TRENDING:

മദ്യത്തിന് 90 രൂപ വരെ കൂടും; ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റാനും ആലോചന

Last Updated:
560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എംഎച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും.
advertisement
1/6
മദ്യത്തിന് 90 രൂപ വരെ കൂടും; ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റാനും ആലോചന
തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതൽ സംസ്ഥാനത്തെ പുതുക്കിയ മദ്യവില പ്രാബല്യത്തില്‍ വരും. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധന. ഇതിനിടെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതു സംബന്ധിച്ച തീരുമാനം ഉടൻ പുറത്തുവരും.
advertisement
2/6
ഒപിആറിന്റെ 660 രൂപ വിലയുള്ള ഒരു ലീറ്റര്‍ മദ്യത്തിന് ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എംഎച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും.
advertisement
3/6
മദ്യത്തിന്റെ ഇനമനുസരിച്ച് പത്തു രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധന. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്റെ വിലവര്‍ധിച്ചത്. മ
advertisement
4/6
ദ്യ വിതരണ കമ്പനികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏഴു ശതമാനം വര്‍ധന വരുത്താൻ സർക്കാർ തീരുമാനിച്ചത്.. പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക.
advertisement
5/6
മാത്രമല്ല ഒന്നര ലീറ്ററിന്റെയും രണ്ടര ലീറ്ററിന്റെയും മദ്യവും ഔട്ലെറ്റുകളിലെത്തും. ഫെബ്രുവരി ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തില്‍ വരിക. ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്.
advertisement
6/6
നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം ബാറുകാര്‍ എക്‌സൈസ് വകുപ്പിനോടു ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച തീരുമാനം സർക്കാരാണ് കൈക്കൊള്ളേണ്ടതെന്ന നിലപാടിലാണ് എക്സൈസ് വകുപ്പ്.
മലയാളം വാർത്തകൾ/Photogallery/Kerala/
മദ്യത്തിന് 90 രൂപ വരെ കൂടും; ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റാനും ആലോചന
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories