TRENDING:

മലപ്പുറത്തെ ഉപ്പുപ്പമാരുടെയും ഉമ്മൂമ്മമാരുടെയും എനര്‍ജിയുടെ രഹസ്യം ഇനി ഹോര്‍ലിക്സും ബൂസ്റ്റും; വയോജന സംരക്ഷണത്തിന്റെ പുത്തൻ മാതൃക

Last Updated:
നഗരസഭ പ്രദേശത്തെ 6043 പേരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ
advertisement
1/10
മലപ്പുറത്തെ ഉപ്പുപ്പമാരുടെയും ഉമ്മൂമ്മമാരുടെയും എനര്‍ജിയുടെ രഹസ്യം ഇനി ഹോര്‍ലിക്സും ബൂസ്റ്റും
വയോജന സംരക്ഷണത്തിന്റെ പുത്തൻറ മാതൃക തീര്‍ത്ത് മലപ്പുറം നഗരസഭ. ഹോർലിക്സ്, ബൂസ്റ്റ്, ഓട്സ്, കോൺഫ്ലക്സ്, റാഗിപ്പൊടി, അവിൽ പ്രീമിയം പോഷകാഹാരങ്ങള്‍ അടങ്ങിയ കിറ്റ് വയോജനങ്ങള്‍ക്ക് വിതരണം ചെയ്തു കൊണ്ടാണ് നഗരസഭ പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.(ചിത്രം: അനുമോദ് സി.വി)
advertisement
2/10
60 പിന്നിട്ട എല്ലാവര്ക്കും പോഷകാഹാര കിറ്റ് സൗജന്യമായി നൽകി മാതൃക തീർക്കുകയാണ് മലപ്പുറം നഗരസഭ . നഗരസഭ പ്രദേശത്തെ അറുപത് വയസ്സ് പൂർത്തിയായ ആളുകൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ഹോർലിക്സ്, ബൂസ്റ്റ്, ഓട്സ്, കോൺഫ്ലക്സ്, റാഗിപ്പൊടി, അവിൽ തുടങ്ങിയ ആറിനങ്ങളുള്ള കിറ്റാണ് നഗരസഭ നൽകുന്നത്.(ചിത്രം: അനുമോദ് സി.വി)
advertisement
3/10
നഗരസഭ പ്രദേശത്തെ അറുപത് വയസ്സ് പൂർത്തിയായ ആളുകൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ഹോർലിക്സ്, ബൂസ്റ്റ്, ഓട്സ്, കോൺഫ്ലക്സ്, റാഗിപ്പൊടി, അവിൽ തുടങ്ങിയ ആറിനങ്ങളുള്ള കിറ്റാണ് നഗരസഭ നൽകുന്നത്. നഗരസഭ പ്രദേശത്ത് 6043 പേരാണ് ഇതിൻ്റെ ഗുണഭോക്താക്കൾ ആയിട്ടുള്ളത്.(ചിത്രം: അനുമോദ് സി.വി)
advertisement
4/10
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മാർഗ്ഗരേഖയിൽ ഇത്തരത്തിൽ കിറ്റ് നൽകാൻ അനുമതിയില്ലാത്തതിനാൽ നൂതന പദ്ധതികൾക്ക് അംഗീകാരം നൽകുന്ന ജില്ല കലക്ടർ അധ്യക്ഷനായ കമ്മിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു .(ചിത്രം: അനുമോദ് സി.വി)
advertisement
5/10
ഒരു കിറ്റിന് 1000 രൂപയിൽ അധികം ചെലവ് കണക്കാക്കുന്നുണ്ട് . 60 ലക്ഷം രൂപയോളം ചെലവ് പദ്ധതിക്ക് കണക്കാക്കുന്നുണ്ട് . നന്മയുള്ള മലപ്പുറം നഗരസഭ എന്ന ടൈറ്റിലിൽ പ്രത്യേകം തയ്യാറാക്കിയ കിറ്റുകളിലാണ് ഗുണഭോക്താക്കൾക്ക് പ്രീമിയം സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നത്.(ചിത്രം: അനുമോദ് സി.വി)
advertisement
6/10
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ പ്രീമിയം ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റുകൾ പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് നൽകുന്ന പദ്ധതി നടപ്പിലാക്കുന്നത്. വ്യത്യസ്തവും, നവീനവും, വേറിട്ടതുമായ, നിരവധി വയോജന പദ്ധതികൾ ഇതിനകം നഗരസഭ നടപ്പിലാക്കുകയുണ്ടായി .(ചിത്രം: അനുമോദ് സി.വി)
advertisement
7/10
അറുപത് വയസ്സ് കഴിഞ്ഞവർക്ക് മാത്രം കൂടിയിരുന്ന് നഗരപ്രദേശങ്ങളിൽ അവരുടെ പകൽവേളകൾ ചെലവഴിക്കുന്നതിനുള്ള ബഡായി ബസാറുകൾ ഇതിനകം നഗരസഭ നിർമ്മിച്ചത് ഏറെ പ്രശംസക്ക് അർഹമാക്കിയിരുന്നു.(ചിത്രം: അനുമോദ് സി.വി)
advertisement
8/10
കൂടാതെ നഗരസഭയുടെ കീഴിൽ മേൽമുറി വടക്കേപ്പുറത്ത് സ്ഥിതി ചെയ്യുന്ന സായംപ്രഭ വയോജനകേന്ദ്രം സമ്പൂർണ്ണമായി ശീതീകരിച്ച് ആധുനിക സൗകര്യങ്ങൾ ഉള്ള പകൽവീടാക്കി നഗരസഭ മാറ്റിയിരുന്നു.(ചിത്രം: അനുമോദ് സി.വി)
advertisement
9/10
കൂടാതെ വയോജനങ്ങൾക്ക് പ്രമേയം പ്രഷർ എന്നിവ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ വിതരണം ചെയ്യുന്നുണ്ട്. (ചിത്രം: അനുമോദ് സി.വി)
advertisement
10/10
വയോജനങ്ങൾക്ക് കട്ടിൽ ഉൾപ്പെടെയുള്ളവ നൽകി സംസ്ഥാനത്തു തന്നെ ഏറ്റവും അധികം വയോജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ നഗരസഭയായി മലപ്പുറം നഗരസഭ മാറിയിട്ടുണ്ട്. (ചിത്രം: അനുമോദ് സി.വി)
മലയാളം വാർത്തകൾ/Photogallery/Kerala/
മലപ്പുറത്തെ ഉപ്പുപ്പമാരുടെയും ഉമ്മൂമ്മമാരുടെയും എനര്‍ജിയുടെ രഹസ്യം ഇനി ഹോര്‍ലിക്സും ബൂസ്റ്റും; വയോജന സംരക്ഷണത്തിന്റെ പുത്തൻ മാതൃക
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories