TRENDING:

Astrology June 7 | തൊഴിൽൽപരമായി നേട്ടങ്ങൾ ഉണ്ടാകും; സ്വയം പരിചരണത്തിന് പ്രധാന്യം നൽകുക; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂൺ 7 ലെ ദിവസഫലം അറിയാം.
advertisement
1/13
Astrology June 7 | തൊഴിൽൽപരമായി നേട്ടങ്ങൾ  ഉണ്ടാകും; സ്വയം പരിചരണത്തിന് പ്രധാന്യം നൽകുക; ഇന്നത്തെ ദിവസഫലം
ദിവസ സംഗ്രഹം : നിഗൂഢമായ ചില യാത്രകൾ നടത്തേണ്ടി വരും. ഇടവരാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ വൈകാരിക ബന്ധം ദൃഢമാകും . മിഥുനം രാശിക്കാർക്ക് അപ്രതീക്ഷിതമായ കൂടികാഴ്ചകൾ ഉണ്ടാകും. ചിങ്ങ രാശിക്കാരുടെ പ്രണയ ജീവിതത്തിന് അനുകൂല സമയം. തുലാം രാശിക്കാരുടെ ജീവിതത്തിൽ ശാന്തതയും ബന്ധങ്ങളിൽ ഐക്യവും നിലനിൽക്കും. വൃശ്ചികരാർക്ക് പുതിയ അനുഭവങ്ങൾ വന്നുചേരും. ധനു രാശിക്കാർ ആവേശകരമായ യാത്രകൾ നടത്തും. കുംഭ രാശിക്കാരുടെ ജീവിതത്തിലേക്ക് ഒരു പുതിയ പങ്കാളി കടന്നുവരാം.
advertisement
2/13
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിക്കാർക്ക് ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിന് അനുകൂല അന്തരീക്ഷമാണ്. ഈ ദിവസം നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ആവേശകരമായ കണ്ടുമുട്ടലിനോ അപ്രതീക്ഷിതമായി ഒരു പുതിയ ബന്ധം കടന്നുവരാനോ ഉള്ള സാധ്യത ഉണ്ട്. എന്നാൽ ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾക്ക് നിരവധി ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. അതിനാൽ എല്ലാ കാര്യങ്ങളിലും കൃത്യമായി ശ്രദ്ധ പുലർത്താൻ ശ്രദ്ധിക്കുക. ഇത് നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ഊർജ്ജം നിലനിർത്താൻ നിങ്ങൾ സ്വയം പരിചരണത്തിനും വിശ്രമത്തിനും പ്രാധാന്യം നൽകേണ്ടതുമാണ്. ഇന്ന് ധ്യാനം, യോഗ തുടങ്ങിയ ശാരീരിക വ്യായാമങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതും ഉത്തമം ആയിരിക്കും. ഈ സമയം യാത്രകൾക്കും അനുകൂല സമയമാണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 57 ആണ്, ഭാഗ്യ നിറം : നീല , സമുദ്ര നീലക്കല്ല് ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
3/13
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20 നും മേയ് 20 നും ഇടയിൽ ജനിച്ചവർ: ഇടവ രാശിക്കാർക്ക് ഈ ദിവസം ദാമ്പത്യ ജീവിതത്തിൽ പങ്കാളിയോട് വൈകാരികമായി കൂടുതൽ അടുപ്പം അനുഭവപ്പെടും . അതോടൊപ്പം ദമ്പതികൾക്ക് പരസ്പരം പ്രതിബദ്ധതയും നിലനിൽക്കും. ക്ഷമയും സ്ഥിരോൽസാഹവും നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിങ്ങളെ ഇന്ന് സഹായിക്കും. തൊഴിൽപരമായി ഇന്ന് നേട്ടത്തിനുള്ള അവസരം ലഭിക്കും. കൂടാതെ ഇന്ന് സമീകൃത ആഹാരം പാലിക്കാനും വ്യായാമത്തിൽ ഏർപ്പെടാനും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ ഈ സമയം ആരോഗ്യത്തിന് ആയിരിക്കണം പ്രഥമസ്ഥാനം നൽകേണ്ടത്. ഇന്ന് പൂന്തോട്ട പരിപാലനം, ചിത്ര രചന തുടങ്ങിയ പ്രവർത്തനങ്ങൾ നിങ്ങൾക്ക് ശാന്തതയും വിശ്രമവും നൽകാൻ സഹായകമാകും. അതോടൊപ്പം ഇന്ന് പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനും ശാന്തമായ സ്ഥലങ്ങൾ കാണുന്നതിനോ നിങ്ങൾക്ക് യാത്രകൾ തിരഞ്ഞെടുക്കാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 42 ആണ്, ഭാഗ്യ നിറം : ആകാശ നീല . ഇന്ദ്രനീലം ആണ് ഇന്നത്തെ ഭാഗ്യ ചിഹ്നം
advertisement
4/13
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മിഥുന രാശിക്കാരുടെ ജീവിതത്തിലേക്ക് ഒരു പുതിയ പങ്കാളി കടന്നു വരാം. അപ്രതീക്ഷിതമായ ചില കൂടി കാഴ്ചകൾക്കുള്ള അവസരവും ഇന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം. കൂടാതെ പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തുകയും പുതിയ തൊഴിൽ സാധ്യതകൾ രൂപപ്പെടുകയും ചെയ്യും. ഇന്നത്തെ നിങ്ങളുടെ ദിനചര്യയിൽ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇന്ന് വായനയോ എഴുത്തോ പോലുള്ള കാര്യങ്ങൾ ചെയ്യുന്നതും മനസ്സിന് ശാന്തതയും വ്യക്തതയും കൈവരാൻ സഹായകമായി മാറും. ഇന്ന് യാത്രകൾക്കും അനുകൂലമായ സമയമാണ്. ചെറിയ നഗരങ്ങൾ പര്യവേഷണം ചെയ്യുന്നതിന് യാത്രകൾ അനുയോജ്യമായിരിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 5 ആണ്, നീലയും പച്ചയും കലർന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം. ചരടിൽ നീല വൈഡൂര്യം ധരിക്കുന്നത് ആശയവിനിമയവും കഴിവും മെച്ചപ്പെടുത്താൻ സഹായിക്കും
advertisement
5/13
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ഈ ദിവസം ഐക്യവും സംതൃപ്തിയും നിലനിൽക്കും. ഇന്ന് നിങ്ങളുടെ ജീവിതത്തിൽ പുതിയ ബന്ധങ്ങളും വന്നുചേരാം. നിങ്ങളുടെ വൈകാരിക ബന്ധവും ദൃഢമായി മാറാം. അതേസമയം ജോലിസ്ഥലത്ത് ഇന്ന് നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിലും വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ ഇന്ന് നിങ്ങൾ സ്വയം പരിചരണത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം കൽപ്പിക്കുക . ഇന്ന് പാചകം ചെയ്യുന്നതും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതും നിങ്ങൾക്ക് ഈ ദിവസം കൂടുതൽ സന്തോഷം നൽകും. തീരപ്രദേശങ്ങൾ സന്ദർശിക്കുന്നതിനും കുടുംബവുമായി ഒന്നിച്ച് സഞ്ചരിക്കുന്നതിനും അനുയോജ്യമായ യാത്രകൾ തിരഞ്ഞെടുക്കാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 3 ആണ്, ഭാഗ്യ നിറം : നീല, ചന്ദ്രക്കലയാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
6/13
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങ രാശിക്കാർക്ക് ഈ ദിവസം അനുകൂലമായ ഒരു പ്രണയ കാലഘട്ടം പ്രവചിക്കുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതം അനുകൂലമായി മുന്നോട്ടു പോകും. നിങ്ങളുടെ നേതൃത്വപരമായ കഴിവുകളും ക്രിയാത്മകതയും ജോലിസ്ഥലത്ത് പ്രകടമാകും. കൂടാതെ ഇന്ന് നിങ്ങൾക്ക് ഒരു അംഗീകാരത്തിനോ സ്ഥാനകയറ്റത്തിനോ ഉള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയാണ് ഇത്. നൃത്തം, ചിത്രരചന തുടങ്ങിയ പ്രവർത്തനങ്ങളിൽ നിങ്ങൾ ഇപ്പോൾ സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് ആവശ്യമായ വിശ്രമവും സന്തോഷവും നൽകും. നഗരങ്ങൾ സന്ദർശിക്കുന്നതിനോ പരിപാടികളിൽ പങ്കെടുക്കുന്നതിനോ വേണ്ടി ഇന്ന് നിങ്ങൾ യാത്രകൾ നടത്താം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 1 ആണ്, ഭാഗ്യ നിറം :നീല , ഇന്ന് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വിജയം കൈവരിക്കുന്നതിനും മഞ്ഞ പുഷ്യരാഗം ധരിക്കുന്നത് ഉത്തമമായി മാറും
advertisement
7/13
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബർ 22 നും ഇടയിൽ ജനിച്ചവർ: കന്നി രാശിക്കാരുടെ ദാമ്പത്യ ജീവിതം ഇന്ന് സുസ്ഥിരവും ഐക്യവുമുള്ളതുമായി മാറും. നിലവിലുള്ള ബന്ധം കൂടുതൽ ദൃഢമാകാനുള്ള സാഹചര്യം ഉണ്ട്. ചിലപ്പോൾ അപ്രതീക്ഷിതമായി ഒരു പുതിയ ബന്ധവും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാം. ഇന്ന് നിങ്ങൾ ജോലി സ്ഥലത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ ദിനചര്യയിൽ ശാരീരിക വ്യായാമങ്ങൾ ഉൾപ്പെടുത്തുക. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും സ്വീകരിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യത്തിന് പ്രഥമസ്ഥാനം നൽകിക്കൊണ്ട് മുന്നോട്ടുപോകുന്നതായിരിക്കും ഉചിതം. യോഗ, കാൽനടയാത്ര തുടങ്ങിയ കാര്യങ്ങൾ ഇന്ന് നിങ്ങളെ മനശാന്തി കൈവരിക്കാനും സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കും . കൂടാതെ മനസ്സിന് ശാന്തത നൽകുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് നിങ്ങൾക്ക് യാത്രകൾ തിരഞ്ഞെടുക്കാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 6 ആണ്. ഭാഗ്യ നിറം : ഇളം നീല. ഇന്ദ്രനീലമാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം, ഇത് കൈവശം വയ്ക്കുന്നത് നിങ്ങളുടെ ആശയവിനിമയത്തിനുള്ള കഴിവ് മെച്ചപ്പെടുത്തും
advertisement
8/13
ലിബ്ര (Libra - തുലാം രാശി) സെപ്റ്റംബർ 23 നും ഒക്ടോബർ 23 നും ഇടയിൽ ജനിച്ചവർ: ‌തുലാം രാശിക്കാരുടെ പ്രണയ ജീവിതത്തിൽ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും കാലഘട്ടത്തെ ആണ് ഈ ദിവസം സൂചിപ്പിക്കുന്നത്. നിലവിലുള്ള നിങ്ങളുടെ ബന്ധങ്ങൾ ദൃഢമാകാനുള്ള സാഹചര്യവും ഉണ്ടാകാം. ഇന്നത്തെ നിങ്ങളുടെ ജോലിയിലെ പങ്കാളിത്തവും സഹകരണവും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. മാനസികാരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകണം. ധ്യാനമോ കലയോ പോലുള്ള ശ്രദ്ധാപൂർവ്വമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഇന്ന് മനസമാധാനം നിലനിർത്താൻ സഹായിക്കും. കൂടാതെ മനോഹരമായ ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനോ സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നതിനോ ഇന്ന് നിങ്ങൾക്ക് യാത്രകൾ തിരഞ്ഞെടുക്കാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 4 ആണ്, ഭാഗ്യ നിറം :നീല, നിങ്ങളുടെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിനും നിങ്ങൾക്ക് സമാധാനം നൽകുന്നതിനും അസുറൈറ്റ് ധരിക്കുന്നത് ഉത്തമമായിരിക്കും
advertisement
9/13
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21 നും ഇടയിൽ ജനിച്ചവർ: ഇന്ന് വൃശ്ചിക രാശിക്കാരുടെ പ്രണയ ജീവിതത്തിൽ തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇന്ന് വൈകാരികമായി കൂടുതൽ അടുപ്പം നിലനിൽക്കും. കൂടാതെ ജോലിയിലെ നിങ്ങളുടെ ഉത്സാഹം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ആവശ്യമുള്ളപ്പോൾ ഇടവേളകൾ എടുക്കാൻ മടിക്കരുത്. ഇന്ന് നിങ്ങളുടെ ആരോഗ്യത്തിനും മുൻഗണന നൽകേണ്ടതുണ്ട്. ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുന്നത് മനസ്സിന് ശാന്തത നൽകാൻ സഹായിക്കും. എഴുത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് നിങ്ങൾ സമയം ചെലവഴിക്കുന്നതും ഉത്തമമാണ്. കൂടാതെ നിഗൂഢമായ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നതോ പ്രകൃതിയിൽ സമയം ചെലവഴിക്കുന്നതോ നിങ്ങളുടെ യാത്രാ പദ്ധതിയിൽ ഉൾപ്പെട്ടേക്കാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 8 ആണ്. ഭാഗ്യ നിറം : നീല. നിങ്ങളുടെ ഭാഗ്യചിഹ്നം ഒബ്സിഡിയൻ സ്റ്റോൺ ആണ്. ഇത് നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കുകയും ഊർജ്ജം നിലനിർത്തുകയും ചെയ്യും
advertisement
10/13
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ പങ്കാളികൾ തമ്മിൽ ഇന്ന് ആവേശകരമായ ഒരു പ്രണയബന്ധം നിലനിൽക്കുമെന്ന് സൂചിപ്പിക്കുന്നു. കൂടാതെ നിങ്ങൾക്ക് ഒരു പുതിയ ബന്ധം സ്വീകരിക്കുന്നതിനും ഇത് അനുയോജ്യമായ ദിവസമാണ്. ഇന്നത്തെ ദിവസം ജോലിയിലെ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായി മാറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇതിലൂടെ പുരോഗതി കൈവരിക്കാനുള്ള അവസരവും വന്നുചേരും. അതേസമയം ആരോഗ്യപരമായ ഒരു ജീവിതശൈലി പിന്തുടരാൻ ഈ ദിവസം ശ്രമിക്കുക. നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമായിരിക്കും. ഇന്ന് സാഹസിക യാത്ര നടത്തുന്നതിനും വിദേശയാത്രകൾ നടത്തുന്നതിനും അനുകൂലമായ സമയമാണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 9 ആണ്, ഭാഗ്യ നിറം : നീല, സമൃദ്ധിയെ ആകർഷിക്കാൻ നീല പുഷ്യരാഗം ധരിക്കുന്നത് ഉത്തമമായിരിക്കും
advertisement
11/13
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർ സുരക്ഷിതവും സുസ്ഥിരവുമായ ഒരു പ്രണയ ജീവിതത്തിലേക്ക് ഈ ദിവസം പ്രവേശിക്കുന്നതായി സൂചിപ്പിക്കുന്നു. ഇന്ന് നിങ്ങളുടെ ബന്ധങ്ങളിൽ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ആയിരിക്കണം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇന്നത്തെ നിങ്ങളുടെ ശ്രദ്ധയും കഠിനാധ്വാനവും ജോലിയിൽ വിജയം കൈവരിക്കാൻ സഹായിക്കും. എങ്കിലും നിങ്ങളുടെ ആരോഗ്യത്തിന് ആയിരിക്കണം ഇന്ന് കൂടുതൽ പ്രാധാന്യം കൽപ്പിക്കേണ്ടത്. ഈ ദിവസം വ്യായാമവും പൂന്തോട്ട പരിപാലനവും നിങ്ങളെ ശാന്തത കൈവരിക്കാൻ സഹായിക്കും. കൂടാതെ ചരിത്രപരമായ ഒരു സ്ഥലം സന്ദർശിക്കുന്നതിന് ഇപ്പോൾ യാത്രകളും തെരഞ്ഞെടുക്കാം . ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 40 ആണ്, ഭാഗ്യ നിറം : സ്റ്റീൽ നീല, ഗോമേദകം ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
12/13
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയിൽ ജനിച്ചവർ: കുംഭ രാശിക്കാർക്ക് പ്രണയ ജീവിതം ഈ ദിവസം വളരെ സാഹസികത നിറഞ്ഞതായി അനുഭവപ്പെടാം. കൂടാതെ ഇന്ന് നിങ്ങളുടെ വ്യക്തിത്വത്തെയും പുതിയ ബന്ധങ്ങളെയും അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോവുക. ഇന്ന് നൂതന ആശയങ്ങളും കാഴ്ചപ്പാടുകളും ജോലിയിൽ വിജയവും അംഗീകാരവും നേടാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദിനചര്യയിൽ വ്യായാമവും ആരോഗ്യകരമായ ശീലങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്. ധ്യാനം ഇന്ന് നിങ്ങളിൽ ശാന്തത നിലനിർത്താൻ സഹായിക്കും. യാത്രകൾ ചെയ്യുന്നതിനും ഇത് അനുയോജ്യമായ ദിവസമാണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 21 ആണ്, പച്ചയും നീലയും ചേർന്ന നിറങ്ങൾ ധരിക്കുന്നത് നിങ്ങൾക്ക് ഇന്ന് ഭാഗ്യം നൽകാം, നിങ്ങളുടെ സർഗ്ഗാത്മകതയും അവബോധവും വർദ്ധിപ്പിക്കുന്നതിന് സമുദ്ര നീലക്കല്ല് ധരിക്കുന്നത് ഉത്തമമായിരിക്കും
advertisement
13/13
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : ഈ ദിവസം മീന രാശിക്കാരുടെ ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമായി മാറാം. ഇന്ന് നിങ്ങളുടെ ബന്ധത്തിൽ അനുകമ്പ നിലനിർത്തിക്കൊണ്ടും സ്നേഹത്തിൽ ഉറച്ചു വിശ്വസിച്ചും മുന്നോട്ട് പോവുക.. നിങ്ങളുടെ കലാപരമായ കഴിവുകൾ ജോലിയിൽ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. ഇത് നിങ്ങളെ വിജയത്തിലേക്കും നയിക്കും. അതേസമയം ജോലിയും വിശ്രമവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തി നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതുണ്ട്. ഇന്ന് സംഗീതം, പെയിന്റിംഗ് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് മനശാന്തിയും സമാധാനവും നൽകും. അതേസമയം ജോലിയും വിശ്രമവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തി നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതുണ്ട്.ജലാശയങ്ങൾക്ക് സമീപമുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ യാത്രകൾ തിരഞ്ഞെടുക്കാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 42 ആണ്, ഭാഗ്യ നിറം : കടൽ നീല, അമേത്തിസ്റ്റ് സ്റ്റോൺ ആണ് ഇന്നത്തെ ഭാഗ്യചിഹ്നം, ഇത് നിങ്ങളുടെ ആരോഗ്യത്തെ പരിപാലിക്കും
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Astrology June 7 | തൊഴിൽൽപരമായി നേട്ടങ്ങൾ ഉണ്ടാകും; സ്വയം പരിചരണത്തിന് പ്രധാന്യം നൽകുക; ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories