക. ഇതിനായി ലോഗോയും തയ്യാറാക്കിയിട്ടുണ്ട്.
advertisement
4/7
ആപ്പിന്റെ ഉദ്ഘാടനത്തോടൊപ്പം ജനതാ ലോഗോ, കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ്" ലോഗോ എന്നിവയും മുഖ്യമന്ത്രി പിണറായി പ്രകാശനം ചെയ്യും. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് "KSRTC LOGISTICS" എന്ന പേരിൽ പാഴ്സൽ സർവീസ് ആരംഭിച്ചത്.
advertisement
5/7
കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകൾ കൈകാര്യം ചെയ്താണ് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.
advertisement
6/7
സപ്ളൈകോയ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് കെഎസ്ആർടിസി ലോജിസ്റ്റിക്സും ആരംഭിച്ചു.
advertisement
7/7
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജി.പി.എസ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളിൽ സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Kerala/
Janatha Service and KSRTC Logistics | ജനതാ സർവീസ്; ലോജിസ്റ്റിക്സ്; വരുമാന വർധനവിന് കെഎസ്ആർടിസിയുടെ പുതിയ മാർഗങ്ങൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories