TRENDING:

Kochi Metro | കൂടുതല്‍ സൗകര്യങ്ങള്‍, ആകര്‍ഷക സേവനങ്ങള്‍; കൊച്ചി മെട്രോ സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു

Last Updated:
എല്ലാ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം
advertisement
1/6
കൂടുതല്‍ സൗകര്യങ്ങള്‍, ആകര്‍ഷക സേവനങ്ങള്‍; കൊച്ചി മെട്രോ സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു
കൊച്ചി: യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിനൊപ്പം സവിശേഷമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തി കൊച്ചി മെട്രോ(Kochi Metro) സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു. അടിസ്ഥാന സൗകര്യങ്ങളിലെ വര്‍ധന മുതല്‍ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള നിരവധി പുതിയ സൗകര്യങ്ങള്‍വരെ ആദ്യഘട്ടമായി ആലുവ, ഇടപ്പള്ളി, എം.ജി റോഡ്, കടവന്ത്ര, വൈറ്റില, തൈക്കൂടം സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കളമശേരി, എളംകുളം, കലൂര്‍, മാഹരാജാസ്, എന്നിവിടെയും തയ്യാറായിക്കൊണ്ടിരിക്കുന്ന വടക്കേകോട്ട, എസ്.എന്‍.ജംഗ്ഷന്‍ എന്നിവടങ്ങളിലും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഏര്‍പ്പെടുത്തും.
advertisement
2/6
പടിപടിയായി എല്ലാ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടവികസനത്തില്‍ എല്ലാ സ്റ്റേഷനുകളിലെയും ദിശാസൂചി ബോര്‍ഡുകള്‍ കൂടുതലായി സ്ഥാപിച്ചു. സെല്‍ഫി കോര്‍ണറുകള്‍, പൊതുജനങ്ങള്‍ക്ക് പാടാനും കലാപരിപാടികള്‍ അവതരിപ്പിക്കാനുമുള്ള വേദി തുടങ്ങിയവയും ഏര്‍പ്പെടുത്തി. കൊച്ചിക്കാരുടെ പുതിയ യാത്ര ലക്ഷ്യകേന്ദ്രമായി മാറിയ കൊച്ചി മെട്രോയില്‍ യാത്രയ്ക്ക് ഒപ്പം വിനോദത്തിനും ഉല്ലാസത്തിനും വേദി ഒരുക്കുക കൂടി ഈ മുഖം മിനുക്കലിന് പിന്നിലുണ്ട്. ഓരോസ്റ്റേഷനും മറ്റ്സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമായ തീമും സവിശേഷതകളും വ്യത്യസ്തമായ ചുവര്‍ചിത്രങ്ങളും ഏര്‍പ്പെടുത്തിയാണ് മുഖം മിനുക്കിയിരിക്കുന്നത്.
advertisement
3/6
എം.ജി റോഡ് സ്റ്റേഷനിലെ ചുവരുകളില്‍ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ വിവിധ ഏടുകളുടെ ദൃശ്യാവിഷ്‌കാരമുണ്ട്. പടികള്‍ കയറുമ്പോള്‍ സംഗീതം പൊഴിക്കുന്ന മ്യൂസിക്കല്‍ സ്റ്റെയര്‍, ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്നെൈ മബൈല്‍ ചാര്‍ജിംഗ് സംവിധാനം, കുട്ടികള്‍ക്കുള്ള ആകര്‍ഷകമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയ ഗെയിമിംഗ് സോണ്‍, കൊച്ചി മെട്രോയുടെ വളര്‍ച്ചയും വികാസവും വിവരിക്കുന്ന ചെറു മ്യൂസിയം തുടങ്ങിയവയും എം.ജി റോഡ് സ്റ്റേഷനെ വേറിട്ട് നിര്‍ത്തുന്നു.
advertisement
4/6
കടവന്ത്ര സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങിയ ലൈബ്രറിയില്‍ നിന്ന്് സൗജന്യമായി പുസ്തകം വീട്ടില്‍ കൊണ്ടുപോയി വായിച്ച് തിരിച്ചേല്‍പ്പിക്കാന്‍ സൗകര്യമുണ്ട്. പ്രത്യേകം തയ്യാറിക്കിയിട്ടുള്ള റീഡിംഗ് കോര്‍ണറില്‍ വായിക്കുകയുമാകാം. പൊതുജനങ്ങള്‍ക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവനചെയ്യാനും അവസരമുണ്ട്. അമ്മമാര്‍ക്കായി പ്രത്യേക ഫീഡിംഗ് റൂമും ഇവിടെയുണ്ട്.ആലുവ സ്റ്റേഷനില്‍ കുറഞ്ഞ വാടകയ്ക്ക് പവ്വര്‍ ബാങ്ക് ലഭിക്കും.
advertisement
5/6
കൊച്ചി മെട്രോയില്‍ പ്രവര്‍ത്തിക്കുന്ന കുടംബശ്രീ അംഗങ്ങള്‍ പാഴ് വസ്തുക്കളില്‍ നിന്ന് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍, ഡിജിറ്റലൈസ് ചെയ്ത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയവയാണ് ആലുവയില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍. പവ്വര്‍ബാങ്ക് കിയോസ്‌ക്, ആകര്‍ഷകമായ വെളിച്ച വിതാനം, പ്ലാറ്റ് ഫോമില്‍പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഇരിപ്പിടം തുടങ്ങിയവയാണ് ഇടപ്പള്ളി സ്റ്റേഷനിലെ സൗകര്യങ്ങള്‍.വൈറ്റില സ്റ്റേഷനില്‍ രാവിലെയും വൈകിട്ടും സിനിമാഗാനങ്ങള്‍ കേള്‍ക്കാം. ഇവിടുത്തെ പാര്‍ക്കിംഗ് സ്ഥലം വികസിപ്പിച്ച് കൂടുതല്‍ വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കി.
advertisement
6/6
വെര്‍ട്ടിക്കല്‍ ഗാര്‍ഡനും കൊച്ചി നഗര ജീവിതവും സാംസ്‌കാരിക പാരമ്പര്യവും വിശദമാക്കുന്ന ചുവര്‍ചിത്രങ്ങള്‍ ആണ് തൈക്കൂടം സ്്റ്റേഷന്റെ പ്രത്യേകത. ഓരോ സ്റ്റേഷനിലും അധിക സൗകര്യം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് യാത്രക്കാരില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എം.ആര്‍.എല്ലിലെ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ സുമി നടരാജന്‍ എം.ജി റോഡ് സ്റ്റേഷന്റെയും ജോസഫ് സിബി ആലുവയുടെയും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ തലോജു സായ് കൃഷ്ണ വൈറ്റിലയുടെയും പര്‍ദീപ് കുമാര്‍ ഇടപ്പള്ളിയിലെയും മാനേജര്‍ ആര്‍കിടെക്റ്റ് ജിന്‍സണ്‍ കെ കൂട്ടുങ്ങല്‍ തൈക്കൂടത്തിന്റെയും എക്സിക്യൂട്ടീവ് ആര്‍കിടെകറ്റ് അശ്വതി സി കടവന്ത്രയുടെയും മോടിപിടിപ്പിക്കലിന് നേതൃത്വം നല്‍കി.
മലയാളം വാർത്തകൾ/Photogallery/Kerala/
Kochi Metro | കൂടുതല്‍ സൗകര്യങ്ങള്‍, ആകര്‍ഷക സേവനങ്ങള്‍; കൊച്ചി മെട്രോ സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories