ചിന്താ ജെറോം സ്ഥാനമൊഴിഞ്ഞു; ഇനി എം ഷാജർ യുവജന കമ്മീഷൻ ചെയർമാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ് ഷാജർ
advertisement
1/4

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു. രണ്ടു ടേം പൂർത്തിയാക്കി ചിന്ത ജെറോം സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഷാജർ ചുമതലയേറ്റത്.
advertisement
2/4
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ് ഷാജർ. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ജോ. സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
advertisement
3/4
പുതിയ ഉത്തരവാദിത്വം പ്രാധാന്യം അർഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂർവ്വമായി മുന്നോട്ട് പോകുമെന്നും എം ഷാജർ പറഞ്ഞു. കേളോത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കൾ: അയാൻ ഹാദി, അയ്‌റ എമിൻ.
advertisement
4/4
മൂന്നു വർഷമാണു കമ്മീഷൻ അധ്യക്ഷന്റെ കാലാവധി. ആദ്യ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 2016ലാണ് ചിന്ത ജെറോം യുവജനകമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. സർക്കാരിന്റെ അവസാനകാലത്ത് ചിന്തയ്ക്ക് വീണ്ടും നിയമനം നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് ചിന്ത ജെറോം രണ്ടാം ടേം പൂർത്തിയായി.