ഒടുവിൽ മരണ വാർത്ത അറിയിച്ചത് ഡോക്ടർമാർ; നിതിനെ അവസാനമായി കണാൻ വീൽ ചെയറിൽ ആതിരയെത്തി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇന്ന് പുലർച്ചെയാണ് ദുബായിൽ നിന്നും നിതിന്റെ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.
advertisement
1/9

കോഴിക്കോട്: പെൺകുഞ്ഞിനു ജന്മം നൽകിയ സന്തോഷകരമായ നിമിഷങ്ങൾക്കൊടുവിൽ പ്രിയതമന്റെ വിയോഗ വാർത്ത ആതിരയും അറിഞ്ഞു.
advertisement
2/9
ഐ.സി.യുവിൽ കഴിയുന്ന ആതിരയോട് ഡോക്ടർമാരാണ് നിതിൻ മരിച്ച വിവരം പറഞ്ഞത്. നിതിനെ അവസാനായി കാണമെന്ന് ആതിര ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ആതിരയെ മൃതദേഹം കാണിക്കാൻ വീൽ ചെയറിൽ മേർച്ചറിക്ക് സമീപം എത്തിച്ചു.
advertisement
3/9
ഇന്ന് പുലർച്ചെയാണ് ദുബായിൽ നിന്നും നിതിന്റെ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.
advertisement
4/9
മൃതദേഹം ആതിരയെ കാണിക്കാനായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനു ശേഷം പേരാമ്പ്രയിലെ കുടുംബ വീട്ടിലെത്തിക്കും.
advertisement
5/9
ഹൃദയാഘാതത്തെ തുടർന്നാണ് നിതിൻ മരിച്ചത്. ലോക്ക് ഡൗൺ കാലത്ത് പ്രസവത്തിനായി കേരളത്തിലേക്ക് മടങ്ങാൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചതിലൂടെയാണ് ആതിരയും നിതിനും വാർത്തകളിൽ നിറഞ്ഞത്.
advertisement
6/9
യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിതിന്‍റെ അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിക്കുന്നതായിരുന്നു.
advertisement
7/9
വന്ദേഭാരത് മിഷന്‍റെ ആദ്യവിമാനത്തിലാണ് ആതിര നാട്ടിലെത്തിയത്. എന്നാല്‍ നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നില്‍ക്കുകയായിരുന്നു.
advertisement
8/9
ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ച സമയത്ത് ദുബായില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു നിതിന്‍.
advertisement
9/9
ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് നിതിനെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
മലയാളം വാർത്തകൾ/Photogallery/Kerala/
ഒടുവിൽ മരണ വാർത്ത അറിയിച്ചത് ഡോക്ടർമാർ; നിതിനെ അവസാനമായി കണാൻ വീൽ ചെയറിൽ ആതിരയെത്തി