TRENDING:

Kerala Weather Update: കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തും; മെയ് 31 ന് എന്ന് പ്രവചനം

Last Updated:
കഴിഞ്ഞ വർഷം ജൂൺ 4 നാണ് മൺസൂൺ കേരളത്തിലെത്തിയത്
advertisement
1/5
Kerala Weather Update: കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തും; മെയ് 31 ന് എന്ന് പ്രവചനം
തിരുവനന്തപുരം: കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂൺ 1നാണ് കാലവർഷം ആരംഭിക്കുന്നത്.
advertisement
2/5
എന്നാൽ ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ്‌ 31 ഓടെ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം ജൂൺ 4 നാണ് മൺസൂൺ കേരളത്തിലെത്തിയത്.
advertisement
3/5
അതേസമയം, സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി വേനൽമഴ തുടരുന്നു. 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
advertisement
4/5
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കൻ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും. ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
advertisement
5/5
ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാകടയ്ക്ക് മുകളിൽ വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് നിക്കോബാർ ദ്വീപിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Weather Update: കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തും; മെയ് 31 ന് എന്ന് പ്രവചനം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories