Vande Bharat Kerala | കേരളത്തിന്‍റെ രണ്ടാം വന്ദേഭാരതിന് എവിടെയൊക്കെ സ്റ്റോപ്പ് ? ടിക്കറ്റ് നിരക്കെത്ര ?
- Published by:Arun krishna
- news18-malayalam
Last Updated:
Vande Bharat Kerala : തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍ഗോഡ് നിന്നും ട്രെയിന്‍ സര്‍വീസ് നടത്തും.
advertisement
1/8

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സപ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ച്. പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച രാജ്യത്തിന് സമ്മാനിച്ച 9 വന്ദേഭാരത് സര്‍വീസുകളില്‍ ഒന്നാണ് കാസര്‍കോഡ്- തിരുവനന്തപുരം റൂട്ടിലും തിരിച്ചും സര്‍വീസ് നടത്തുന്നത്.
advertisement
2/8
ആദ്യത്തെ വന്ദേഭാരതില്‍ നിന്ന് വ്യത്യസ്തമായി ആലപ്പുഴ വഴിയാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക. കൂടാതെ മലപ്പുറം ജില്ലയിലെ തിരൂരില്‍ രണ്ടാം വന്ദേഭാരതിന് സ്റ്റോപ് അനുവദിക്കുകയും ചെയ്തു. ഓറഞ്ച് -ഗ്രേ ഷെയ്ഡിലുള്ള പുതിയ ലുക്കിലുള്ള വന്ദേഭാരതാണ് കേരളത്തിന് റെയില്‍വെ അനുവദിച്ചത്.
advertisement
3/8
ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സര്‍വീസ് തുടങ്ങും. ബുധനാഴ്ച കാസര്‍കോട്ടുനിന്നും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും ട്രെയിന്‍ സര്‍വീസ് നടത്തും.
advertisement
4/8
<strong>ട്രെയിന്‍ നമ്പര്‍ 20631 കാസര്‍ഗോഡ് – തിരുവനന്തപുരം സമയക്രമം: </strong>രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (7.55), കോഴിക്കോട് (8.57), തിരൂര്‍ (9.22) ഷൊർണൂർ (9.58), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.32), കൊല്ലം (ഉച്ചയ്ക്ക് 1.40), തിരുവനന്തപുരം (3.05)
advertisement
5/8
<strong>കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് ടിക്കറ്റ് നിരക്ക് : </strong>കാസര്‍ഗോഡ് – തിരുവനന്തപുരം യാത്രയ്ക്ക് എസി ചെയര്‍ കാറില്‍ 1555 രൂപയും ഭക്ഷണത്തിനുള്ള കാറ്ററിങ് ചാര്‍ജ് 364 രൂപയുമാണ്. എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 2835 രൂപ ടിക്കറ്റ് നിരക്കും 419 രൂപ കാറ്ററിങ് ചാര്‍ജും ഈടാക്കും. ഭക്ഷണത്തിന്‍റെ തുക ആവശ്യാനുസരണം ഒഴിവാക്കാം.
advertisement
6/8
<strong>ട്രെയിന്‍ നമ്പര്‍ 20632 തിരുവനന്തപുരം- കാസര്‍ഗോഡ് സമയക്രമം : </strong>വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), തിരൂര്‍ (8.52) കോഴിക്കോട് (9.23), കണ്ണൂർ (10.24), കാസർഗോഡ് (11.58).
advertisement
7/8
<strong>തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരത് ടിക്കറ്റ് നിരക്ക്: </strong> തിരുവനന്തപുരം- കാസര്‍ഗോഡ് യാത്രയ്ക്ക് എസി ചെയര്‍ കാറില്‍ 1515 രൂപയും ഭക്ഷണത്തിനുള്ള കാറ്ററിങ് ചാര്‍ജ് 323 രൂപയുമാണ്. എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 2800 രൂപ ടിക്കറ്റ് നിരക്കും 384 രൂപ കാറ്ററിങ് ചാര്‍ജും ഈടാക്കും. ഭക്ഷണത്തിന്‍റെ തുക ആവശ്യാനുസരണം ഒഴിവാക്കാം.
advertisement
8/8
ചെയര്‍കാറില്‍ 546 സീറ്റും എക്സിക്യുട്ടീവ് ക്ലാസില്‍ 52 സീറ്റുമാണുള്ളത്. നിലവില്‍ ജനറല്‍ റിസര്‍വേഷനില്‍ ഇത് യഥാക്രമം 352, 33 സീറ്റുകള്‍ വീതമാണ്. എമര്‍ജന്‍സി ക്വാട്ട, തത്കാല്‍ (96 സീറ്റ്, 11 സീറ്റ്) ഉള്‍പ്പെടെ ബാക്കി സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. പ്രീമിയം തത്കാല്‍ ഇല്ല.
മലയാളം വാർത്തകൾ/Photogallery/Kerala/
Vande Bharat Kerala | കേരളത്തിന്‍റെ രണ്ടാം വന്ദേഭാരതിന് എവിടെയൊക്കെ സ്റ്റോപ്പ് ? ടിക്കറ്റ് നിരക്കെത്ര ?