80 വയസായ അമ്മയും 59 വയസുള്ള മകളും ഒരേ ക്ലാസിൽ; എങ്ങനെ?
Last Updated:
വീട്ടിലെത്തിയും അമ്മയും മകളും പരസ്പരം പഠിപ്പിക്കുകയും സംശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.(റിപ്പോർട്ട്/ഫോട്ടോ: കാർത്തിക് വി. ആർ )
advertisement
1/4

80 വയസ്സായ ലീലയും 59 വയസ്സുള്ള മകൾ ഭാവനയും ഇപ്പോൾ ഒരു ക്ലാസിലാണ്. 77 വയസ്സുള്ള രാജമ്മയും 51 വയസുള്ള മകൾ വാസന്തിയും ഇതേ ക്ലാസിലെ ഒന്നാം നിരയിൽ തന്നെ വിദ്യാർത്ഥികളായി ഉണ്ട്. സമ്പൂർണ സാക്ഷരത കൈവരിക്കാൻ ലക്ഷ്യമിട്ട് തിരുവനന്തപുരം നഗരസഭ നടത്തുന്ന അക്ഷരശ്രീ പദ്ധതിയ്ക്ക് പ്രത്യേകതകൾ ഏറെയാണ്.
advertisement
2/4
പ്രാരാബ്ധങ്ങൾ കാരണം സ്കൂളിൽ പോകാനോ പഠിക്കാനോ കഴിഞ്ഞിട്ടില്ലാത്ത നിരവധി പേരാണ്ക്ലാസിലുള്ളത്. തൊണ്ടുതല്ലലും കയറുപിരിക്കലുമൊക്കെയായി കാലം കടന്നുപോയെങ്കിലും പഠിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങിയപ്പോൾ വൈകി എന്ന് ഇവർക്ക് തോന്നിയിട്ടില്ല.
advertisement
3/4
തിരുവനന്തപുരം നഗരസഭയിലെ പാച്ചല്ലൂർ വാർഡിൽ അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായുള്ള മികവുത്സവം ഇവർക്ക് സ്വപ്നങ്ങൾ തിരിച്ചുപിടിക്കാനുള്ള അവസരമായിരിക്കുകയാണ്. . വീട്ടിലെത്തിയും അമ്മയും മകളും പരസ്പരം പഠിപ്പിക്കുകയും സംശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
advertisement
4/4
ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഒക്കെ പോകുമ്പോൾ അക്ഷരങ്ങളും അക്കങ്ങളും അപരിചിതമായതിന്‍റെ ബുദ്ധിമുട്ട് ഇവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഈ പ്രായത്തിലും പഠിക്കണം എന്ന ധീരമായ തീരുമാനത്തിന് കാരണവും ഇതുതന്നെ. ഞായറാഴ്ച നടക്കുന്ന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന്റെ തിരക്കുകളിലാണ് ഇവർ.. നൂറു മാർക്കിനാണ് പരീക്ഷ. പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് വാങ്ങി പഠനം അവസാനിപ്പിക്കില്ലെന്നും തുടർന്നും പഠിക്കും എന്നും ഇവർ ഉറപ്പിക്കുന്നു.