TRENDING:

ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു; കോട്ടയത്തെ സഭാ ആസ്ഥാനം സന്ദർശിക്കാൻ ക്ഷണം

Last Updated:
കോട്ടയത്തുള്ള തങ്ങളുടെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ക്ഷണിച്ചു
advertisement
1/5
ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു; കോട്ടയത്തെ സഭാ ആസ്ഥാനം സന്ദർശിക്കാൻ ക്ഷണം
ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഓര്‍ത്തോഡ്ക്‌സ് സഭാധ്യക്ഷനെ കേന്ദ്രമന്ത്രി വി മുരളീധരന്‍ അനുഗമിച്ചു. ഫലപ്രദമായ കൂടിക്കാഴ്ച എന്നാണ് ചര്‍ച്ചയ്ക്ക് ശേഷം വി.മുരളീധരന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. (Photo: V Muraleedharan/ twitter)
advertisement
2/5
കോട്ടയത്തുള്ള തങ്ങളുടെ സഭാ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ക്ഷണിക്കുകയും ചെയ്തു.കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യംവെച്ച് ബിജെപി നീക്കങ്ങള്‍ നടത്തുന്നതിനിടെ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഡല്‍ഹി ഭദ്രാസനത്തിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായാണ് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ തലസ്ഥാനത്തെത്തിയത്. (Photo: V Muraleedharan/ twitter)
advertisement
3/5
'സഭയുടെ തലവനായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു, ഇപ്പോള്‍ അദ്ദേഹത്തെ കണ്ടതിന് ശേഷം, ശരിക്കും സന്തോഷം തോന്നുന്നു, അദ്ദേഹം സഭയുടേയും പള്ളിയുടേയും പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ചു, ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം സന്തോഷവാനായി' സഭാധ്യക്ഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. (Photo: V Muraleedharan/ twitter)
advertisement
4/5
അടുത്ത തവണ കേരളത്തിലെത്തുമ്പോള്‍ തങ്ങളുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലും തങ്ങളുടെ രൂപത പള്ളി ഉള്ളതിനാല്‍ സഭയെ കുറിച്ചും അതിന്റെ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ, ചാരിറ്റി സ്ഥാപനങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് നല്ല പോലെ അറിയാമെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പറഞ്ഞു. (Photo: ANI)
advertisement
5/5
'സര്‍ക്കാര്‍ നടത്തുന്ന വികസന പരിപാടികളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, അതേ സമയം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങള്‍, ക്രിസ്ത്യന്‍ പള്ളിക്കെതിരായ ചില ആക്രമണങ്ങള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കണം' ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി മോദിയുടെ സബ്കാ സാത്ത് സബ്കാ വികാസ് പരിപാടിയെ അടിസ്ഥാനമാക്കി വലിയ ജനസമ്പര്‍ക്ക പരിപാടിയാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. (ഫോട്ടോ- കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ സന്ദർശിച്ചപ്പോൾ) 
മലയാളം വാർത്തകൾ/Photogallery/Kerala/
ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു; കോട്ടയത്തെ സഭാ ആസ്ഥാനം സന്ദർശിക്കാൻ ക്ഷണം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories