Horoscope July 5| പങ്കാളിയുമായി കൂടുതല് സമയം ചെലവഴിക്കാന് അവസരം ലഭിക്കും; സാമ്പത്തിക സാഹചര്യം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 5-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/14

വിവിധ രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് രാശിഫലത്തിലൂടെ അറിയാം. മേടം രാശിക്കാര്‍ ഇന്നത്തെ ദിവസം യോഗയോ ധ്യാനമോ ചെയ്യുന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇടവം രാശിക്കാര്‍ക്ക് ഇന്ന് ചില വിഷയങ്ങളില്‍ തര്‍ക്കം നേരിട്ടേക്കും. മിഥുനം രാശിക്കാര്‍ ഇന്നത്തെ ദിവസം അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. സാമ്പത്തിക പദ്ധതികള്‍ പുനഃപരിശോധിക്കുകയും വേണം.
advertisement
2/14
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഠിനാധ്വാനത്തിനും തത്വങ്ങള്‍ക്കും വേണ്ടി നിലകൊള്ളൈാന്‍ അവസരം ലഭിക്കും. കന്നി രാശിക്കാര്‍ ഇന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കണം. തുലാം രാശിക്കാര്‍ നിങ്ങളുടെ വികാരങ്ങളെ സന്തുലിതമായി നിലനിര്‍ത്തുകയും മുന്നോട്ടുപോകുകയും ചെയ്യുക. വൃശ്ചികം രാശിക്കാര്‍ക്ക് പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ധനു രാശിക്കാര്‍ക്ക് പ്രണയത്തിലും നിങ്ങളുടെ വ്യക്തിബന്ധങ്ങളിലും വൈകാരിക സ്ഥിരത നിലനിര്‍ത്താനാകും. മകരം രാശിക്കാരുടെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടും. കുംഭം രാശിക്കാരെ സംബന്ധിച്ച് വിശ്വാസം ശക്തമാക്കേണ്ടത് വളരെ പ്രധാനമാണ്. മീനം രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ വളരെ ജാഗ്രത പാലിക്കുകയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്യണം.
advertisement
3/14
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ നല്ല കാര്യങ്ങള്‍ കാണാനാകും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഈ സമയത്ത് ആശയവിനിമയങ്ങളില്‍ സത്യസന്ധതയും തുറന്ന സമീപനവും സ്വീകരിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. സാമ്പത്തികമായി ചെറിയ നിക്ഷേപങ്ങള്‍ പോലും ഗുണം ചെയ്യും. ചിന്താപൂര്‍വം സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുക. ഇന്ന് നിങ്ങള്‍ക്ക് പുതിയ അവസരങ്ങളും അനുഭവങ്ങളും ഉണ്ടാകും. പോസിറ്റീവ് മനോഭാവത്തോടെയും ശരിയായ രീതിയിലും അതിനെ നേരിടുക. ഭാഗ്യ നമ്പര്‍: 12 ഭാഗ്യ നിറം: കറുപ്പ്
advertisement
4/14
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സം ബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ജോലിയില്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനാകും. ആശയവിനിമയം നടത്തുമ്പോള്‍ വളരെ ജാഗ്രത പാലിക്കണമെന്നാണ് രാശിഫലം പറയുന്നത്. ചില പ്രശ്നങ്ങള്‍ തര്‍ക്കത്തിന് കാരണമായേക്കും. ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും നല്ല ദിവസമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാനാകും. സാമ്പത്തിക പദ്ധതികളും ഗുണം ചെയ്യുന്നതായി കാണും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിനചര്യയില്‍ കുറച്ച് ശ്രദ്ധ ആവശ്യമുള്ള സമയമാണിത്. യോഗയും വ്യായാമവും നിങ്ങളുടെ മാനസിക, ശാരീരിക ആരോഗ്യം ശക്തിപ്പെടുത്തും. മൊത്തത്തില്‍ നിങ്ങള്‍ക്കിന്ന് പോസിറ്റീവ് എനര്‍ജി നിറഞ്ഞ ദിവസമായിരിക്കും. ജീവിതം ആസ്വദിക്കുക. പുതിയ വെല്ലുവിളികളെ നേരിടുക. ഭാഗ്യ നമ്പര്‍: 7 ഭാഗ്യ നിറം: പർപ്പിൾ
advertisement
5/14
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ സര്‍ഗ്ഗാത്മകത ഇന്ന് അതിന്റെ ഉന്നതിയിലെത്തും. ഇത് ഒരു പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രചോദിപ്പിച്ചേക്കാം. അജ്ഞാതരായ ആളുകളുമായി ആശയവിനിമയം നടത്താനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ദിനചര്യയില്‍ ശ്രദ്ധിക്കുകയും അധിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. യോഗയും ധ്യാനവും നിങ്ങള്‍ക്ക് ഗുണം ചെയ്യും. സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിച്ചേക്കാം. അതിനാല്‍ നിങ്ങളുടെ ചിന്തകളും വികാരങ്ങളും തുറന്നു പ്രകടിപ്പിക്കാന്‍ മടിക്കരുത്. മുന്നോട്ട് പോകാന്‍ നിങ്ങളെ സഹായിക്കുന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്കുള്ള സമയമാണിത്. നിങ്ങളുടെ സാമൂഹികതയും പ്രവര്‍ത്തനവും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കും. അവര്‍ ഭാവിയില്‍ നിങ്ങള്‍ക്ക് സഹായകരമാകുമെന്ന് തെളിയിക്കപ്പെടും. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: വെള്ള
advertisement
6/14
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ചെറിയ കാര്യങ്ങളില്‍ പോലും അതീവ ജാഗ്രത ആവശ്യമാണ്. പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. പണത്തിന്റെ കാര്യത്തിലും ജാഗ്രത കാണിക്കേണ്ടത് പ്രധാനമാണ്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും സാമ്പത്തിക പദ്ധതികള്‍ പുനഃപരിശോധിക്കുകയും ചെയ്യുക. ദീര്‍ഘാകല നിക്ഷേപങ്ങളെ കുറിച്ചും പരിഗണിക്കാവുന്ന സമയമാണിത്. അതുകൊണ്ട് തീരുമാനങ്ങള്‍ ബുദ്ധിപൂര്‍വ്വം എടുക്കുക. നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാനും സമയം കണ്ടെത്തുക. കല, എഴുത്ത് എന്നിവയിലുള്ള നിങ്ങളുടെ കഴിവുകള്‍ തിളങ്ങുന്ന സമയമാണിത്. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടി കാണിക്കരുത്. ഇത് നിങ്ങളെ റിലാക്സ് ചെയ്യിക്കും. മൊത്തത്തില്‍ നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും. ആത്മപ്രചോദനം തോന്നും. പുതിയ തുടക്കത്തിനായി തയ്യാറായിരിക്കുക. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ഓറഞ്ച്
advertisement
7/14
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. പഴയ സുഹൃത്തുക്കളെ കാണുന്നതും പുതിയ ആളുകളെ കണ്ടുമുട്ടുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് നിങ്ങളുടെ ഇന്നത്തെ രാശിഫലം പറയുന്നു. ഈ സമയത്ത് അവരുമായി നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യായാമവും സമീകൃത ആഹാരവും മാനസിനും ശരീരത്തിനും ഗുണം ചെയ്യും. ആത്മീയമായും നിങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ധ്യാനത്തിലൂടെയും സാധനയിലൂടെയും നിങ്ങള്‍ക്ക് മാനസിക സമാധാനം ലഭിക്കും. നിങ്ങളുടെ ചുറ്റുമുള്ള കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. പോസിറ്റിവിറ്റി പരത്തുക. നിങ്ങളുടെ തത്വങ്ങള്‍ക്കും കഠിനാധ്വാനത്തിനും അനുസരിച്ച് നിലകൊള്ളാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒത്തൊരുമ നിലനിര്‍ത്തികൊണ്ട് മുന്നോട്ടുപോകുക. നിങ്ങളുടെ ലക്ഷ്യത്തിനായി നിരന്തരം പരിശ്രമിക്കുക. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: മെറൂണ്‍
advertisement
8/14
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്ക് ഇന്ന് പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സഹായം ലഭിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. ഇന്ന് നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ വര്‍ദ്ധിക്കും. ഇത് മറ്റുള്ളവരുമായി നന്നായി ആശയവിനിമയം നടത്താന്‍ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറവായിരിക്കും. നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ചിലപ്പോള്‍ സ്വയം വിശ്രമം നല്‍കേണ്ടതും അത്യാവശ്യമാണെന്ന് ഓര്‍മ്മിക്കുക. സമാധാനപരമായി സമയം ചെലവഴിക്കുന്നത് നിങ്ങളെ ഉന്മേഷഭരിതരാക്കുകയും പുതിയ ഊര്‍ജ്ജത്തോടെ നിങ്ങളുടെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ വൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. ഇന്ന് പോസിറ്റീവ് അനുഭവങ്ങള്‍ നിറഞ്ഞതായിരിക്കും. അതിനാല്‍ നിങ്ങളുടെ ഊര്‍ജ്ജം ശരിയായി ഉപയോഗിക്കുകയും പുതിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: ചുവപ്പ്
advertisement
9/14
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ സര്‍ഗ്ഗാത്മകത ഇന്ന് അതിന്റെ ഉന്നതിയിലെത്തും. പുതിയൊരു പ്രോജക്റ്റോ ഹോബിയോ ആരംഭിക്കാന്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സാധിക്കും. എന്നിരുന്നാലും നിങ്ങളുടെ ആശയങ്ങള്‍ പങ്കിടുമ്പോള്‍ ശ്രദ്ധിക്കുക. കാരണം എല്ലാവര്‍ക്കും നിങ്ങളുടെ ചിന്താഗതി മനസ്സിലാകില്ല. ബിസിനസ്സ് മേഖലയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുകയും തുറന്നു സംസാരിക്കുകയും ചെയ്യുക. വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ മികച്ച ധാരണ ബന്ധം ശക്തിപ്പെടും. പൂര്‍ണ്ണതയ്ക്കായി നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. യോഗയോ ധ്യാനമോ ചെയ്യുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. നിങ്ങളുടെ വികാരങ്ങള്‍ സന്തുലിതമായി നിലനിര്‍ത്തി മുന്നോട്ട് പോകുക. ഇന്ന് നിങ്ങള്‍ക്ക് പുതിയ തുടക്കങ്ങളുടെ ദിവസമാണ്. അതിനാല്‍ നിങ്ങളുടെ ദിവസം പോസിറ്റിവിറ്റിയോടെ ആരംഭിക്കുക. ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: മഞ്ഞ
advertisement
10/14
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാര്‍ ഇന്നത്തെ ദിവസം പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്, അത് നിങ്ങള്‍ക്ക് സന്തോഷവും മനോഹരമായ ഓര്‍മ്മകളും നല്‍കും. വ്യക്തിപരമായ ബന്ധങ്ങളില്‍ ആശയവിനിമയം പ്രധാനമാണ്. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കിടുന്നത് ബന്ധത്തിന് തീവ്രത നല്‍കും. പ്രണയ ബന്ധങ്ങളിലും ഇന്ന് ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ബിസിനസ്സില്‍ ചില പുതിയ അവസരങ്ങള്‍ വന്നേക്കാം. അത് നിങ്ങള്‍ ഗൗരവമായി എടുക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പക്ഷേ ചെലവുകള്‍ നിയന്ത്രിക്കാന്‍ മറക്കരുത്. മൊത്തത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ആത്മപരിശോധന നടത്താനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും അവസരം നല്‍കും. നിങ്ങളുടെ വികാരങ്ങള്‍ തിരിച്ചറിയുകയും അവയെ നിഷേധിക്കുന്നതിനുപകരം തുറന്ന മനസ്സോടെ സ്വീകരിക്കുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: പച്ച
advertisement
11/14
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തോടുള്ള പ്രതിബദ്ധത നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കുമെന്നും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും പുതുമയും നല്‍കുമെന്നും രാശിഫലം പറയുന്നു. നിങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കാനും ലക്ഷ്യങ്ങള്‍ വ്യക്തമാക്കാനുമുള്ള നല്ലൊരു അവസരമാണിത്. ജോലിസ്ഥലത്ത് നിങ്ങള്‍ എന്ത് പദ്ധതി തയ്യാറാക്കിയാലും അത് വിജയിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. എന്നാല്‍ നിങ്ങള്‍ സ്വയം പുതിയ ഉത്തരവാദിത്തങ്ങളൊന്നും അടിച്ചേല്‍പ്പിക്കുന്നില്ലെന്ന് ഓര്‍മ്മിക്കുക. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ പ്രണയത്തിലും വൈകാരിക ബന്ധങ്ങളിലും സ്ഥിരത ഉണ്ടാകും. എന്നിരുന്നാലും നിങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ മറക്കരുത്. ഇത് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. ഭാഗ്യ സംഖ്യ: 15 ഭാഗ്യ നിറം: ആകാശനീല
advertisement
12/14
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയറില്‍ ചില പുതിയ അവസരങ്ങള്‍ ലഭിച്ചേക്കും. അതിനാല്‍ തയ്യാറായി ഇരിക്കാന്‍ നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാന്‍ മടിക്കരുത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനങ്ങള്‍ കൈക്കൊള്ളുക. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും പ്രധാനമാണ്. അത് പരസ്പര ബന്ധങ്ങളെ ശക്തിപ്പെടുത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ യോഗയോ ധ്യാനമോ ചെയ്ത് ദിവസം ആരംഭിക്കുക. ഇത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കുകയും നിങ്ങളില്‍ ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്യും. ഈ ദിവസം നന്നായി പ്രയോജനപ്പെടുത്തുകയും പോസിറ്റീവിറ്റിയോടെ മുന്നോട്ട് പോകുകയും ചെയ്യും. ഭാഗ്യ സംഖ്യ: 9 ഭാഗ്യ നിറം: പിങ്ക്
advertisement
13/14
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രയോജനപ്പെടുത്തുക. കാരണം അത് നിങ്ങളെ പുതിയ സാധ്യതകളിലേക്ക് നയിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ ആരോഗ്യവും സാധാരണമായി തുടരും. പക്ഷേ ചെറിയ ക്ഷീണവും സമ്മര്‍ദ്ദവും അനുഭവപ്പെട്ടേക്കാം. പതിവ് വ്യായാമവും ധ്യാനവും നിങ്ങളുടെ മനസ്സിന് സമാധാനം നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുകയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്യുക. പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ നിങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും ഉറച്ച സാമ്പത്തിക പദ്ധതി വികസിപ്പിക്കുകയും ചെയ്യുക. വൈകാരികമായി നിങ്ങളില്‍ പോസിറ്റിവിറ്റി നിലനിര്‍ത്തുക. ബന്ധങ്ങളില്‍ വിശ്വാസവും ബന്ധങ്ങളും ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്താന്‍ മറക്കരുത്. ഇന്ന് നിങ്ങള്‍ക്ക് പുതിയ സാധ്യതകളും പോസിറ്റീവിറ്റിയും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളില്‍ വിശ്വാസമുണ്ടായിരിക്കുകയും മുന്നോട്ട് പോകുകയും ചെയ്യുക. ഭാഗ്യ സംഖ്യ: 14 ഭാഗ്യ നിറം: കടും പച്ച
advertisement
14/14
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് ഇന്ന് കുടുംബാംഗങ്ങള്‍ ഉപദേശത്തിനായി നിങ്ങളുടെ അടുക്കല്‍ വന്നേക്കാം. നിങ്ങളുടെ ആശയങ്ങള്‍ അവരെ സഹായിക്കുമെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ സര്‍ഗ്ഗാത്മകത അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. അതിനാല്‍ കല അല്ലെങ്കില്‍ എഴുത്ത് പോലുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. കുറച്ചുകാലമായി നിങ്ങള്‍ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ധ്യാനത്തിലൂടെയും യോഗയിലൂടെയും മാനസിക സമാധാനം നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ന് പുതിയ അനുഭവങ്ങളും അവസരങ്ങളും നല്‍കുന്നു. നിങ്ങളുടെ ഹൃദയം പറയുന്നത് കേട്ട് പോസിറ്റിവിറ്റിയോടെ മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: നീല
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope July 5| പങ്കാളിയുമായി കൂടുതല് സമയം ചെലവഴിക്കാന് അവസരം ലഭിക്കും; സാമ്പത്തിക സാഹചര്യം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം അറിയാം