TRENDING:

ക്രിസ്മസ് ദിനത്തിൽ തൃശൂർ മേയറേയും ആർച്ച് ബിഷപ്പിനേയും സന്ദർശിച്ച് കെ സുരേന്ദ്രന്റെ സ്നേഹയാത്ര

Last Updated:
തൃശൂർ മേയർ എം കെ വർ​ഗീസിനെയും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനേയും കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാനതലത്തിൽ നടത്തുന്ന സ്നേഹയാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം
advertisement
1/5
ക്രിസ്മസ് ദിനത്തിൽ  തൃശൂർ മേയറേയും ആർച്ച് ബിഷപ്പിനേയും സന്ദർശിച്ച് കെ സുരേന്ദ്രന്റെ സ്നേഹയാത്ര
തൃശൂർ: തൃശൂർ മേയർ എം കെ വർ​ഗീസിനെയും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനേയും കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാനതലത്തിൽ നടത്തുന്ന സ്നേഹയാത്രയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
advertisement
2/5
ബിഷപ് ഹൗസിൽ എത്തിയാണ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കണ്ടത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവും ക്രിസ്മസ് മധുരവും അദ്ദേഹം ബിഷപ്പിനു കൈമാറി.
advertisement
3/5
സ്നേഹ യാത്രയെ കുറിച്ചും അതിനു വിശ്വാസികളിൽ നിന്നും ലഭിക്കുന്ന പിന്തുണയെ കുറിച്ചും സുരേന്ദ്രൻ ആർച്ച് ബിഷപ്പിനോട് വിവരിച്ചു.
advertisement
4/5
തൃശൂർ മേയർ എം കെ വർഗീസിന്റെ വീട്ടിലെത്തിയാണ് കെ സുരേന്ദ്രൻ സന്ദർശനം നടത്തിയത്. മേയറിന് ക്രിസ്മസ് മധുരവും പ്രധാനമന്ത്രിയുടെ സന്ദേശവും സുരേന്ദ്രൻ കൈമാറി.
advertisement
5/5
ഹൃദ്യമായ സ്വീകരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷനും നേതാക്കൾക്കും മേയർ ഒരുക്കിയത്. ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ നാഗേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
ക്രിസ്മസ് ദിനത്തിൽ തൃശൂർ മേയറേയും ആർച്ച് ബിഷപ്പിനേയും സന്ദർശിച്ച് കെ സുരേന്ദ്രന്റെ സ്നേഹയാത്ര
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories