കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായ ബസുകള്‍ക്കും ആവശ്യം; രൂപമാറ്റം വരുത്തിയ KSRTC ബസുകൾ ഇനി കടകളാകും
- Published by:user_49
- news18-malayalam
Last Updated:
92 ഡിപ്പോകളിലും ഉപയോഗ ശൂന്യമായ ബസുകള്‍ കടകളായി മാറ്റാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു (റിപ്പോർട്ട്: ഉമേഷ്.ബി)
advertisement
1/9

പൊളിച്ചു മാറ്റാന്‍ ഇട്ടിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കടകളാകുന്നു. 92 ഡിപ്പോകളിലും ഉപയോഗ ശൂന്യമായ ബസുകള്‍ കടകളായി മാറ്റാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
advertisement
2/9
മില്‍മ പാല്‍ മുതല്‍ പച്ചക്കറി കിറ്റുകള്‍ വരെ ഇവിടെ നിന്ന് ലഭിക്കും
advertisement
3/9
കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായ ഒരു ബസാണ് ഇത്. ദിവസങ്ങള്‍ക്കുള്ളില്‍ മില്‍മയുടെ ഷോപ്പായി മാറും.
advertisement
4/9
കാലപ്പഴക്കം ചെന്ന് ഉപയോഗ ശൂന്യമായ ബസുകള്‍ക്ക് രൂപമാറ്റം വരുത്തിയാണ് ഷോപ്പുകളായി മാറ്റുന്നത്.
advertisement
5/9
92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ 150 ബസുകള്‍ കടകളായി മാറ്റും. 'കെഎസ്ആര്‍ടിസി സേഫ് ടു ഈറ്റ്' എന്നാണ് പദ്ധതിയുടെ പേര്
advertisement
6/9
മില്‍മയ്ക്ക് പുറമെ ഹോര്‍ട്ടികോര്‍പ്, കെപ്‌കൊ, മത്സ്യഫെഡ്, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും ഉടന്‍ കെഎസ്ആര്‍ടിസി ബസുകളില്‍ വില്‍പനശാലകള്‍ തുടങ്ങും.
advertisement
7/9
കരാര്‍ അടിസ്ഥാനത്തില്‍ മാസ വാടകയ്ക്കാണ് ഇവ നല്‍കുന്നത്. വാടക ഇനത്തില്‍ 30 ലക്ഷവും, ഡെപ്പോസിറ്റ് ഇനത്തില്‍ 3 കോടി രൂപയും സമാഹരിക്കുകയാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്
advertisement
8/9
തിരുവനന്തപുരം സിറ്റി ഡിപ്പൊയിലെ മിൽമയുടെ ബസ് കട ഈ ആഴ്ച തന്നെ പ്രവർത്തനം ആരംഭിക്കും. ബസിനെ രൂപമാറ്റം വരുത്തുന്നത് അവസാനഘട്ടത്തിലെത്തി.
advertisement
9/9
മിൽമയ്ക്ക് വേണ്ടി യക്ഷി ക്രിയേറ്റേർസിന്റെ സാബുലാലാണ് ഷോപ്പ് രൂപകൽപന ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Kerala/
കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായ ബസുകള്‍ക്കും ആവശ്യം; രൂപമാറ്റം വരുത്തിയ KSRTC ബസുകൾ ഇനി കടകളാകും