ഒരേ സമയം അഞ്ച് പേർ മാത്രം; മദ്യശാലകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ഇങ്ങനെ
- Published by:Gowthamy GG
- news18-malayalam
Last Updated:
ഓരോരുത്തരെയായി കൗണ്ടറിലേക്ക് കടത്തി വിടും. തുടർന്ന് മദ്യം വാങ്ങി മടങ്ങാം. കോമ്പൗണ്ടിൽ നിൽക്കുന്ന ആളുകൾ മദ്യശാലക്കുള്ളിലേക്ക് പ്രവേശിച്ച ശേഷം മാത്രമേ പുതിയതായി ആളുകളെ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കു.റിപ്പോർട്ട്/ചിത്രങ്ങൾ: ശരൺ എസ്എസ്
advertisement
1/5

കേന്ദ്രം ഇളവുകൾ അനുവദിച്ചിട്ടും മദ്യശാലകൾ തുറക്കുന്നത് നേരത്തെ സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽമദ്യശാലകൾക്ക് മുന്നിലെ തിരക്ക് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ച ശേഷമേ മദ്യശാലകൾ തുറക്കാനാകൂവെന്നായിരുന്നു സർക്കാർ നിലപാട്.
advertisement
2/5
ഇതിൻ്റെ ഭാഗമായി മദ്യശാലകൾക്ക് മുന്നിലെ ക്രമീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഒരേ സമയം അഞ്ച് പേർക്ക് മാത്രം മദ്യഷോപ്പിൻ്റെ കോമ്പൗണ്ടിൽ ക്യു നിൽക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി കോമ്പൗണ്ടിൽ കോളങ്ങൾ വരച്ചിട്ടുണ്ട്. അതിൽ അക്കങ്ങളുമുണ്ട്.
advertisement
3/5
ഈ കോളത്തിലാണ് മദ്യം വാങ്ങാൻ എത്തുന്നയാൾ ക്യു നിൽക്കേണ്ടത്. ഓരോരുത്തരെയായി കൗണ്ടറിലേക്ക് കടത്തി വിടും. തുടർന്ന് മദ്യം വാങ്ങി മടങ്ങാം. കോമ്പൗണ്ടിൽ നിൽക്കുന്ന ആളുകൾ മദ്യശാലക്കുള്ളിലേക്ക് പ്രവേശിച്ച ശേഷം മാത്രമേ പുതിയതായി ആളുകളെ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കു.
advertisement
4/5
മദ്യം വാങ്ങാൻ എത്തുന്നവർ മാസ്ക് നിർബന്ധമായി ധരിക്കുന്നതിനൊപ്പം മദ്യശാലയിൽ ഒരുക്കിയിരിക്കുന്ന സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. മദ്യം വാങ്ങാൻ വെർച്ച്വൽ ക്യു സംവിധാനമാണ് സർക്കാർ ഒരുക്കുന്നത്.
advertisement
5/5
ഇതിൻ്റെ ഭാഗമായി മൊബൈൽ ആപ്പും തയ്യാറാവുകയാണ്. ആപ്പിലൂടെ മദ്യം ബുക്ക് ചെയ്ത ശേഷം നിശ്ചയിക്കുന്ന സമയത്ത് ബുക്ക് ചെയ്തതിൻ്റെ ടോക്കണുമായി മദ്യശാലയിൽ എത്തി മദ്യം വാങ്ങാൻ കഴിയുന്ന വിധത്തിലാണ് സംവിധാനം.
മലയാളം വാർത്തകൾ/Photogallery/Kerala/
ഒരേ സമയം അഞ്ച് പേർ മാത്രം; മദ്യശാലകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ഇങ്ങനെ