TRENDING:

Covid19|പൈപ്പിൽ തീർത്ത ചതുരത്തിനുള്ളിൽ സ്വയം പ്രതിരോധം; സർക്കാരിനെതിരെ യൂത്ത് കോൺഗ്രസിന്റെ പുതിയ സമരമുറ

Last Updated:
പ്രൊട്ടസ്റ്റ് സ്ക്വയർ തീർത്തായിരുന്നു എറണാകുളത്തെ പ്രതിഷേധം.
advertisement
1/5
പൈപ്പിൽ തീർത്ത ചതുരത്തിനുള്ളിൽ സ്വയംപ്രതിരോധം; യൂത്ത് കോൺഗ്രസിന്റെ പുതിയ സമരമുറ
കൊച്ചി:കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ സമരങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെ സാമൂഹിക അകലം പാലിച്ചുള്ള സമരവുമായി യൂത്ത് കോൺഗ്രസ്.
advertisement
2/5
പ്രൊട്ടസ്റ്റ് സ്ക്വയർ തീർത്തായിരുന്നു എറണാകുളത്തെ പ്രതിഷേധം. സ്വർണ്ണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
advertisement
3/5
സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്കായിരുന്നു മാർച്ച്. സമരത്തെ നേരിടാൻ പൊലീസും ഒരുങ്ങി. സമരക്കാർ എത്താറായതോടെ റോഡും കെട്ടിയടച്ചു. സമരക്കാരെ നേരിടാൻ കാത്തു നിന്ന പൊലീസിന് മുന്നിലേക്ക് പ്രവർത്തകർ എത്തിയതാവട്ടെ സ്വയം പ്രതിരോധം തീർത്ത്.
advertisement
4/5
പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് തീർത്ത ചതുരത്തിനുള്ളിൽ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് നിന്നായിരുന്നു പ്രവർത്തകർ എത്തിയത്. പിന്നെ ഉയർന്നത് പതിവ് പോലെ മുദ്രാവാക്യം വിളി. ഉത്ഘാടനം കഴിഞ്ഞു. പിന്നെ പ്രതീക്ഷിക്കുക ബാരിക്കേട് മറിയ്ക്കലും ലാത്തി വീശലും ജലപീരങ്കി പ്രയോഗിക്കലുമൊക്കെ. എന്നാൽ അതൊന്നും ഉണ്ടായില്ല.
advertisement
5/5
പ്രവർത്തകർ വന്നത് പോലെ തന്നെ മടങ്ങി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുക്കേണ്ട വരെ നേരെത്തെ ഫോണിലൂടെ അറിയിച്ചിരുന്നു. 40 ഓളം പേർ മാത്രമാണ് സമരത്തിൽ പങ്കെടുത്തതും.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലാണ് സമരം ഉത്ഘാടനം ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Kerala/
Covid19|പൈപ്പിൽ തീർത്ത ചതുരത്തിനുള്ളിൽ സ്വയം പ്രതിരോധം; സർക്കാരിനെതിരെ യൂത്ത് കോൺഗ്രസിന്റെ പുതിയ സമരമുറ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories