TRENDING:

Kerala Weather Update Today: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ദിവസം കൂടി മഴ തുടരും

Last Updated:
Kerala Rain Alert: അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും
advertisement
1/7
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. (Representational Image/PTI)
advertisement
2/7
ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
advertisement
3/7
തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും. കർണാടക മുതൽ കന്യാകുമാരി തീരം വരെ ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്
advertisement
4/7
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.
advertisement
5/7
ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
advertisement
6/7
തെക്കൻ തമിഴ്നാട് തീരത്തും കേരളതീരത്തും ഉയർന്ന തിരമാലക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകി.
advertisement
7/7
ഒക്ടോബർ പകുതിയോടെ സംസ്ഥാനത്ത് തുലാമഴ എത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം കണക്കാക്കുന്നത്. തമിഴ്നാട്ടിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാമഴയിലാണ് ആകെ മഴയുടെ പകുതിയിലേറെയും കിട്ടുന്നത്. കേരളത്തിൽ വാർഷിക മഴയുടെ ഏകദേശം 30 ശതമാനം തുലാമഴക്കാലത്താണ് പെയ്തിറങ്ങുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Weather Update Today: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ച് ദിവസം കൂടി മഴ തുടരും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories