TRENDING:

കൃപയാ സുനിയേ! അതിഥി തൊഴിലാളികളുടെ വരവ് കൂടി; ഈ ഗ്രാമം മുഴുവൻ ഹിന്ദി പഠിക്കുന്നു 

Last Updated:
എല്ലാവരെയും ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കോഴിക്കോട് ചേളന്നൂർ പഞ്ചായത്ത്
advertisement
1/21
കൃപയാ സുനിയേ! അതിഥി തൊഴിലാളികളുടെ വരവ് കൂടി; ഈ ഗ്രാമം മുഴുവൻ ഹിന്ദി പഠിക്കുന്നു 
കോഴിക്കോട് ജില്ലയിലെ ഒരു പഞ്ചായത്തിലെ ജനങ്ങൾ മുഴുവൻ ഹിന്ദി പറഞ്ഞു തുടങ്ങിയാൽ എങ്ങനെയുണ്ടാവും? എല്ലാവരെയും ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കോഴിക്കോട് ചേളന്നൂർ പഞ്ചായത്ത്.
advertisement
2/21
ചായക്കടകളിൽ, നാൽക്കവലകളിൽ, കല്യാണ വീടുകളിൽ തുടങ്ങി കുടുംബ ശ്രീ യോഗങ്ങളിലും ഗ്രാമസഭയിലും വരെ ഹിന്ദി സംസാരിക്കുന്നവരെ കാണാം.
advertisement
3/21
70 വയസ് വരെയുള്ള മുഴുവൻ ആളുകളെയും ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാർച്ചിലാണ് ചേളന്നൂർ പഞ്ചായത്ത് സാക്ഷരതാ പദ്ധതി കൊണ്ടുവന്നത്.
advertisement
4/21
പഞ്ചായത്ത് സ്വന്തം നിലയ്ക്ക് കണ്ടെത്തിയ ഫണ്ടും സന്നദ്ധ പ്രവര്‍ത്തനവുമാണ് പദ്ധതിയുടെ ഊര്‍ജം. കൃത്യമായ ആസൂത്രണം സാക്ഷരതാ പദ്ധതിയുടെ തുടക്കം മുതല്‍ കാണാം.
advertisement
5/21
ജനങ്ങളുടെ അഭിരുചിയറിയാന്‍ നടത്തിയ സര്‍വേയോടെയായിരുന്നു തുടക്കം. ആളുകള്‍ക്ക് ഹിന്ദി സംസാരിക്കാനാണ് കൂടുതൽ താല്‍പ്പര്യമെന്ന് സർവ്വെയിൽ കണ്ടെത്തി.
advertisement
6/21
ചേളന്നൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ എല്ലാ മേഖലകളിലും അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരോട് കൃത്യമായി ആശയവിനിമയം നടത്താൻ കഴിയാത്തത് ഭൂരിപക്ഷം ആളുകൾക്കും പ്രശ്നമായിരുന്നു.
advertisement
7/21
ഹിന്ദി സംസാരിക്കാൻ അറിഞ്ഞാൽ കാര്യങ്ങൾ കുറേകൂടി എളുപ്പമാവും എന്ന അഭിപ്രായം സർവേയിൽ നിന്ന് ലഭിച്ചു. ഇതോടെ ചേളന്നൂരിനെ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമം ആക്കാനുള്ള പ്രവർത്തനങ്ങളും തുടങ്ങി.
advertisement
8/21
സാക്ഷരതാ യജ്ഞത്തിന് ലഭിച്ച മികച്ച പിന്തുണയ്ക്ക് പ്രധാന കാരണം അതിഥി തൊഴിലാളികൾ തന്നെയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷിർ പറഞ്ഞു.
advertisement
9/21
സർവെക്ക് ശേഷം വിവിധ മേഖലകളിലുള്ളവരെ വിളിച്ചു ചേർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ ചെയർമാനും പഞ്ചായത്ത് സാക്ഷരത പ്രേരക് ശശികുമാർ ചേളന്നൂർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
advertisement
10/21
തുടർന്ന് വാർഡ് തല സംഘാടക സമിതിയും രൂപീകരിച്ചു. സാക്ഷരത പ്രവർത്തകർ, വിമുക്ത ഭടന്മാർ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ- സന്നദ്ധ പ്രവർത്തകർ,  പ്രവാസികൾ എന്നിവരുടെ യോഗങ്ങൾ വിളിച്ചു ചേർത്ത് അഭിപ്രായങ്ങൾ ശേഖരിച്ചു.
advertisement
11/21
അധ്യാപകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, വിമുക്ത ഭടന്‍മാര്‍ എന്നിങ്ങനെ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നവരെ ഉള്‍പ്പെടുത്തി ഇന്‍ട്രക്ടര്‍മാരുടെ പാനല്‍ ഉണ്ടാക്കി.
advertisement
12/21
ഭാഷാ വിദഗ്ധരുടെ നേതൃത്വത്തില്‍ ഏറ്റവും രസകരമായി ഹിന്ദി എഴുതാനും വായിക്കാനുമുള്ള പാഠ്യപദ്ധതി തയ്യാറായി. ഹിന്ദി സാക്ഷരത നേടുന്നതോടൊപ്പം  സ്പോക്കൺ ഹിന്ദിയും ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്.
advertisement
13/21
സമ്പൂർണ ഹിന്ദി സാക്ഷരത എന്നതിനപ്പുറം പഠിതാക്കളുടെ താല്പര്യങ്ങൾ മുൻനിർത്തിയാണ് ക്ലാസുകൾ നടക്കുന്നതെന്ന് പദ്ധതിയുടെ ജനറൽ കൺവീനറും പ്രേരകും ആയ ശശികുമാര്‍ ചേളന്നൂര്‍ പറഞ്ഞു.
advertisement
14/21
പൊതുവെ ഹിന്ദിയിൽ സംസാരിക്കാനാണ് എല്ലാവർക്കും താല്പര്യം. അതുകൊണ്ട് സ്പോക്കൺ ഹിന്ദിക്ക് പ്രാധാന്യം നൽകുന്നുണ്ട്. ജനകീയ കൂട്ടായ്മകളിലൂടെയാണ് ക്‌ളാസുകളുടെ സംഘാടനമെന്നും ശശി കുമാർ പറഞ്ഞു.
advertisement
15/21
ഓരോ വാര്‍ഡിലും വീടുകള്‍ കേന്ദ്രീകരിച്ച് ക്ലാസുകള്‍ നടക്കുന്നുണ്ട്. പഠിതാക്കളിൽ കൂടുതൽ സ്ത്രീകൾ ആണെങ്കിലും പുരുഷന്മാരും ഹിന്ദി പഠിക്കാൻ സമയം കണ്ടെത്തുന്നു.
advertisement
16/21
ഹിന്ദി മേഖലയില്‍ നിന്നുള്ള തൊഴിലാളികളുടെ വൻ തോതിലുള്ള വരവ് തന്നെയാണ് ഹിന്ദി പഠിച്ചിരിക്കണമെന്ന തോന്നല്‍ ചേളന്നൂരുകാരിലുണ്ടാക്കിയതെന്ന് ഓട്ടോ ഡ്രൈവർ കൂടിയായ ചന്ദ്രൻ പറയുന്നു.
advertisement
17/21
ദിവസവും കാണുന്നതിൽ പകുതിയും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇനി ഹിന്ദി പഠിക്കാതെ മലയാളിക്ക് രക്ഷയില്ലെന്ന് ചന്ദ്രൻ പറഞ്ഞു.
advertisement
18/21
കഴിഞ്ഞ മാര്‍ച്ചില്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നും  20 നും 70നുമിടയിൽ പ്രായമുള്ളവരാണ് പഠിതാക്കൾ.
advertisement
19/21
വാർഡുകളിൽ നിന്നും കണ്ടെത്തിയ  ഇന്‍സ്ട്രക്റ്റര്‍മാർക്ക്  പിന്നീട്  പരിശീലനവും നല്‍കി. ഗ്രാമ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് കഴിഞ്ഞ തവണ 25000 രൂപയും ഇത്തവണ 50,000 രൂപയും പദ്ധതിക്കായി നീക്കിവെച്ചു. സന്നദ്ധ പ്രവർത്തനം തന്നെയാണ് ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോവുന്നത്.
advertisement
20/21
ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഹിന്ദി നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊന്നും സാക്ഷരതാ യജ്ഞത്തെ ഒട്ടും ബാധിച്ചില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പൂര്‍ണ പിന്തുണ സാക്ഷരതാ യജ്ഞത്തിനുണ്ടെന്ന് കോൺഗ്രസ് നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷിർ പറഞ്ഞു.
advertisement
21/21
വിവാദങ്ങൾക്കൊക്കെ മുമ്പ് തുടങ്ങിയതാണ് പദ്ധതി. വരുന്ന റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപനം നടക്കുന്നതോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ ഹിന്ദി സാക്ഷര ഗ്രാമമായി ചേളന്നൂര്‍ മാറുമെന്ന് സാക്ഷരതാ പ്രവർത്തകരും പഞ്ചായത്ത്‌ ഭരണസമിതിയും പറയുന്നു. കളിച്ചും ചിരിച്ചും പഠിച്ചും ആ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ചേളന്നൂരുകാര്‍.
മലയാളം വാർത്തകൾ/Photogallery/Kerala/
കൃപയാ സുനിയേ! അതിഥി തൊഴിലാളികളുടെ വരവ് കൂടി; ഈ ഗ്രാമം മുഴുവൻ ഹിന്ദി പഠിക്കുന്നു 
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories