CPM Kerala Assembly election 2021| ഓരോ ജില്ലകളിലെയും സിപിഎം സ്ഥാനാർഥികൾ
- Published by:Anuraj GR
- news18-malayalam
Last Updated:
2016 ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിൽ 9 പേർ സ്വതന്ത്രന്മാരായാണ് ജനവിധി തേടുന്നത്.
advertisement
1/15

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക ഇന്നലെയാണ് പ്രഖ്യാപിച്ചത്. രണ്ട് ടേം മാനദണ്ഡം പാലിച്ച് മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. 12 വനിതകളാണ് 83 പേരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണയും പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു. 2016 ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിൽ 9 പേർ സ്വതന്ത്രന്മാരായാണ് ജനവിധി തേടുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍. എം എം മണി, എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവർ മത്സരരംഗത്തുണ്ട്.
advertisement
2/15
ഉദുമയിൽ സി എച്ച് കുഞ്ഞമ്പുവും തൃക്കരിപ്പൂരിൽ എം രാജഗോപാലുമാണ് ജില്ലയിലെ സിപിഎം സ്ഥാനാർഥികൾ. തർക്കം നിലനിൽക്കുന്ന മഞ്ചേശ്വരം സീറ്റിലെ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും.
advertisement
3/15
കണ്ണൂരിൽ എട്ടിൽ അഞ്ചിടത്തും പുതുമുഖങ്ങളാണെന്ന സവിശേഷതയുണ്ട്. പിണറായി വിജയൻ, എം. വി ഗോവിന്ദൻ മാസ്റ്റർ, കെ കെ ശൈലജ എന്നിവരാണ് ജനവിധി തേടുന്നവരിൽ പ്രമുഖർ
advertisement
4/15
വയനാട്ടിൽ മാനന്തവാടിയിലും ബത്തേരിയിലുമാണ് സിപിഎം മത്സരിക്കുന്നത്. ബത്തേരിയിൽ കോൺഗ്രസ് വിട്ടുവന്ന എം. എസ് വിശ്വനാഥനാണ് സിപിഎം സ്ഥാനാർഥി
advertisement
5/15
കോഴിക്കോട് ജില്ലയിൽ ടി പി രാമകൃഷ്ണൻ, കാരാട്ട് റസാഖ് പിടിഎ റഹീം എന്നിവർ വീണ്ടും ജനവിധി തേടുന്നു. മുഹമ്മദ് റിയാസ്, സച്ചിൻദേവ്, ലിന്‍റോ ജോസഫ് തുടങ്ങിയ യുവാക്കളും പട്ടികയിലുണ്ട്.
advertisement
6/15
കെ. ടി ജലീൽ ഉൾപ്പടെ ഏഴ് മൂന്നു സിറ്റിങ് അംഗങ്ങൾ പട്ടികയിലുണ്ട്. ജിജി, മിഥുന, റഷീദലി തുടങ്ങിയ ചെറുപ്പക്കാരുടെ സാനിദ്ധ്യം ശ്രദ്ധേയമാണ്.
advertisement
7/15
എം. ബി രാജേഷ് ഉൾപ്പടെയുള്ള പ്രമുഖർ ജില്ലയിൽ നിന്ന് ജനവിധി തേടുന്നു. ഷൊർണൂരിൽ മമ്മിക്കുട്ടിയും മലമ്പുഴയിൽ എ പ്രഭാകരനുമാണ് സ്ഥാനാർഥികൾ
advertisement
8/15
കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, മന്ത്രി എ.സി മൊയ്തീൻ എന്നിവരാണ് ജില്ലയിൽനിന്ന് മത്സരിക്കുന്നവരിൽ ശ്രദ്ധേയർ. തൃശൂർ മുൻ മേയർ ആർ ബിന്ദുവും മത്സരരംഗത്തുണ്ട്.
advertisement
9/15
ഇടുക്കിയിൽ ഉടുമ്പൻചോലയിലെ സ്ഥാനാർഥിയായി മന്ത്രി എം എം മണി വീണ്ടും ജനവധി തേടും. ജില്ലയിലെ ദേവികുളത്തെ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും.
advertisement
10/15
പി രാജീവ്, എം സ്വരാജ് തുടങ്ങിയ ചെറുപ്പക്കാരുടെ നിരയെയാണ് എറണാകുളത്ത് സിപിഎം നിയോഗിച്ചിരിക്കുന്നത്. മുൻ കോൺഗ്രസ് നേതാവ് പി.വി ശ്രീനിജനും ഇടത് നിരയിൽ സ്ഥാനാർഥിയായി എത്തിയിട്ടുണ്ട്.
advertisement
11/15
വി എൻ വാസവൻ ഏറ്റുമാനൂരിലും ഉമ്മൻചാണ്ടിയുടെ കോട്ടയായ പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസും ജനവിധി തേടും. കോട്ടയത്ത് കെ അനിൽകുമാറാണ് സ്ഥാനാർഥി.
advertisement
12/15
ജി സുധാകരനും ഡോ. ടി എം തോമസ് ഐസകും ഇല്ലാത്ത പട്ടികയിൽ സജി ചെറിയാൻ, യു പ്രതിഭ എന്നീ സിറ്റിങ് എംഎൽഎമാരുണ്ട്. മാവേലിക്കരയിൽ പുതുമുഖമായ എം എസ് അരുൺകുമാർ മത്സരിക്കും.
advertisement
13/15
പത്തനംതിട്ടയിൽ സിറ്റിങ് എംഎൽഎമാരായ വീണ ജോർജ്, കെ യു ജനീഷ് കുമാർ എന്നിവരെ വീണ്ടുമൊരിക്കൽ കൂടി സിപിഎം മത്സരരംഗത്ത് നിയോഗിച്ചിട്ടുണ്ട്.
advertisement
14/15
മുകേഷ്, മേഴ്സിക്കുട്ടിയമ്മ, നൌഷാദ് തുടങ്ങിയ സിറ്റിങ് അംഗങ്ങൾക്കൊപ്പം കെ എൻ ബാലഗോപാലും ഡോ. സുജിത്ത് വിജയനും കൊല്ലത്തെ സിപിഎം സ്ഥാർനാഥി പട്ടികയിലുണ്ട്.
advertisement
15/15
കേരളത്തിൽ ഏറ്റവുമധികം സിപിഎം പ്രതിനിധികൾ മത്സരിക്കുന്ന ജില്ലയിൽ കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, വി ജോയ്, സി.കെ ഹരീന്ദ്രൻ, ഐ ബി സതീഷ്, ഡി.കെ മുരളി, വി ശിവൻകുട്ടി, കെ ആൻസലൻ തുടങ്ങിയവർ ഒരിക്കൽ കൂടി ജനവിധി തേടുന്നു. ജി സ്റ്റീഫൻ, ഒ എസ് അംബിക, എന്നിവർ പുതുമുഖങ്ങളാണ്.
മലയാളം വാർത്തകൾ/Photogallery/Kerala/
CPM Kerala Assembly election 2021| ഓരോ ജില്ലകളിലെയും സിപിഎം സ്ഥാനാർഥികൾ