TRENDING:

Thrissur Pooram 2024 : രാംലല്ല മുതല്‍ ചന്ദ്രയാന്‍ വരെ; തൃശൂരില്‍ വര്‍ണപകിട്ടായി കുടമാറ്റം

Last Updated:
വടക്കുംനാഥനും തിരുവമ്പാടി കണ്ണനും പാറമേക്കാവ് ഭഗവതിയും ശ്രീപരമേശ്വരനും പരാശക്തിയുമൊക്കെ സ്പെഷ്യല്‍ കുടകളുടെ രൂപത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ അവതരിച്ചു.
advertisement
1/9
Thrissur Pooram 2024 : രാംലല്ല മുതല്‍ ചന്ദ്രയാന്‍ വരെ; തൃശൂരില്‍ വര്‍ണപകിട്ടായി കുടമാറ്റം
തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയ ജനസാഗരത്തെ ആവേശത്തിരയില്‍ ആറടിച്ച് മറ്റൊരു തൃശ്ശിവപേരൂര്‍ പൂരം കൂടി. മഠത്തില്‍വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും നാദവിസ്മയം തീര്‍ത്തപ്പോള്‍ കുടമാറ്റം പൂരപ്രേമികള്‍ക്ക് വര്‍ണ്ണക്കാഴ്ചയായി. 
advertisement
2/9
കിഴക്കൂട്ട് അനിയന്‍മാരാരും നൂറോളം വാദ്യകലാകാരന്മാരും ചേര്‍ന്ന് ഇലഞ്ഞിമരച്ചുവട്ടില്‍ പാണ്ടിമേളം പലകാലങ്ങളില്‍ കൊട്ടിക്കയറുമ്പോള്‍ കേട്ടുനിന്ന പുരുഷാരം ആ നാദവിസ്മയത്തില്‍ അലിഞ്ഞുചേര്‍ന്നു. 
advertisement
3/9
പിന്നാലെ പൂരപ്രേമികള്‍ കാത്തിരുന്ന തെക്കോട്ടിറക്കത്തിന് സമയമായി. പാറമേക്കാവ് ഭഗവതിയെ കോലത്തിലേറ്റി ഗജവീരന്‍ ഗുരുവായൂര്‍ നന്ദനാണ് തെക്കോട്ടിറക്കത്തിന് വരവറിയിച്ച് ആദ്യമെത്തിയത്. പിന്നാലെ കൊമ്പന്മാര്‍ ഒന്നൊന്നായി സ്വരാജ് റൌണ്ടിലെത്തി ശക്തന്‍ തമ്പുരാന്‍റെ പ്രതിമയ്ക്ക് മുന്നില്‍ അഭിവാദ്യം അര്‍പ്പിച്ച് അണിനിരന്നു.
advertisement
4/9
തൊട്ടുപിന്നാലെ തിരുവമ്പാടിക്കാരുടെ പൂരനായകനായി തിരുവമ്പാടി ചന്ദ്രശേഖരന്‍ തെക്കേഗോപൂര വാതില്‍ കടന്ന് മൈതാനത്തിലേക്ക് കടന്നുവന്നു. നെറ്റിപ്പട്ടം കെട്ടിയ ഉയരക്കേമന്മാരായ മുപ്പത് കൊമ്പന്മാര്‍ തേക്കിന്‍കാട് മൈതനിയില്‍ തലയെടുത്തങ്ങനെ നിന്നു.
advertisement
5/9
ഇനി കുടമാറ്റത്തിന്‍റെ സമയം. സമ്പ്രദായ കുടകളും പട്ടുകുടങ്ങളും ആദ്യമെത്തി. ഒന്നിനുപിറകെ ഒന്നൊന്നായി വര്‍ണ്ണക്കുടകള്‍ കൊമ്പന്മാര്‍ക്ക് മുകളില്‍ നിവര്‍ന്നു.
advertisement
6/9
മഞ്ഞയും പച്ചയും ചുവപ്പും നീലയും അങ്ങനെ പലനിറത്തില്‍ പലഭേദങ്ങളില്‍ പലരൂപങ്ങളില്‍ തിരുവമ്പാടിയും പാറമേക്കാവും കുടകളുടെ പരസ്പരം വെല്ലുവിളിച്ചു. 
advertisement
7/9
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിച്ചതോടെ ആവനാഴിയില്‍ ഒളിപ്പിച്ച സര്‍പ്രൈസുകള്‍ ഒന്നൊന്നായി പുറത്തുവന്നു. വടക്കുംനാഥനും തിരുവമ്പാടി കണ്ണനും പാറമേക്കാവ് ഭഗവതിയും ശ്രീപരമേശ്വരനും പരാശക്തിയുമൊക്കെ സ്പെഷ്യല്‍ കുടകളുടെ രൂപത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ അവതരിച്ചു.
advertisement
8/9
അലങ്കാരവിളക്കുകളാല്‍ വെട്ടിത്തിളങ്ങിയ തെക്കെഗോപുരനടയില്‍ അണിനിരന്ന ഗജവീരന്മാര്‍ക്ക് മുകളില്‍ അയോധ്യയിലെ രാംലല്ലയുടെ രൂപം എഴുന്നള്ളിച്ചതോടെ പുരുഷാരം ആര്‍ത്തുവിളിച്ചു. പാറമേക്കാവ് വിഭാഗമാണ് ആദ്യം രാംലല്ലയുടെ കോലം പുറത്തെടുത്ത് പിന്നാലെയെത്തി തിരുവമ്പാടിയുടെ മറുപടി. രണ്ടും ഒന്നിനൊന്ന് കേമം.
advertisement
9/9
 ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ -2 മിഷനും ഐഎസ്ആര്‍ഒക്കും ആദരം അര്‍പ്പിച്ചുകൊണ്ട് തിരുവമ്പാടി ദേവസ്വം ഒരുക്കിയ രൂപവും കാണികള്‍ക്ക് നവ്യാനുഭവമായി
മലയാളം വാർത്തകൾ/Photogallery/Kerala/
Thrissur Pooram 2024 : രാംലല്ല മുതല്‍ ചന്ദ്രയാന്‍ വരെ; തൃശൂരില്‍ വര്‍ണപകിട്ടായി കുടമാറ്റം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories