TRENDING:

ഓണക്കിറ്റ് മഞ്ഞകാർഡുകാർക്ക് മാത്രം; 6.07 ലക്ഷം കിറ്റുകൾ വിതരണം ചെയ്യും

Last Updated:
കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും
advertisement
1/5
ഓണക്കിറ്റ് മഞ്ഞകാർഡുകാർക്ക് മാത്രം; 6.07 ലക്ഷം കിറ്റുകൾ വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞക്കാർഡുകാർക്ക് മാത്രം ഓണക്കിറ്റ് നൽകാൻ മന്ത്രിസഭയോഗ തീരുമാനം. ഇതുപ്രകാരം 5,87,691 എ എ വൈ കാർഡ് ഉടമകൾക്കും അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ ഓണക്കിറ്റ് വെട്ടിക്കുറച്ചത്.
advertisement
2/5
കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.
advertisement
3/5
തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും.
advertisement
4/5
കഴിഞ്ഞ വർഷം എല്ലാ കാർഡുടമകൾക്കും സർക്കാർ 13 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകിയിരുന്നു. ഇതുവ​ഴി 425 കോടി രൂപയാണ് ചെലവ് വന്നത്. കഴിഞ്ഞ വർഷം 90 ലക്ഷം കാർഡ് ഉടമകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 93.7 ലക്ഷമായി ഉയർന്നു. ഇതിന് പുറമേ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ഇനത്തിൽ 45 കോടി രൂപ സംസ്ഥാന സർക്കാർ നൽകാനുണ്ട്.
advertisement
5/5
അതേസമയം, ഓണക്കിറ്റിനായി സാധനങ്ങൾ എത്തിക്കേണ്ട സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ്. സാധനങ്ങൾ വിതരണം ചെയ്ത വകയിൽ 4389 കോടിയാണ് സർക്കാർ സപ്ലൈക്കോയ്ക്ക് നൽകാനുള്ളത്.
മലയാളം വാർത്തകൾ/Photogallery/Kerala/
ഓണക്കിറ്റ് മഞ്ഞകാർഡുകാർക്ക് മാത്രം; 6.07 ലക്ഷം കിറ്റുകൾ വിതരണം ചെയ്യും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories