TRENDING:

Ente KSRTC യാത്രക്കാർക്ക് 'ആപ്പു'മായി ആനവണ്ടി; ആരും പേടിക്കണ്ട ഉപകാരത്തിനാണ്

Last Updated:
ആധുനിക പേയ്മെന്റ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ആപ്ലിക്കേഷൻ.
advertisement
1/6
Ente KSRTC യാത്രക്കാർക്ക് 'ആപ്പു'മായി ആനവണ്ടി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യാത്രകൾക്കുള്ള സീറ്റുകൾ ഇനി മൊബൈലിൽ ആപ്പ് വഴി ബുക്ക് ചെയ്യാം. "എന്റെ കെ.എസ്.ആർ.ടി.സി" എന്ന മൊബൈൽ റിസർവേഷൻ ആപ്പ് തയ്യാറായിക്കഴിഞ്ഞു. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പ് പുറത്തിറക്കും.
advertisement
2/6
ആൻഡ്രോയ്ഡ്/ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ റിസർവേഷൻ ആപ്പ് "എന്റെ കെ.എസ്.ആർ.ടി.സി" (Ente KSRTC) എന്ന പേരിൽ ലഭിക്കും. ആധുനിക പേയ്മെന്റ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ആപ്ലിക്കേഷൻ.
advertisement
3/6
ലളിതമായി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപന. ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ഓൺലൈൻ റിസർവേഷൻ സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്തിരുന്നത്.
advertisement
4/6
മിക്ക യാത്രക്കാരും മൊബൈൽ ഫോണാണ് ബുക്കിംഗിന് ഉപയോഗിച്ചിരുന്നത്. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് ഓൺലൈൻ റിസർവേഷനായി സ്വന്തമായി മൊബൈൽ ആപ്പ് ഉണ്ടായിരുന്നില്ല. പുതിയ ആപ്പ് യാഥാർഥ്യമായതോടെ വളരെ വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
advertisement
5/6
ആപ്പിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ "കെ.എസ്.ആർ.ടി.സി ജനതാ സർവ്വീസ്" ലോഗോ, "കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ്" ലോഗോ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
advertisement
6/6
കോവിഡ‍് കാലത്തെ കെ.എസ്.ആർ.ടി.സിയുടെ "അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി" ബസുകൾ. ഈ സർവീസിനെയാണ് "കെ.എസ്.ആർ.ടി.സി ജനത സർവ്വീസ്" എന്ന് നാമകരണം ചെയ്യുന്നത്. സപ്ളൈകോ യ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ടാണ് കെഎസ്ആർടിസി ലോജിസ്റ്റിക്സ് മേഖലയിലേക്ക് കടന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
Ente KSRTC യാത്രക്കാർക്ക് 'ആപ്പു'മായി ആനവണ്ടി; ആരും പേടിക്കണ്ട ഉപകാരത്തിനാണ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories