TRENDING:

എങ്ങനെ മറക്കും ഈ കടൽ പാലം? ഓർമ്മയിലെ വലിയതുറ കടൽപ്പാലം

Last Updated:
ചില സ്ഥലങ്ങൾ കാലപ്പഴക്കം മൂലം നശിച്ചാൽ പോലും നമ്മുടെ നമ്മുടെ മനസ്സിൽ എന്നും നിലനിൽക്കും. അങ്ങനെയൊരു ഇടമാണ് വലിയതുറ കടൽ പാലം.
advertisement
1/8
എങ്ങനെ മറക്കും ഈ കടൽ പാലം? ഓർമ്മയിലെ വലിയതുറ കടൽപ്പാലം
ഒരുപാട് മനുഷ്യരുടെ ഓർമ്മകൾ പേറുന്ന ചരിത്രപരമായ ഏറെ സവിശേഷതകൾ ഉള്ള ഒന്നായിരുന്നു വലിയതുറ കടൽ പാലം. ചരിത്രമുറങ്ങുന്ന തലസ്ഥാനത്ത് എന്നും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് ഇവിടുത്തെ തീരദേശങ്ങൾ. പ്രത്യേകിച്ച് ശംഖുമുഖം വേളി വലിയതുറ എന്നിവിടങ്ങൾ. വലിയതുറ കടപ്പാലം തലസ്ഥാന വാസികൾക്ക് എന്നും അഭിമാനം നൽകുന്ന ഒന്നായിരുന്നു.
advertisement
2/8
ഈ പാലം വർഷങ്ങളായി അപകടാവസ്ഥയിലാണ്. ഇടയ്ക്ക് ശക്തമായ തിരയിൽ പെട്ട പാലം രണ്ടായി മുറിഞ്ഞിരുന്നു. കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ഭാഗമാണ് പൊട്ടിയത്. പാലത്തിൻ്റെ പ്രധാന ഭാഗം കരയിലും, ഭൂരിഭാഗവും കടലിലുമായാണ് ഇപ്പോൾ നിൽക്കുന്നത്. സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതു കൊണ്ട് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, പാലത്തിൻ്റെ പൊട്ടിയ ബാക്കിഭാഗം കടലിൽ വീണിട്ടുണ്ട്.
advertisement
3/8
വിനോദസഞ്ചാരികളെ എന്നും ആകർഷിക്കുന്ന കടൽത്തീരങ്ങളിൽ തിരുവനന്തപുരത്ത് ഏറെ സവിശേഷമായ ഒരു കടൽത്തീരം കൂടിയാണ് വലിയതുറ. ഇവിടുത്തെ പ്രധാന ആകർഷണം കടൽ പാലം തന്നെയായിരുന്നു.
advertisement
4/8
തിരുവനന്തപുരം ജില്ലയിൽ ബീമാപള്ളിക്കും ശംഖുമുഖത്തിനും സമീപമുള്ള കടലോരദേശമാണ് വലിയതുറ. തിരുവനന്തപുരത്തു നിന്ന് 10 കിലോമീറ്റർ ദൂരെയാണിത്. ഇന്ന് ഓർമ്മ മാത്രമായി അവശേഷിക്കുന്ന ഈ കടൽ പാലത്തിനും ചില ചരിത്ര കഥകൾ പറയാനുണ്ട്. 1825 ലാണ് വലിയതുറ വലിയൊരു ഉലുക്കുപാലം നിർമ്മിക്കുന്നത്.
advertisement
5/8
ഒരു കാലത്ത് പടിഞ്ഞാറൻ തീരത്തുള്ള ഏക തുറമുഖം ഇതായിരുന്നു. ഇപ്പോൾ ഇത് ഒരു മത്സ്യബന്ധന തുറമുഖമായാണ് കണക്കാക്കപ്പെടുന്നത്. വലിയതുറ ഗ്രേറ്റ് ഹാർബർ എന്ന നിലയിൽ വലിയതുറ വളരെക്കാലം മുൻപേ പ്രസിദ്ധമായിരുന്നു. വലിയതുറ കടൽപ്പാലം 1825ലാണ് (കൊല്ലവർഷം 1000) പണി കഴിപ്പിച്ചത്.
advertisement
6/8
കപ്പലുകൾ നൂറ്റാണ്ടുകൾക്ക് മുൻപ് മുതലേ ഇവിടെ അടുത്തിരുന്നതായി രേഖകളുണ്ട്. അക്കാലത്ത് യാത്രാസൗകര്യം കുറവായിരുന്നതിനാൽ വിഴിഞ്ഞം തുറമുഖത്തേക്കാൾ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വലിയതുറയെ ആശ്രയിച്ചിരുന്നിരിക്കാനാണ് സാധ്യത. വലിയതുറ പാലം പണികഴിപ്പിക്കുന്നതിന് മുമ്പും ആ ഭാഗത്ത് കപ്പൽ അടുത്തിട്ടുണ്ടാവണം.
advertisement
7/8
1947 ൽ എം.വി. പണ്ഡിറ്റ് എന്ന കപ്പൽ ഇടിച്ച് ഈ പാലം തകർന്നു. ഈ അപകടത്തിൽ നിരവധിപേർ മരിക്കുകയും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്കുശേഷം 1959 ലാണ് പാലം പുനർ നിർമ്മിക്കുന്നത്. രാജാ തുറെ കടൽ പാലം എന്നായിരുന്നു നാമം.
advertisement
8/8
ശക്തമായ കടൽക്ഷോഭത്തിൽ 2024 മാർച്ചിൽ ഈ പാലം രണ്ടായി മുറിഞ്ഞു മാറുന്നതുവരെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടം കൂടിയായിരുന്നു വലിയതുറയിലെ ഈ കടൽ പാലം.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
എങ്ങനെ മറക്കും ഈ കടൽ പാലം? ഓർമ്മയിലെ വലിയതുറ കടൽപ്പാലം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories