പനി, ചുമ, ശ്വാസ തടസം...! കോവിഡ് കാലത്തെ ഈ സുപരിചിത ഹലോ ട്യൂൺ ശബ്ദം ആരുടേത് ?
- Published by:user_49
- news18-malayalam
Last Updated:
കോവിഡ് പ്രതിരോധത്തിനായി പ്രീ കോളർ ട്യൂണറാക്കിയ സന്ദേശം ഏവരും ഏറ്റെടുത്തു കഴിഞ്ഞു (റിപ്പോർട്ട്: സിജോ വി ജോൺ)
advertisement
1/9

'പനി, ചുമ, ശ്വാസതടസം തുടങ്ങിയ ഉള്ളവരുവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. ഒരു മീറ്റർ അകലം പാലിക്കുക'. ദിവസങ്ങളായി നാം ഓരോ തവണയും ഫോൺ വിളിക്കുബോൾ കേൾക്കുന്ന ബോധവൽക്കരണ സന്ദേശമാണിത്.
advertisement
2/9
കോവിഡ് 19 പ്രതിരോധത്തിനായുള്ള പ്രീ കോളർ ട്യൂണിന് ശബ്ദം നൽകിയിരിക്കുന്നത് ബിഎസ്എൻഎല്ലിലെ ജൂനിയർ അക്കൗണ്ട്സ് ഓഫീസറായ ശ്രീപ്രിയ വിയുടെതാണ്.
advertisement
3/9
കോവിഡ് പ്രതിരോധത്തിനായി പ്രീ കോളർ ട്യൂണറാക്കിയ സന്ദേശം ഏവരും ഏറ്റെടുത്തു കഴിഞ്ഞു. ഇംഗ്ലീഷിൽ കേട്ടുകൊണ്ടിരുന്ന സന്ദേശം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
advertisement
4/9
ആരോഗ്യ വകുപ്പിൽ നിന്ന് ബിഎസ്എൻഎല്ലിനെ സമീപിച്ചതിനെത്തുടർന്നാണ് എറണാകുളത്ത് ജൂനിയർ അക്കൗണ്ട്സ് ഓഫീസറായ ശ്രീപ്രിയയ്ക്ക് ബോധവൽക്കരണ സന്ദേശത്തിന്റെ മലയാള പരിഭാഷ ഒരുക്കുന്നതിന് അവസരമൊരുക്കിയത്.
advertisement
5/9
സർക്കാരിന്റെ ബോധവൽക്കരണ കാമ്പയിനിൽ ഭാഗമായത് വലിയ അവസരമാണെന്ന് ശ്രീപ്രിയ പറയുന്നു. 1994-ൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച ശ്രീപ്രിയ റേഡിയോയിൻ ബിഎസ്എൻഎല്ലിന് പരസ്യം നൽകി തുടങ്ങിയതാണ്. പിന്നീട് അത് പതിവായി.
advertisement
6/9
ഇപ്പോൾ ബിഎസ്എൻഎല്ലിൻറെ കേരള സർക്കിളിൽ എല്ലാ പരിപാടികളുടെയും ശബ്ദംനൽകുന്നതും ശ്രീപ്രിയയാണ്.
advertisement
7/9
സർക്കാരിന്റെ വിവിധ പരിപാടികൾക്ക് കോമ്പയറിങ് നടത്താറുണ്ട്.
advertisement
8/9
എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ്. പിന്നീട് ഇന്ത്യൻ പ്രസിഡൻ്റുമാരും പ്രധാനമന്ത്രിമാരും പങ്കെടുത്ത പരിപാടിയുടെ അവതാരകയായിട്ടുണ്ട്.
advertisement
9/9
കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വലിയ പിന്തുണയാണ് ശ്രീപ്രിയയ്ക്കുള്ളത്. <span style="color: #333333; font-size: 1rem;"> </span>
മലയാളം വാർത്തകൾ/Photogallery/Kerala/
പനി, ചുമ, ശ്വാസ തടസം...! കോവിഡ് കാലത്തെ ഈ സുപരിചിത ഹലോ ട്യൂൺ ശബ്ദം ആരുടേത് ?