TRENDING:

ഇടുക്കിയിൽ ബന്ധുവിന്റെ വിവാഹത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു

Last Updated:
തമിഴ്‌നാട്ടിൽ നിന്നും എത്തിയവരുടെ വാഹനമാണ് കത്തി നശിച്ചത്
advertisement
1/5
ഇടുക്കിയിൽ ബന്ധുവിന്റെ വിവാഹത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു
ഇടുക്കിയിൽ വിവാഹത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു. ചിന്നക്കനാലിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കടുക്കുവാൻ തമിഴ്‌നാട്ടിലെ ശിവകാശി മുത്തുനഗറിൽ നിന്നും എത്തിയവരുടെ വാഹനമാണ് കത്തി നശിച്ചത്.
advertisement
2/5
ബോഡിമെട്ടിന് താഴെ ഏഴാമത്തെ ഹെയർപിൻ വളവിൽ വെച്ചാണ് അപകടം. രാത്രി എട്ട് മണിയോടെയാണ് വാഹനം കത്തി നശിച്ചത്. രാമലക്ഷമി, മക്കളായ സുരേഷ്, ബാബു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
advertisement
3/5
കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ഇവർ വാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപെടുകയായിരുന്നു.
advertisement
4/5
കുരങ്ങിനി പോലീസ് സ്ഥലത്ത് എത്തി മൂന്നുപേരേയും സർക്കാർ ആശിപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇവർ ആശുപത്രി വിട്ടു.
advertisement
5/5
സെഡാൻ വിഭാഗത്തിൽപ്പെട്ട കാറാണ് അഗ്‌നിക്ക് ഇരയായത്. ഷോർട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രഥമിക നിഗമനം.
മലയാളം വാർത്തകൾ/Photogallery/Kerala/
ഇടുക്കിയിൽ ബന്ധുവിന്റെ വിവാഹത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories