Panakkad Thangal | പാണക്കാട് ഹൈദരലി തങ്ങളുടെ ഖബറടക്കം പുലർച്ചെ നടത്തി;തിരക്ക് അനിയന്ത്രിതമായതിനാലെന്ന് മുസ്ലിം ലീഗ്
- Published by:Naveen
- news18-malayalam
Last Updated:
പുലർച്ചെ മൂന്നുമണിയോടെയാണ് പാണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നത്
advertisement
1/8

മുൻ നിശ്ചയിച്ച സമയം അപ്രതീക്ഷിതമായി മാറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം ഖബറടക്കി. പുലർച്ചെ മൂന്ന് മണിയോടയാണ് പാണക്കാട് ജുമാ അത്ത് മസ്ജിദ് ഖബർസ്ഥാനിൽ ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പൂർത്തിയായത്.
advertisement
2/8
നിയന്ത്രിക്കാനാകാത്ത ജനത്തിരക്ക് ആണ് ഖബറടക്കം നേരത്തെ ആക്കാനുള്ള കാരണമായി ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. രാവിലെ 9 മണിയോടെ രാഹുൽ ഗാന്ധി അന്തിമോപചാരം അർപ്പിച്ചതിന് ശേഷം ഖബറടക്കം നടത്താൻ ആയിരുന്നു മുസ്ലിം ലീഗ് നേരത്തെ നിശ്ചയിച്ചത്.
advertisement
3/8
എന്നാൽ രാത്രിയോടെ സാഹചര്യങ്ങൾ എല്ലാം മാറി. അനിയന്ത്രിതമായ ജനത്തിരക്ക് ആണ് മലപ്പുറത്ത് അനുഭവപ്പെട്ടത്. തിരക്കും ബഹളവും എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കുന്ന വിധം വളർന്നു. ഇതോടെ രാത്രി 12.15 ഓടെ ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം മലപ്പുറം ടൗൺ ഹാളിൽ നിന്നും പാണക്കാട് തറവാട്ടിലേക്ക് മാറ്റി. "പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉടൻ മറവ് ചെയ്യാനായി പാണക്കാട്ടെ പള്ളിയിൽ എത്തിച്ചു. എല്ലാവരും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു." എന്ന് 12.30 ഓടെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം ഫേസ്ബുക്കിൽ കുറിച്ചു.
advertisement
4/8
" അനിയന്ത്രിത ജനപ്രവാഹം കാരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ കാണുന്നത് നിർത്തി വെച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് മൃതദേഹം ഉടൻ മറവ് ചെയ്യാനായി പാണക്കാട്ടെ പള്ളിയിൽ എത്തിച്ചു. എല്ലാവരും പിരിഞ്ഞു പോകണമെന്നും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു." എന്നായിരുന്നു ഡോ. എംകെ മുനീറിൻ്റെ ഫേസ്ബുക് പോസ്റ്റ്.
advertisement
5/8
12.30 ഓടെ പാണക്കാട് തറവാട്ടിൽ എത്തിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം മതപരമായ ചടങ്ങുകൾക്ക് ശേഷം 2 മണിയോടെ ആണ് പാണക്കാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ എത്തിച്ചത്. 3 മണിയോടെ ഖബറടക്കം പൂർത്തിയായി. പിതാവ് മർഹും പൂക്കോയ തങ്ങളുടെയും സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഖബറിടങ്ങളോട് ചേർന്ന് ആണ് ഹൈദരലി ശിഹാബ് തങ്ങളും അന്ത്യവിശ്രമം കൊള്ളുന്നത്.
advertisement
6/8
വൻ ജനാവലിയാണ് പുലർച്ചെ ഈ സമയത്തും പാണക്കാട്ടേക്ക് ഒഴുകി എത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി പോലീസ് പാണക്കാടേക്ക് വരുന്ന വഴി പലയിടങ്ങളിലും ബാരിക്കേഡുകൾ നിരത്തി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചിരുന്നില്ല.
advertisement
7/8
ഈ സാഹചര്യത്തിൽ കിലോമീറ്ററുകൾ നടന്നാണ് ആളുകൾ പാണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ എത്തിയത്. പാണക്കാട് കുടുംബത്തിലെ അംഗങ്ങളും പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള എല്ലാ പ്രമുഖ നേതാക്കളും ഖബറടക്ക ചടങ്ങുകളിൽ പങ്കെടുത്തു.
advertisement
8/8
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ സുധാകരൻ , എ വിജയരാഘവൻ തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിലെ എല്ലാ പ്രമുഖ നേതാക്കളും മലപ്പുറത്ത് എത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്ത്യോപചാരം അർപ്പിച്ചു.<span style="color: #333333; font-size: 1rem;"> </span>
മലയാളം വാർത്തകൾ/Photogallery/Kerala/
Panakkad Thangal | പാണക്കാട് ഹൈദരലി തങ്ങളുടെ ഖബറടക്കം പുലർച്ചെ നടത്തി;തിരക്ക് അനിയന്ത്രിതമായതിനാലെന്ന് മുസ്ലിം ലീഗ്