TRENDING:

'പി വി അൻവർ കൃത്യസമയത്ത് നാട്ടിലെത്തും; തൽക്കാലം സസ്പെൻസ് നിലനിൽക്കട്ടെ':  സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ

Last Updated:
''അൻവർ ജയിലിൽ ആണ് എന്നൊക്കെ അല്ലെ പ്രചരിപ്പിച്ചത്. പിന്നെ എന്താ കണ്ടത് അൻവർ തൊപ്പിയും കണ്ണാടിയും ഒക്കെ വച്ച് ഉള്ള വിഡിയോ അല്ലെ.. എന്താ ആത്മവിശ്വാസം. തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഉള്ള ഊർജം ഒക്കെ അദ്ദേഹത്തിൽ  ഉണ്ട്. അൻവർ ഉടൻ തന്നെ നാട്ടിൽ എത്തും. കൃത്യസമയത്ത് തന്നെ എത്തും. അദ്ദേഹം എന്ന് വരും എന്ന് പാർട്ടിക്ക് അറിയാം. ടിക്കറ്റും എടുത്തിട്ടുണ്ട്. തൽക്കാലം ആ സസ്പെൻസ് അങ്ങനെ നിൽക്കട്ടെ. '' (റിപ്പോർട്ട്- സി വി അനുമോദ്)
advertisement
1/6
'പി വി അൻവർ കൃത്യസമയത്ത് നാട്ടിലെത്തും; തൽക്കാലം സസ്പെൻസ് നിലനിൽക്കട്ടെ':  സിപിഎം സംസ്ഥാന
മലപ്പുറം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും നിലമ്പൂർ എം എൽ എ പി വി അൻവർ നാട്ടിലെത്തിയിട്ടില്ല. എ വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ നിലമ്പൂരിലെ സ്വീകരണ വേദിയിൽ അൻവർ അസാന്നിധ്യം ശ്രദ്ധേയമായി. അൻവർ തിരിച്ച് വരും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. 
advertisement
2/6
വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി ആഫ്രിക്കൻ രാജ്യം ആയ സിയോര ലിയോണയിൽ ആണ് താൻ എന്ന് പി വി അൻവർ എംഎൽഎ ഫേസ്ബുക്ക് വീഡിയോയിലൂടെ രണ്ടാഴ്ച മുൻപ് പറഞ്ഞിരുന്നു. എൽഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥ നിലമ്പൂരിൽ എത്തുമ്പോഴും എംഎൽഎ വിദേശത്ത് തന്നെ. നിലമ്പൂരിൽ ജാഥക്ക് ജനപങ്കാളിത്തം ഏറെ ലഭിച്ചു എങ്കിലും പ്രസംഗത്തിൽ എ വിജയരാഘവന് അൻവറിനെ പറ്റിയോ നിലമ്പൂരിലെ സാഹചര്യങ്ങളെ പറ്റിയോ ഒന്നും പറഞ്ഞില്ല.
advertisement
3/6
വാർത്ത സമ്മേളനത്തിൽ അൻവറിനെ പറ്റി ഉള്ള ചോദ്യങ്ങളോട് പ്രതികരിച്ചതിങ്ങനെ-  അൻവർ ജയിലിൽ ആണ് എന്നൊക്കെ അല്ലെ പ്രചരിപ്പിച്ചത്. പിന്നെ എന്താ കണ്ടത് അൻവർ തൊപ്പിയും കണ്ണാടിയും ഒക്കെ വച്ച് ഉള്ള വിഡിയോ അല്ലെ.. എന്താ ആത്മവിശ്വാസം. തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഉള്ള ഊർജം ഒക്കെ അദ്ദേഹത്തിൽ  ഉണ്ട്. അൻവർ ഉടൻ തന്നെ നാട്ടിൽ എത്തും. കൃത്യസമയത്ത് തന്നെ എത്തും. അദ്ദേഹം എന്ന് വരും എന്ന് പാർട്ടിക്ക് അറിയാം. ടിക്കറ്റും എടുത്തിട്ടുണ്ട്. തൽക്കാലം ആ സസ്പെൻസ് അങ്ങനെ നിൽക്കട്ടെ. 
advertisement
4/6
അതേ സമയം സ്ഥലം എം എൽ എ രണ്ട് മാസമായി വിട്ടു നിൽക്കുന്നതും ബജറ്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതിരുന്നതും സജീവ ചർച്ചയാക്കാൻ ഒരുങ്ങുക ആണ് കോൺഗ്രസ്. രണ്ട് മാസത്തോളം ആയി നിലമ്പൂരിൽ എംഎൽഎ ഇല്ല. ബജറ്റ് സമ്മേളനത്തിൽ പോലും അദ്ദേഹം പങ്കെടുത്തില്ല. നിലമ്പൂരിന് അർഹമായത് നേടി എടുക്കാനും സംസാരിക്കാനും വേണ്ട സമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. അത് പ്രത്യേകം പ്രചരിപ്പിേക്കേണ്ട കാര്യമില്ല.-  ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു. 
advertisement
5/6
പരസ്യമായി പറയുന്നില്ല എങ്കിലും അൻവർ തിരിച്ചെത്താത്തതിൽ ഇടത് പക്ഷത്തിനുള്ളിൽ തന്നെ വിമർശനം ഉയരുന്നുണ്ട്. ഇത്തവണ അൻവർ മാറി നിന്നേക്കും എന്ന തരത്തിൽ അഭ്യൂഹങ്ങളും ശക്തമാകുകയാണ്. അൻവർ വരും മത്സരിക്കും എന്നൊക്കെ പുറമേക്ക് പറയുന്നുണ്ട് എങ്കിലും പകരം ആരെന്നതും പാർട്ടി ചർച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്.  സമകാലിക വിഷയങ്ങളിൽ അഭിപ്രായങ്ങളും പരിഹാസവും വിമർശനവും ഒക്കെ ആയി അൻവറിൻ്റെ ഫേസ്ബുക്ക് പേജ് സജീവം ആണ്.
advertisement
6/6
ഫെബ്രുവരി ആറാം തീയതി ആണ് പിവി അൻവർ തൻ്റെ പേജിലൂടെ വീഡിയോ പുറത്ത് വിട്ടത്.  അതിന് മുൻപ് രമേശ് ചെന്നിത്തല നിലമ്പൂരിൽ വച്ച് പി വി അൻവറിനെതിരെ നിശിത വിമർശനം ഉന്നയിച്ചു പ്രസംഗിച്ചിരുന്നു. പിന്നാലെ അൻവർ ഘാനയിൽ ആണ് എന്ന വാർത്തകളും പ്രചരിച്ചു. ഇതിന് എല്ലാം മറുപടി ആയിട്ടായിരുന്നു അൻവറിൻ്റെ ഫേസ്ബുക് വീഡിയോ. 
മലയാളം വാർത്തകൾ/Photogallery/Kerala/
'പി വി അൻവർ കൃത്യസമയത്ത് നാട്ടിലെത്തും; തൽക്കാലം സസ്പെൻസ് നിലനിൽക്കട്ടെ':  സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories