പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് കോവിഡെന്ന് വ്യാജപ്രചാരണം; മിസോറം ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
കാവിമണ്ണ് എന്ന ഫേസ്‌ബുക്ക് പേജിലാണ് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിൽ വ്യാപക പ്രചരണം നടന്നത്.
advertisement
1/5

തിരുവനന്തപുരം: മിസോറം ഗവർണർ പി.എസ് ശ്രീധരൻപിള്ളയ്ക്ക് കോവിഡ് രോഗം ബാധിച്ചുവെന്ന വ്യാജവാർത്തയ്‌ക്കെതിരെ കേരള ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി. മിസോറാം ഗവർണറുടെ ഓഫീസാണ് പരാതി നൽകിയത്.
advertisement
2/5
കാവിമണ്ണ് എന്ന ഫേസ്‌ബുക്ക് പേജിലാണ് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിൽ വ്യാപക പ്രചരണം നടന്നത്.
advertisement
3/5
ശ്രീധരൻപിള്ളയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും കരൾ സംബന്ധമായ അസുഖമുള്ളതിനാൽ സ്ഥിതി അൽപം ഗുരുതരമാണെന്ന് ഹോസ്‌പിറ്റൽ അധികൃതർ അറിയിച്ചെന്നും വ്യാജവാർത്തയിൽ പറയുന്നു.
advertisement
4/5
മിസോറം രാജ്ഭവൻ സെക്രട്ടറി ലാൽതോമ്മാവിയ പരാതി നൽകിയിരിക്കുന്നത്. വ്യാജവാർത്ത മലയാളത്തിൽ ആയതുകൊണ്ടാണ് കേരളത്തിൽ പരാതി നൽകിയതെന്ന് രാജ്‌ഭവൻ സെക്രട്ടറി അറിയിച്ചു.
advertisement
5/5
വാർത്ത കണ്ട് ഒട്ടേറെ പേർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്നതായി പി.എസ്. ശ്രീധരൻപിള്ളയുടെ ശ്രദ്ധയിൽപ്പെട്ടത്.
മലയാളം വാർത്തകൾ/Photogallery/Kerala/
പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് കോവിഡെന്ന് വ്യാജപ്രചാരണം; മിസോറം ഗവർണറുടെ ഓഫീസ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി