TRENDING:

കിങ്ങിണിയും അമ്മിണിയും; കാട്ടുപന്നിയെ ഓമനയായി വളർത്തിയ ഒരു ആദിവാസി വീട്ടമ്മയുടെ കഥ

Last Updated:
കോളനിയിലെ ഒരു വീട്ടിൽ കാട്ടുപന്നിയെ വളർത്തുന്ന കാര്യം വനം വകുപ്പിനറിയാമെങ്കിലും അവരും ഇവരുടെ കിങ്ങിയോടുള്ള വാത്സല്യ ജീവിതത്തിന് മൗനസമ്മതം നൽകിയിട്ടുണ്ട്.   (ചിത്രം,റിപ്പോർട്ട്- രതീഷ് വാസുദേവൻ)
advertisement
1/14
കിങ്ങിണിയും അമ്മിണിയും; കാട്ടുപന്നിയെ ഓമനയായി വളർത്തിയ ഒരു ആദിവാസി വീട്ടമ്മയുടെ കഥ
കാടും മനുഷ്യരും - കാടും കാട്ടുമൃഗങ്ങളും പൊതു സമൂഹത്തിന് കൗതുകവും കരുതലും ഭയവും നൽകുന്ന ജീവിത പരിസരമാണ് നൽകുന്നത്
advertisement
2/14
എന്നാൽ കാടിനോടും കാട്ടിലെ ജീവികളോടും സഹജീവികളോടെന്നപോലെ പെരുമാറുന്ന ഗോത്രവിഭാഗങ്ങൾക്ക് ഇത് അന്യമായ ഒരു അനുഭവമല്ല.
advertisement
3/14
അതുകൊണ്ട് തന്നെയാണ് കാട്ടുപന്നിയുൾപ്പടെയുള്ള വന്യജീവികളെ തുരത്താൻ വനാതിർത്തികളിലെ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ഒരു ആദിവാസി വീട്ടമ്മ വയനാട്ടിൽ ഓമനയായി ഒരു കാട്ടു പന്നിയെ പോറ്റുന്നത്
advertisement
4/14
അമ്മിണിയുടെ ഓമന കിങ്ങിണി- വയനാട് പൂതാടി പഞ്ചായത്തിലെ മാരമലയിലെ കാട്ടുനായ്ക്ക കോളനിയിലെ അമ്മിണിയുടേയും കിങ്ങിണി എന്ന അവരുടെ കാട്ടുപന്നിയുടേയും ജീവിത കഥ വന്യമൃഗ മനുഷ്യ സംഘർഷങ്ങളുടെ പാശ്ചാത്തലത്തിൽ വ്യത്യസ്ത അനുഭവമാകുകയാണ്.
advertisement
5/14
എട്ട്‌ കൊല്ലം മുൻപ് അമ്മിണിയുടെ അമ്മയാണ് കോളനിക്ക് സമീപമുള്ള വന്യമൃഗ പ്രതിരോധ കിടങ്ങിൽ കിടന്ന്‌ കരയുന്ന ഒരു കാട്ടുപന്നി കുട്ടിയെ എടുത്തു കൊണ്ടുവന്ന് അമ്മിണിയെ ഏൽപ്പിച്ചത്.
advertisement
6/14
കണ്ണുതുറന്നു വരുന്ന പരുവത്തിലുള്ള കാട്ടുപന്നിക്കുട്ടി . കാട്ടിൽ കളയാൻ തോന്നിയില്ല. അമ്മിണി അതിന് കിങ്ങിണി എന്ന് പേരിട്ടു.ആട്ടിൻ പാല് കൊടുത്താണ് അമ്മിണിയും കുടുംബവും അതിനെ വളർത്തി വലുതാക്കിയത്
advertisement
7/14
ആട്ടിൻ പാല് കഴിഞ്ഞപ്പോൾ 2 km അകലെ പാൽ സൊസൈറ്റിയിൽ പോയി പാല് വാങ്ങി കൊണ്ട് സഹോദരങ്ങൾ കിങ്ങിണിക്ക് നൽകാൻ അമ്മിണിക്ക് നൽകി . അങ്ങനെ കുഞ്ഞു പൈതലിനെ എന്ന പോലെ നോക്കി വളർത്തി
advertisement
8/14
തണുപ്പു കാലത്ത് കമ്പിളിപുതപ്പ് പുതപ്പിച്ചു. ഷർട്ടും ഷാളും നൽകി. അങ്ങനെ കിങ്ങിണി എന്ന കാട്ടുപന്നി അമ്മിണിയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവളായി വളരുകയാണ്
advertisement
9/14
കിങ്ങിണിയുടെ ജീവിതം അഥവ ഒരു കാട്ടുപന്നി മനുഷ്യരോടൊപ്പം ജീവിക്കുമ്പോൾ-  അമ്മിണിക്കും കുടുംബത്തിനും കിങ്ങിണി വെറും കാട്ടുപന്നിയല്ല അവരുടെ കുടുംബത്തിലെ ഒരംഗം തന്നെയാണ് . എന്റെ മകള് തന്നെയാണിവൾ എന്ന് അമ്മിണി പറയുമ്പോൾ നമ്മുക്ക് അമ്പരന്ന് നിൽക്കേണ്ടി വരുന്നു.അവരുടെ ജീവിതത്തിൽ അത്ര പ്രധാനപ്പെട്ട ഒരംഗമായി കിങ്ങിണി എന്ന കാട്ടുപന്നി മാറി കഴിഞ്ഞു.
advertisement
10/14
കിങ്ങിണിയുടെശീലങ്ങൾ- സമ്പൂർണ്ണ വെജിറ്റേറിയനാണ് ഈ കാട്ടുപന്നി എന്നാൽ രാവിലെ എഴുന്നേറ്റു വരുമ്പോൾ പഴകിയ ചോറും കറിയും കൊടുത്ത് കിങ്ങിണിയെ പറ്റിക്കാമെന്നു കരുതിയെങ്കിൽ തെറ്റി. രാവിലെ എഴുന്നേൽക്കുമ്പോൾ ബിസ്ക്കറ്റും കാപ്പിയും വേണം. പിന്നെ ഉച്ചയ്ക്ക് ചോറും സാമ്പാറോ പച്ചകറി കൂട്ടാനേ കൂട്ടിയുള്ള ഊണ്
advertisement
11/14
വൈകിട്ട് ബിസ്ക്കറ്റും കാപ്പിയും. ഇവയെല്ലാം വൃത്തിയുള്ള പാത്രത്തിൽ നൽകണം. പിന്നെ രാത്രി കിടക്കുന്നതിന് മുൻപ് തിളപ്പിച്ചാറിയ ഇളം ചൂടുവെള്ളം വേണം ഇത് തെറ്റിച്ചാൽ പരിഭവിച്ച് മാറിനിൽക്കും അല്ലെങ്കിൽ അനുസരണയോടെ പോയി കിടന്നുറങ്ങും..
advertisement
12/14
കിങ്ങിണി കാട്ടുപന്നിയാണെങ്കിലും - വയനാട് വന്യജീവി സങ്കേതത്തിലെ പൂതാടി മാരമല കാടിനോട് ചേർന്ന ഭാഗത്താണ് മാരമല കാട്ടുനായ്ക്ക കോളനി. കോളനിയിലെ ഒരു വീട്ടിൽ കാട്ടുപന്നിയെ വളർത്തുന്ന കാര്യം വനം വകുപ്പിനറിയാമെങ്കിലും അവരും ഇവരുടെ കിങ്ങിയോടുള്ള വാത്സല്യ ജീവിതത്തിന് മൗനസമ്മതം നൽകിയിട്ടുണ്ട്.  
advertisement
13/14
എന്നാലും നിരീക്ഷണം ഉണ്ട്.ആദിവാസി വിഭാഗങ്ങൾ കാടിനോടും കാട്ടുമൃഗങ്ങളോടും കാട്ടുന്ന കരുതൽ ഒരു പക്ഷേ വനം വകുപ്പിന് മനസ്സിലായിട്ടുമുണ്ടാവും
advertisement
14/14
വീട്ടിലെ മറ്റ് വളര്‍ത്ത് മൃഗങ്ങളുമായും കിങ്ങിണിക്ക് നല്ല സൗഹൃദമാണ്. നായ്ക്കളോടും പൂച്ചകളോടും ആട്ടിൻ കുട്ടികളോടുമൊപ്പം കളിക്കും. അക്രമണകാരിയുമല്ല. വന്യമൃഗ ശല്യം കാരണം നാട്ടുകാര്‍ പൊറുതിമുട്ടുന്ന വയനാട്ടില്‍ മനുഷ്യനും കാട്ടുമൃഗവും തമ്മിലുള്ള അപൂര്‍വ്വസൗഹൃദത്തിന്റെ നല്ല കാഴ്ചയാവുകയാണ് അമ്മിണിയും കിങ്ങിണിയെന്ന ഈ കാട്ടുപന്നിയും.
മലയാളം വാർത്തകൾ/Photogallery/Kerala/
കിങ്ങിണിയും അമ്മിണിയും; കാട്ടുപന്നിയെ ഓമനയായി വളർത്തിയ ഒരു ആദിവാസി വീട്ടമ്മയുടെ കഥ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories