ഇതിലെവിടെ ആഡംബരം? ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാൻ! ബസിനുള്ളിലെ ചിത്രങ്ങളുമായി മന്ത്രി ബിന്ദു
- Published by:Vishnupriya S
- news18-malayalam
Last Updated:
'കോളേജ് വിദ്യാർത്ഥികളേയും കൊണ്ട് ടൂർ പോകുന്ന വണ്ടികൾ ഇതിലേറെ സംവിധാനങ്ങൾ ഉള്ളവയാണ്' എന്നും മന്ത്രി കുറിച്ചു
advertisement
1/9

നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സിനുള്ളിലെ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി ആർ ബിന്ദു.
advertisement
2/9
ഇതിലെവിടെയാണ് ആഡംബരം? ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാനാണെന്നും മന്ത്രി പറഞ്ഞു.
advertisement
3/9
"നോക്കൂ... ഇതിലെവിടെയാണ് നിങ്ങൾക്ക് ആഡംബരം കാണാൻ കഴിയുന്നത്? കോളേജ് വിദ്യാർത്ഥികളേയും കൊണ്ട് ടൂർ പോകുന്ന വണ്ടികൾ ഇതിലേറെ സംവിധാനങ്ങൾ ഉള്ളവയാണ്.... ഞങ്ങളുടെ ഈ യാത്ര വികസിതനവകേരളം സൃഷ്ടിക്കാനുള്ള ചരിത്രനിയോഗമാണ്... ഏറ്റെടുക്കുന്നു, സാഭിമാനം......" എന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
4/9
മഞ്ചേശ്വരം പൈവളികയിലെ വേദിയിലേക്ക് പ്രത്യേകം തയ്യാറാക്കിയ ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ആരംഭിച്ചത്.
advertisement
5/9
ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് പരിപാടിയുടെ സമാപനം.
advertisement
6/9
സർക്കാർ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികൾ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.
advertisement
7/9
എന്നാൽ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ധൂർത്താണെന്നും ആരോപിച്ച് യുഡിഎഫ് നവകേരള സദസ് ബഹിഷ്കരിക്കും.
advertisement
8/9
140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും.
advertisement
9/9
നവകേരള സദസിന് ശേഷം കെഎസ്ആർടിസിയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കാനാണ് തീരുമാനം.
മലയാളം വാർത്തകൾ/Photogallery/Kerala/
ഇതിലെവിടെ ആഡംബരം? ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാൻ! ബസിനുള്ളിലെ ചിത്രങ്ങളുമായി മന്ത്രി ബിന്ദു