TRENDING:

Horoscope Oct 9|  സംസാരിച്ച് എല്ലാ തെറ്റിദ്ധാരണകളും മാറ്റാൻ ശ്രമിക്കുക;  പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടുപോകുക: ഇന്നത്തൈ രാശിഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 9-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/13
സംസാരിച്ച് എല്ലാ തെറ്റിദ്ധാരണകളും മാറ്റാൻ ശ്രമിക്കുക;  പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടുപോകുക: ഇന്നത്തൈ രാശിഫലം
എല്ലാ രാശിക്കാർക്കും ഇന്ന് വികാരങ്ങളുടെയും ബന്ധങ്ങളുടെയും സ്വയം വളർച്ചയുടെയും കാര്യത്തിൽ സമ്മിശ്രഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. മേടം, കർക്കിടകം രാശിക്കാർ ക്ഷമയോടെ കാത്തിരിക്കുകയും ബന്ധങ്ങളിൽ വ്യക്തത കൊണ്ടുവരികയും വേണം. ഇടവം, മിഥുനം, ചിങ്ങം എന്നീ രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് പുതിയ തുടക്കങ്ങളും സാമൂഹിക ബന്ധങ്ങളും മാധുര്യവും കാണാനാകും. കന്നി, ധനു രാശിക്കാർ ആത്മപരിശോധനയോടെയും ക്ഷമയോടെയും സാഹചര്യങ്ങളെ കൈകാര്യം ചെയ്യണം. തുലാം, മകരം, കുംഭം രാശിക്കാർക്ക് പുതിയ ബന്ധം, ആശയവിനിമയം, സർഗ്ഗാത്മകത എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും. വൃശ്ചികം, മീനം എന്നീ രാശിക്കാർ ബന്ധങ്ങളിൽ ധാരണയും വൈകാരിക സന്തുലിതാവസ്ഥയും നിലനിർത്തേണ്ടതുണ്ട്. മൊത്തത്തിൽ ഇന്ന് എല്ലാ രാശിക്കാർക്കും നല്ല ദിവസമായിരിക്കും.
advertisement
2/13
ഏരീസ് (Arise  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ സമയത്ത് നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയും സാഹചര്യം മനസ്സിലാക്കാൻ ശ്രമിക്കുകയും വേണം. ഇന്ന് നിങ്ങൾക്ക് ചില പോസിറ്റീവ് അവസരങ്ങളും ലഭിച്ചേക്കും. നിങ്ങളുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുകയും മറ്റുള്ളവരുമായി നിങ്ങളുടെ വികാരങ്ങൾ പങ്കുവെക്കുകയും ചെയ്യുക. ബന്ധങ്ങളിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇതൊന്നും സ്ഥിരമല്ല. സംസാരിച്ച് എല്ലാ തെറ്റിദ്ധാരണകളും മാറ്റാൻ ശ്രമിക്കുക. കൂടാതെ നിങ്ങളുടെ പുരോഗതിയിലും ശ്രദ്ധകേന്ദ്രീകരിക്കുക. നിങ്ങളുടെ മനസ്സ് പറയുന്നത് കേൾക്കുകയും നിങ്ങളുടെ ചിന്തകളെ പോസിറ്റീവ് ദിശയിലേക്ക് തിരിച്ചുവിടുകയും ചെയ്യുക. ഇത് വെല്ലുവിളികൾ നേരിടാനുള്ള സമയമാണ്. ഇത് നിങ്ങളുടെ വ്യക്തിപരമായ വളർച്ചയ്ക്ക് സഹായിക്കും. നിങ്ങളുടെ ധാർമ്മിക ഉയർന്ന തലത്തിൽ വെക്കുകയും പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടുപോകുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: വെള്ള
advertisement
3/13
ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അടുപ്പമുള്ളവരുമായുള്ള ആശയവിനിമയത്തിൽ സത്യസന്ധതയും വ്യക്തതയും പുലർത്താൻ നിങ്ങൾ ശ്രമിക്കണം. ഇത് നിങ്ങളുടെ വികാരങ്ങൾ വ്യക്തമാക്കുകയും നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ മനോഭാവം പോസിറ്റിവിറ്റിയും ഉദാരതയും കൊണ്ട് നിറയും ഇത് മറ്റുള്ളവരെ ആകർഷിക്കും. പ്രത്യേക വ്യക്തിയുമായി പുതിയ ബന്ധം സ്ഥാപിക്കാൻ ഇതാണ് ശരിയായ സമയം. നിങ്ങളുടെ മാനസികാവസ്ഥയും ആത്മവിശ്വാസവും പുതിയ ബന്ധങ്ങൾ രൂപപ്പെടുത്താൻ സഹായിക്കും. ഇന്നത്തെ ദിവസം ശരിയായി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ സാമൂഹിക ജീവിതം കൂടുതൽ സമ്പന്നമാകും. മൊത്തത്തിൽ എല്ലാ ദിശയിലും ഈ ദിവസം നിങ്ങൾക്ക് മികച്ചതാണ്. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: ഓറഞ്ച്
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അടുത്ത സഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കും. പ്രിയപ്പെട്ട ഒരാളുമായി സംസാരിക്കുന്നത് നിങ്ങളുടെ മനസ്സിൽ പുതിയ വികാരങ്ങളും ചിന്തകളും ഉണർത്തും. എന്തെങ്കിലും അകൽച്ച ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ശരിയായ സമയമാണിത്. പ്രണയത്തിലും ബന്ധങ്ങളിലും നിങ്ങളുടെ ആശയവിനിമയം മെച്ചപ്പെടും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തമാക്കും. ഈ ദിവസം വെല്ലുവിളികളെ നേരിടാൻ എളുപ്പമായിരിക്കും. മുന്നോട്ട് പോകാൻ നിങ്ങൾക്ക് പ്രചോദനം ലഭിക്കും. മൊത്തത്തിൽ ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ അനുഭവങ്ങൾ പങ്കിടുന്നതിനുമുള്ള ഒരു ദിവസമാണ്. ആത്മീയ വളർച്ചയ്ക്കുള്ള സാധ്യതയുമുണ്ട്. ഇത് നിങ്ങളെ കൂടുതൽ പോസ്റ്റിവിറ്റിയോടെ മുന്നോട്ടുകൊണ്ടുപോകും. ഭാഗ്യ സംഖ്യ: 12, ഭാഗ്യ നിറം: മെറൂൺ
advertisement
5/13
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പഴയ ചില ഓർമ്മകളോ ബന്ധങ്ങളോ നിങ്ങളെ അലട്ടും. ഈ സമയത്ത് നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. കുറച്ചുസമയത്തേക്ക് നിങ്ങളുടെ അടുത്ത ആളുകളിൽ നിന്ന് അകന്നുനിൽക്കുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ, ഈ സാഹചര്യം താൽക്കാലികമാണ്. സ്വയം വിശകലനം ചെയ്യാനും നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ സംവേദക്ഷമത നിങ്ങളുടെ ബന്ധങ്ങൾക്ക് പുതിയ വഴിത്തിരിവ് നൽകും. നിങ്ങൾക്ക് പ്രിയപ്പെട്ടവരിൽ ശ്രദ്ദകേന്ദ്രീകരിക്കുക. മികച്ച ആശയവിനിമയത്തിലൂടെ മാത്രമേ വികാരങ്ങൾ വ്യക്തമാക്കാൻ കഴിയു. ഓരോ വെല്ലുവിളിയിലും അവസരം ലഭിക്കും. അതിനാൽ പോസിറ്റീവ് മനോഭാവം നിലനിർത്തുക. ഭാഗ്യ സംഖ്യ: 19, ഭാഗ്യ നിറം: ചുവപ്പ്
advertisement
6/13
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് ആഴത്തിലുള്ള ധാരണയും സംവേദനക്ഷമതയും ഉണ്ടായിരിക്കും. അത് മറ്റുള്ളവരുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങൾ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യങ്ങൾ പോലും പ്രധാനപ്പെട്ടതായി കണക്കാക്കും. അതിനാൽ നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ മടിക്കരുത്. നിങ്ങൾ തുറന്നു സംസാരിക്കുകയും നിങ്ങളുടെ ബന്ധങ്ങളെ കൂടുതൽ മധുരമുള്ളതാക്കുകയും വേണം. നിങ്ങളുടെ ചിന്തകൾ വ്യക്തവും സർഗ്ഗാത്മകവുമായിരിക്കും. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി രസകരമായ ചർച്ചകൾ നടത്താൻ നിങ്ങളെ പ്രാപ്തമാക്കും. നിങ്ങളുടെ സാന്നിധ്യത്തിൽ ഒരു ആകർഷണീയത ഉണ്ടാകും. അത് ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കും. ഈ പോസിറ്റിവിറ്റി ഉപയോഗിക്കുക. നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക. ഇന്ന് നിങ്ങൾക്ക് മൊത്തത്തിൽ ഒരു മികച്ച ദിവസമായിരിക്കും. കൂടാതെ നിങ്ങളുടെ ബന്ധത്തിനും സാമൂഹിക ജീവിതത്തിനും പുതുമ കൊണ്ടുവരും. ഭാഗ്യ സംഖ്യ: 16, ഭാഗ്യ നിറം: മഞ്ഞ
advertisement
7/13
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ചുറ്റുമുള്ള സാഹചര്യങ്ങൾ അനുകൂലമല്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ിത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. ഈ സമയം സ്വയം വിലയിരുത്തലിനും പുരോഗതിക്കും വേണ്ടി ഉപയോഗിക്കുക. നിങ്ങളുടെ ആന്തരിക ശക്തിയും സ്ഥിരതയും നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് നിങ്ങൾക്കായി കുറച്ച് സമയം മാറ്റിവെക്കുക. ചെറിയ സന്തോഷങ്ങളിൽ ആശ്വാസം കണ്ടെത്താൻ സമയമെടുക്കുക. നിങ്ങൾ ഒരു പ്രതിസന്ധി നേരിടുകയാണെങ്കിൽ ക്ഷമയോടെയും ധൈര്യത്തോടെയും മുന്നോട്ടുപോകുക. ഈ സമയം നിങ്ങളുടെ ശക്തമായ ഇച്ഛാശക്തിയെയും അച്ചടക്കത്തെയും പരീക്ഷിക്കുന്നു. അവസാനമായി നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുമായി ആശയവിനിമയം നടത്തുന്നത് സഹാകരമാകും. നിങ്ങൾക്ക് യഥാർത്ഥ ഉപദേശവും പിന്തുണയും ഇതുവഴി ലഭിക്കും. ഇത് ഒരു അവസരമായി എടുത്ത് മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: പച്ച
advertisement
8/13
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സ്വാഭാവികതയും സൗമ്യതയും മറ്റുള്ളവരുടെ ഹൃദയങ്ങളെ സ്പർശിക്കും. പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇത് നല്ല സമയമാണ്. നിങ്ങൾക്ക് വ്യക്തമായ ചിന്തയും വലിയ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവും ഉണ്ടാകും. മറ്റുള്ളവരുടെ വികാരങ്ങൾ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനുള്ള ശക്തി ഇന്ന് നിങ്ങൾക്ക് ലഭിക്കും. അങ്ങനെ നിങ്ങളുടെ സ്വാഭാവിക ആകർഷണീയത ഉപയോഗിച്ച് നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ കഴിയും. പരസ്പരം ചിന്തകളും വികാരങ്ങളും കൈമാറാനുള്ള സമയമാണിത്. ഇന്ന് നിങ്ങൾ ചെയ്യുന്നതെന്തും നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. ഈ മികച്ച ഊർജ്ജം പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ ബന്ധം കൂടുതൽ മികച്ചതാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 1, ഭാഗ്യ നിറം: ഇളംനീല
advertisement
9/13
സ്‌കോർപിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ അടുത്ത ബന്ധങ്ങളിൽ ശക്തിയും വ്യക്തതയും നിലനിർത്തേണ്ട സമയമാണിത്. ചിലപ്പോൾ നിങ്ങളുടെ തീരുമാനങ്ങൾ വികാരങ്ങളാൽ സ്വാധീനിക്കപ്പെടും. അതിനാൽ ശാന്തത പാലിക്കാൻ ശ്രമിക്കുക. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് മാനസിക സമാധാനം നൽകും. നിങ്ങൾ എന്തെങ്കിലും തർക്കം നേരിടുന്നുണ്ടെങ്കിൽ അത് ക്ഷമയോടെ പരിഹരിച്ച് ഒരു പരിഹാരത്തിലേക്ക് നീങ്ങുക. ഇന്ന് ബന്ധങ്ങളിൽ സൗഹൃദം നിലനിർത്തുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുക. ഒരു പോസിറ്റീവ് മനോഭാവം സ്വീകരിക്കുന്നത് നിങ്ങളുടെ വ്യക്തിപരവും സാമൂഹികപരവുമായ ആരോഗ്യം മെച്ചപ്പെടുത്തും. ഇന്ന് സംഘർഷങ്ങൾ നിറഞ്ഞ ദിവസമായിരിക്കാം. നിങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തി മുന്നോട്ടുപോകുക. ബന്ധങ്ങളിൽ സ്‌നേഹവും ധാരണയും നിറയ്ക്കാൻ ഇതാണ് ശരിയായ സമയം. ഭാഗ്യ സംഖ്യ: 13, ഭാഗ്യ നിറം: പിങ്ക്
advertisement
10/13
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണം. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ, ആശയവിനിമയത്തിലൂടെ അത് പരിഹരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ അടുത്തുള്ളവരുമായി പങ്കിടുക. ഈ സമയത്ത് സ്ഥിരത നിലനിർത്തുക വെല്ലുവിളി നിറഞ്ഞതായിരിക്കും. എന്നാൽ പോസിറ്റീവ് ചിന്തയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ ബുദ്ധിമുട്ടുകൾ പലതും നേരിടാനാകും. നിങ്ങളുടെ അവബോധം ശ്രദ്ധിക്കുകയും വരാനിരിക്കുന്ന മാറ്റങ്ങൾക്ക് തയ്യാറാകുകയും ചെയ്യുക. ഈ അനുഭവങ്ങൾ നിങ്ങളെ സ്വയം വളർച്ചയിലേക്ക് നയിക്കും. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: ആകാശ നീല
advertisement
11/13
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിബന്ധങ്ങളിൽ പരസ്പര ധാരണയും സഹകരണവും വർദ്ധിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാൻ ഇത് ഒരു മികച്ച ദിവസമാണ്. തുറന്ന് ആശയവിനിമയം നടത്തുകയും നിങ്ങളുടെ മനസ്സിലുള്ളത് തുറന്നുപറയുകയും ചെയ്യുക. നിങ്ങളുടെ ശ്രമങ്ങൾ നല്ല ഫലങ്ങൾ നൽകും. ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. നിങ്ങളുടെ നിർദ്ദേശങ്ങളെ ബഹുമാനിക്കുകയും ചെയ്യും. നിങ്ങളുടെ ആകർഷണീയതയും ചിന്താശേഷിയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും. ഇന്ന് മൊത്തത്തിൽ നിങ്ങൾക്ക് ഉത്സാഹവും പോസിറ്റിവിറ്റിയും നിറഞ്ഞ ദിവസമാണ്. ഈ സമയത്തിന്റെ ഫലം നിങ്ങൾക്ക് വളരെ നല്ലതാണ്. ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തി മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 5, ഭാഗ്യ നിറം: കടുംപച്ച
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് ആസ്വദിക്കാനാകും. നിങ്ങളുടെ സംസാരത്തിൽ ഐക്യം അനുഭവപ്പെടും. നിങ്ങളുടെ കലാപരമായ കഴിവും സർഗ്ഗാത്മകതയും അതിന്റെ ഉന്നതിയിലായിരിക്കും. നിങ്ങളുടെ ആശയങ്ങൾ പങ്കിടാൻ നിങ്ങൾക്ക് അവസരം ലഭിക്കും. പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ ഹൃദയം തുറന്നിരിക്കുക. ഈ കാലഘട്ടം നിങ്ങൾക്ക് പുതിയ സാധ്യതകൾ തുറന്നുനൽകും. ഇത് നിങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമാക്കാൻ സഹായിക്കും. ഇന്ന് സ്വയം മനസ്സ് തുറന്നിരിക്കുക. നിങ്ങൾക്ക് പുതിയതും പോസിറ്റീവുമായ അനുഭവങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് ആത്മവിശ്വാസം തോന്നും. ഇത് നിങ്ങളെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാൻ പ്രാപ്തമാക്കും. മൊത്തത്തിൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: നീല
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ഉള്ളിൽ ഒരു സംഘർഷം ഉണ്ടാകാം. അതിൽ നിങ്ങൾ നിങ്ങളുടെ വികാരങ്ങൾക്കും യാഥാർത്ഥ്യത്തിനും ഇടയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ബന്ധങ്ങളിൽ ഇന്ന് ചില പ്രക്ഷുബ്ധതകൾ ഉണ്ടാകാം. അടുത്ത ഒരാളുമായുള്ള ഒരു വാദം നിങ്ങളുടെ മനോവീര്യത്തെ ബാധിച്ചേക്കാം. എന്നാൽ എല്ലാ പ്രശ്‌നങ്ങളും ഒരു അവസരമാണെന്ന് നിങ്ങൾ ഓർമ്മിക്കണം. സംസാരിക്കുകയും നിങ്ങളുടെ വികാരങ്ങൾ പങ്കിടുകയും ചെയ്യുക. ഇത് നിങ്ങളുടെ ധാരണ വർദ്ധിപ്പിക്കുകയും സാഹചര്യം മികച്ചതാക്കാൻ സഹായിക്കുകയും ചെയ്യും. വിമർശനാത്മകമായി ചിന്തിക്കുന്നതിനുപകരം പോസിറ്റിവിറ്റിയിലേക്ക് സ്വയം നീങ്ങാൻ ശ്രമിക്കുക. നിങ്ങൾക്ക് ധ്യാനത്തിലേക്കും സാധനയിലേക്കും നീങ്ങാം. ഇന്ന് വെല്ലുവിളികളെ നേരിടേണ്ടത് പ്രധാനമാണ്. കാരണം അത് നിങ്ങളെ കൂടുതൽ ശക്തരാക്കും. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: കറുപ്പ്
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope Oct 9|  സംസാരിച്ച് എല്ലാ തെറ്റിദ്ധാരണകളും മാറ്റാൻ ശ്രമിക്കുക;  പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടുപോകുക: ഇന്നത്തൈ രാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories