TRENDING:

Horoscope December 11 | മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഡിസംബർ 11-ലെ രാശിഫലം അറിയാം
advertisement
1/14
മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
ഇന്നത്തെ ദിവസം എല്ലാ രാശിയിൽ ജനിച്ചവർക്കും അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. വൈകാരിക ആഴവും വെല്ലുവിളികളും പുരോഗതിയും നിങ്ങൾക്ക് കാണാൻ കഴിയും. മേടം, ഇടവം രാശിയിൽ  ജനിച്ചവർക്ക് ഇന്നത്തെ ദിവസം ആശയവിനിമയം കാരണമുള്ള പ്രശ്‌നങ്ങളും വൈകാരിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. ഐക്യം നിലനിർത്താൻ ക്ഷമയും ശാന്തതയും സ്വയം പ്രകടിപ്പിക്കലും ആവശ്യമാണ്. മിഥുനം, കന്നി രാശിക്കാർക്ക് തുറന്ന മനസ്സ്, സഹകരണം, സന്തോഷകരമായ ബന്ധങ്ങൾ എന്നിവയാൽ നിറഞ്ഞ പോസിറ്റീവ് ദിവസം ആസ്വദിക്കാനാകും. കർക്കിടകം രാശിക്കാർക്ക് ബന്ധങ്ങളിൽ വൈകാരിക സംതൃപ്തിയും വിജയവും അനുഭവിക്കാനാകും. അതേസമയം ചിങ്ങം രാശിയിൽ ജനിച്ചവർ തെറ്റിദ്ധാരണകൾക്കിടയിൽ മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം.
advertisement
2/14
തുലാം, മകരം എന്നീ രാശിക്കാർക്ക് അസ്വസ്ഥതയും അസ്ഥിരതയും നേരിടേണ്ടി വരും. എന്നാൽ സഹാനുഭൂതിയും ആശയവിനിമയവും വഴി സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനാകും. വൃശ്ചികം, കുംഭം രാശിക്കാർക്ക് ആത്മവിശ്വാസവും വൈകാരിക വ്യക്തതയും നിറഞ്ഞ അനുകൂല ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ബന്ധങ്ങൾ ശക്തമാക്കാനും പോസിറ്റിവിറ്റിയിലൂടെ മറ്റുള്ളവരെ ആകർഷിക്കാനും കഴിയും. ധനു രാശിക്കാർക്ക് ആശയക്കുഴപ്പവും പ്രശ്‌നങ്ങളും നേരിടേണ്ടി വരും. എന്നാൽ ആത്മനിയന്ത്രണത്തിലൂടെ വെല്ലുവിളികളെ മറികടക്കാനാകും. സ്‌നേഹത്തിന്റെയും പരസ്പര ധാരണയുടെയും അന്തരീക്ഷം മീനം രാശിക്കാർക്ക് ആസ്വദിക്കാനാകും. തുറന്ന മനസ്സോടെയും ആശയവിനിമയത്തിലൂടെയും നിങ്ങൾക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും. മൊത്തത്തിൽ ഇന്നത്തെ ദിവസം വെല്ലുവിളികളെ ബുദ്ധിപരമായ പ്രവർത്തനങ്ങളിലൂടെ സന്തോഷം നിറഞ്ഞ ദിവസമാക്കി മാറ്റാനാകും. 
advertisement
3/14
ഏരീസ് (Aries  മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചുറ്റുപാടിലും ചില അസ്വസ്ഥതകൾ ഉണ്ടാകാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും വ്യക്തമായി പ്രകടിപ്പിക്കുക ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകുന്ന സമയമാണിത്. നിങ്ങളുടെ പങ്കാളിയുമായും കുടുംബവുമായും ആശയവിനിമയം നടത്തുമ്പോൾ ശ്രദ്ധിക്കുക. കാരണം നിങ്ങളുടെ വികാര പ്രകടനങ്ങൾ വേഗത്തിലായിരിക്കും. ക്ഷമ നിലനിർത്തുകയും തുറന്ന മനസ്സോടെ പ്രശ്‌നങ്ങളെ സമീപിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. തെറ്റിദ്ധാരണകൾ പരിഹരിക്കുന്നതിന് വിവേകത്തോടെ സംസാരിക്കുകയും നിങ്ങളുടെ ചിന്തകൾ പങ്കിടുകയും ചെയ്യുക. നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ ശ്രമിക്കുക. ഈ സമയത്ത് നിങ്ങളുടെ മനസ്സും ചിന്തകളും ശാന്തമായി നിലനിർത്താൻ ശ്രമിക്കുക. സമ്മർദ്ദം ഒഴിവാക്കാൻ യോഗയോ ധ്യാനമോ പരീക്ഷിക്കുക. ഓരോ വെല്ലുവിളിയും നിങ്ങൾക്ക് വളരാനും പഠിക്കാനുമുള്ള അവസരങ്ങളാണെന്ന് ഓർക്കുക. നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനും പോസിറ്റിവിറ്റി നിലനിർത്താനും കഠിനാധ്വാനം ചെയ്യുക.  ഭാഗ്യ സംഖ്യ : 3 ഭാഗ്യ നിറം : കടുംപച്ച
advertisement
4/14
ടോറസ് (Taurus  ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. എല്ലാം ശരിയായി നടക്കുന്നില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളുടെ ചുറ്റുമുള്ള സാഹചര്യങ്ങൾ അല്പം സമ്മർദ്ദകരമായിരിക്കും. ഇത് നിങ്ങളെ മാനസികമായി അസ്വസ്ഥരാക്കും. ക്ഷമ നിലനിർത്തേണ്ട സമയമാണിത്. ചെറിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ  നിങ്ങൾക്ക് വലിയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയും. നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളിൽ ചില ആശങ്കകൾ ഉണ്ടാകാം. ധാരണയുടെയും ആശയവിനിമയത്തിന്റെയും അഭാവം ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായേക്കാം. ഏതെങ്കിലും ആശയക്കുഴപ്പം പരിഹരിക്കാൻ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി തുറന്ന് സംസാരിക്കുക. ഇന്ന് നിങ്ങൾക്ക് വൈകാരികമായി അസ്ഥിരത അനുഭവപ്പെടാം. അതിനാൽ നിങ്ങൾ നിങ്ങളുടെ വികാരങ്ങൾ സന്തുലിതമായി നിലനിർത്തുക. പ്രശ്‌നങ്ങൾ ഉണ്ടാകാമെങ്കിലും അവ നിങ്ങളുടെ സ്വയം പുരോഗതിയുടെ ഭാഗമായി കണക്കാക്കുക. നിങ്ങളുടെ ചിന്തകളെ പോസിറ്റീവായി നിലനിർത്താനും നിങ്ങളുടെ ബന്ധങ്ങളിൽ ധാരണ നിലനിർത്താനും ശ്രമിക്കുക. ഈ സാഹചര്യം മാറും.  ഭാഗ്യ സംഖ്യ : 9 ഭാഗ്യ നിറം : കറുപ്പ്
advertisement
5/14
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ പോസിറ്റീവും പ്രചോദനാത്മകവുമായ ദിവസമായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ളവരുമായി മികച്ച ബന്ധം സ്ഥാപിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ആശയവിനിമയ വൈദഗ്ദ്ധ്യവും ചിന്താശേഷിയും ഈ ദിവസത്തെ കൂടുതൽ സവിശേഷമാക്കും. നിങ്ങളുടെ ചിന്തകൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള സമയമാണിത്. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ഈ ദിവസം നിങ്ങൾക്ക് സൗഹൃദത്തിന്റെയും സഹകരണത്തിന്റെയുമാണ്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങൾ ആസ്വദിക്കുകയും പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ ഹൃദയത്തിന് സന്തോഷം നൽകുന്ന പുതിയ സുഹൃത്തിനെ കണ്ടെത്തിയേക്കും. ഇന്നത്തെ ഊർജ്ജം നിങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും. വ്യത്യസ്ഥ ആളുകളുമായി ബന്ധപ്പെടാൻ നിങ്ങൾക്ക് അവസരം ലഭിക്കും. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കിടാൻ ഇത് മികച്ച സമയമാണ്. ഇത് നിങ്ങളുടെ ബന്ധങ്ങളെ കൂടുതൽ ശക്തമാക്കും. ഇന്ന് നിങ്ങൾക്ക് ഐക്യവും പരസ്പര ധാരണയും കാണാനാകും. നിങ്ങളുടെ ബന്ധങ്ങൾ ശക്തമാക്കാനും ഉത്സാഹം നിറയ്ക്കാനും സാധിക്കും.  ഭാഗ്യ സംഖ്യ : 8 ഭാഗ്യ നിറം : ചുവപ്പ്
advertisement
6/14
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ശുഭകരമായ ദിവസമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം നിറയും. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വിജയ സാധ്യത വർദ്ധിക്കും. നിങ്ങളുടെ ചുറ്റുമുള്ളവരുമായി നിങ്ങൾക്ക് ശക്തമായ ബന്ധം അനുഭവപ്പെടും. പ്രിയപ്പെട്ടവരുമായി ഇടപഴകാനും സമയം ചെലവഴിക്കാനുമുള്ള അവസരങ്ങൾ നിങ്ങളിൽ സന്തോഷം നിറയ്ക്കും. നിങ്ങളുടെ സംവേദനക്ഷമതയും അനുകമ്പയും ഇന്ന് നിങ്ങളുടെ ഏറ്റവും വലിയ ശക്തിയാണെന്ന് മനസ്സിലാക്കാനാകും. നിങ്ങളുടെ വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള സമയമാണിത്. പ്രിയപ്പെട്ടവരുമായി ചെലവഴിച്ച നിമിഷങ്ങളെ നിങ്ങൾ വിലമതിക്കും. ഇത് നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇന്ന് ശരിയായ സമയമാണ്. പുതിയ പ്രണയ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഇന്നത്തെ ദിവസം അനുകൂലമാണ്. മൊത്തത്തിൽ ഇന്ന് സന്തോഷവും പുരോഗതിയും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ വികാരങ്ങളിൽ സത്യസന്ധത പുലർത്തുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ അടുക്കുകയും ചെയ്യുക. സന്തോഷത്തിന്റെ തരംഗം നിങ്ങളുടെ ബന്ധങ്ങളിൽ കാണാനാകും.  ഭാഗ്യ സംഖ്യ : 5 ഭാഗ്യ നിറം : വെള്ള
advertisement
7/14
ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ വ്യക്തിത്വം അല്പം മങ്ങിയതായി തോന്നാം. ഈ സമയങ്ങളിൽ നിങ്ങളുടെ ആന്തരിക ശക്തി തിരിച്ചറിയാൻ ശ്രമിക്കുക. നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ നിങ്ങളെ മനസ്സിലാക്കിയേക്കില്ല. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാം. ശാന്തതയും ക്ഷമയും നിലനിർത്തുക. ഇന്ന് നിങ്ങളുടെ ബന്ധങ്ങളിൽ ശ്രദ്ധ ചെലുത്തുക. കാരണം നിങ്ങൾക്ക് മടിയും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. പ്രിയപ്പെട്ടവരുമായി ഇടപെടുമ്പോൾ സംവേദനക്ഷമത പുലർത്തുക. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ മടിക്കരുത്. കാരണം ഇത് നിങ്ങളുടെ മാനസികാവസ്ഥ വെളിപ്പെടുത്തും. ഇന്ന് നിങ്ങളുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ നിങ്ങൾക്ക് അല്പം ബുദ്ധിമുട്ടായി തോന്നും. പക്ഷേ, ഈ സാഹടര്യത്തെ ക്ഷമയോടെ നേരിടുക. തിരിച്ചടികൾ ഉണ്ടെങ്കിലും പോസിറ്റീവായി തുടരുക. നിങ്ങളുടെ മനസ്സിന്റെ ശക്തി ഉണർത്തുക. പ്രയാസകരമായ സമയങ്ങളും കടന്നുപോകും. ഇത് ഒരു ഘട്ടം മാത്രമാണ്. നിങ്ങൾക്ക് അതിനെ മറികടക്കാൻ കഴിയും.  ഭാഗ്യ സംഖ്യ : 7 ഭാഗ്യ നിറം : പർപ്പിൾ
advertisement
8/14
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ ജീവിതത്തിലേക്ക് പോസിറ്റീവ് ഊർജ്ജം ഒഴുകിയെത്തും. നിങ്ങളുടെ ചുറ്റുമുള്ളവരുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങൾ സന്തോഷവാനായിരിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. നിങ്ങൾക്ക് സ്വസ്ഥതയും സന്തുലിതാവസ്ഥയും അനുഭവപ്പെടും. ഇത് മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. നിങ്ങൾക്ക് ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനും കഴിയും. അത് ഒരു അവിസ്മരണീയ അനുഭവമായിരിക്കും. നിങ്ങളുടെ ബന്ധങ്ങളിൽ ആശയവിനിമയം നിലനിർത്തുക. ഇത് ആശയങ്ങളുടെയും വികാരങ്ങളുടെയും കൈമാറ്റം മെച്ചപ്പെടുത്തും. മറ്റുള്ളവരുമായി സഹകരിക്കുന്നത് ഇന്ന് നല്ല ഫലങ്ങൾ നൽകും. നിങ്ങളുടെ സംവേദനക്ഷമതയും സഹാനുഭൂതിയും നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തും. വർത്തമാനകാലത്തിൽ ജീവിക്കാനും സംഭവിക്കുന്നതെല്ലാം ആസ്വദിക്കാനും ശ്രമിക്കുക. ബന്ധങ്ങളിൽ മികവ് കൈവരിക്കാൻ പോസിറ്റീവ് ഊർജ്ജം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ചുറ്റുമുള്ളവരോട് നന്ദി പ്രകടിപ്പിക്കുകയും സ്‌നേഹവും വാത്സല്യവും പങ്കിടുകയും ചെയ്യുക.  ഭാഗ്യ സംഖ്യ : 6 ഭാഗ്യ നിറം : മഞ്ഞ
advertisement
9/14
ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങൾക്ക് അല്പം അസ്വസ്ഥത അനുഭവപ്പെടാം. ബന്ധങ്ങളിൽ അസ്ഥിരത ഉണ്ടായേക്കാം. നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ഇത് നിങ്ങളെ അഭിപ്രായവ്യത്യാസങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ വികാരങ്ങൾ പങ്കുവെക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള സമയമാണിത്. നിങ്ങളുടെ സ്വാഭാവിക ഐക്യം നിലനിർത്തേണ്ടത് പ്രധാനമാണ്. ചെറിയ തെറ്റിദ്ധാരണകൾ അവഗണിക്കുകയും വിശാലമായ കാഴ്ചപ്പാടിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുക. നിങ്ങളുടെ വികാരങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുക. എന്നാൽ അമിതമായി അകലം കാണിക്കരുത്. നിങ്ങളുടെ സെൻസിറ്റീവ് സ്വഭാവം ഇന്ന് തുറന്നുകാട്ടപ്പെട്ടേക്കാം. മറ്റുള്ളവരോട് സഹാനുഭൂതിയും വിവേകവും കാണിക്കുക. ബന്ധങ്ങളിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനുള്ള സമയമാണിത്. തുറന്ന ആശയവിനിമയം നടത്തുക. ഇത് നിങ്ങളെ ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കും. ഇന്ന് നിങ്ങളുടെ ബന്ധങ്ങളിൽ ക്ഷമയോടെയിരിക്കുക. ഇത് ഏത് സാഹചര്യവും വിവേകത്തോടെ കൈകാര്യം ചെയ്യാൻ അവസരം നൽകും. പോസിറ്റീവ് മനോഭാവം നിലനിർത്തുക. ഭാഗ്യ സംഖ്യ : 2 ഭാഗ്യ നിറം : പിങ്ക്
advertisement
10/14
സ്‌കോർപിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അദ്ഭുതകരമായ ദിവസമായിരിക്കും. നിങ്ങളുടെ ഊർജ്ജവും ആകാംഷയും അതിന്റെ ഉച്ചസ്ഥായിയിലെത്തും. ഇത് നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളിൽ ഒരു പുതിയ ആഴം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. പരസ്പരം വികാരങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ചുറ്റുമുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കും. പഴയ തർക്കങ്ങൾ പരിഹരിക്കാനോ ബന്ധങ്ങൾ മെച്ചപ്പെടുത്താനോ ഉള്ള സമയമാണിത്. സെൻസിറ്റീവ് വിഷയങ്ങൾ ചർച്ച ചെയ്യുന്നത് നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തും. നിങ്ങളുടെ മനസ്സിലേക്ക് പോസിറ്റിവിറ്റി കൊണ്ടുവരികയും ചെയ്യും. നിങ്ങൾക്ക് ഇന്നത്തെ ദിവസം തൃപ്തികരമായ അനുഭവങ്ങൾ കാണാനാകും. നിങ്ങൾ വൈകാരികമായി സന്തുലിതാവസ്ഥയിലായിരിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. മൊത്തത്തിലുള്ള സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രണയത്തിനും ബന്ധങ്ങൾക്കും അനുകൂലമാണ്. നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുകയും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കുകയും ചെയ്യും.  ഭാഗ്യ സംഖ്യ : 5 ഭാഗ്യ നിറം : ഓറഞ്ച്
advertisement
11/14
സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വെല്ലുവിളികളും പോരാട്ടങ്ങളും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള അന്തരീക്ഷം അല്പം പ്രശ്‌നമുള്ളതായി തോന്നിയേക്കാം. ഇത് നിങ്ങളെ മാനസികമായി അസ്വസ്ഥരാക്കും. നിങ്ങളുടെ ഏതൊരു പദ്ധതിയും തടസപ്പെട്ടേക്കാം. ആത്മനിയന്ത്രണവും സ്വസ്ഥതയും നിലനിർത്തേണ്ട സമയമാണിത്. ബന്ധങ്ങളിൽ നിങ്ങൾക്ക് ചില ഉത്കണ്ഠകളും അനുഭവപ്പെടാം. പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുമ്പോൾ ശ്രദ്ധിക്കുക. ചില കാര്യങ്ങൾ തെറ്റിദ്ധാരണകൾക്ക് കാരണമായേക്കാം. ക്ഷമയോടെയിരിക്കുക. ശക്തമായ ആശയവിനിമയങ്ങൾ നടത്തുക. ഇത് ബന്ധങ്ങളിൽ പരസ്പര ധാരണ വർദ്ധിപ്പിക്കും. സാഹചര്യങ്ങൾ പ്രതികൂലമായാൽ പോലും പോസിറ്റിവിറ്റി നിലനിർത്താൻ ശ്രമിക്കുക. ഇന്ന് നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുകയും ചെറിയ കാര്യങ്ങളിൽ വിഷമിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഇന്നത്തെ വെല്ലുവിളികളെ മറികടക്കാൻ ആത്മപരിശോധനയും സ്‌നേഹപൂർവമായ ആശയവിനിമയവും അത്യാവശ്യമാണ്. ഈ സമയത്ത് നിങ്ങളുടെ ശക്തിയും ധൈര്യവും നിങ്ങളെ സഹായിക്കും.  ഭാഗ്യ സംഖ്യ : 10 ഭാഗ്യ നിറം : നീല
advertisement
12/14
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ദൈനംദിന ജീവിതം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഊർജ്ജത്തെ ബാധിച്ചേക്കാവുന്ന ചില മടിയും ഉത്കണ്ഠയും നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളും നിങ്ങളുടെ സാഹചര്യത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കും. ഈ സമയത്ത് നിങ്ങൾക്ക് ചില ആശങ്കകൾ അനുഭവപ്പെട്ടേക്കാം. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ ചുറ്റുപാടുകളെ സന്തുലിതമാക്കേണ്ടതുണ്ട്. സമാധാനം നിലനിർത്തുന്നതിന് ധ്യാനവും യോഗയും ഗുണം ചെയ്യും. നിഷേധാത്മകത ഒഴിവാക്കി പോസിറ്റിവിറ്റി സ്വീകരിക്കുക. ആത്മനിയന്ത്രണം പാലിക്കുകയും നിരാശ വളരാൻ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കാനും അംഗീകരിക്കാനും ശ്രമിക്കുക. ഏതെങ്കിലും കാരണത്താൽ നിങ്ങൾക്ക് ആശയക്കുഴപ്പം അനുഭവപ്പെടുന്നുണ്ടെങ്കിൽ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തുറന്ന് സംസാരിക്കുക. ഈ ആശയവിനിമയം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. ഇന്ന് നിങ്ങൾക്ക് പഠിക്കാനും വളരാനും നല്ല അവസരമായിരിക്കും.  ഭാഗ്യ സംഖ്യ : 4 ഭാഗ്യ നിറം : ആകാശനീല
advertisement
13/14
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസവും പോസിറ്റിവിറ്റിയും നിങ്ങളുടെ ചുറ്റുമുള്ളവരെയും ആകർഷിക്കും. നിങ്ങളുടെ സർഗ്ഗാത്മകത മെച്ചപ്പെടുത്താൻ നിങ്ങൾക്ക് നിരവധി പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയും. നിങ്ങളുടെ പങ്കാളിയുമായും കുടുംബവുമായും സമയം ചെലവഴിക്കുന്നത് നിങ്ങളുടെ സന്തോഷം നിലനിർത്തും. നിങ്ങളുടെ സാമൂഹികത ഇന്ന് അതിന്റെ ഉന്നതിയിൽ ആയിരിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കാനും പഴയ ബന്ധങ്ങൾ പുതുക്കാനും അവസരം നൽകും. ആഴത്തിൽ ബന്ധപ്പെടാനുള്ള ആഗ്രഹങ്ങൾ നിങ്ങളുടെ ബന്ധങ്ങളെ പുതുക്കും. ആശയവിനിമയവും മനസ്സിലാക്കലും നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. നിങ്ങൾക്ക് മറ്റുള്ളവരിൽ നല്ല സ്വാധീനം ചെലുത്താനാകും. ഇത് പുതിയ ബന്ധങ്ങൾക്ക് അടിത്തറ പാകിയേക്കാം. നിങ്ങളുടെ മനസ്സിലെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനും ഇന്ന് വളരെ അനുകൂലമായ സമയമാണ്. നിങ്ങളുടെ വികാരങ്ങളും ചിന്തകളും പ്രകടിപ്പിക്കാൻ മടിക്കണ്ട. എല്ലാ ബന്ധങ്ങളിലും പുതിയ വഴികൾ തുറന്നേക്കാം. ബന്ധങ്ങളുടെ കാര്യത്തിൽ ഈ ദിവസം നിങ്ങൾക്ക് സന്തോഷവും അവസരങ്ങളും നൽകുന്നു.  ഭാഗ്യ സംഖ്യ : 11 ഭാഗ്യ നിറം : നേവിബ്ലൂ
advertisement
14/14
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് നിരവധി നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും സഹാനുഭൂതിയും മറ്റുള്ളവരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ചുറ്റുമുള്ളവർ നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുകയും നിങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്യും. അടുപ്പവും സ്‌നേഹവും വർദ്ധിപ്പിക്കാൻ ഇത് ഏറ്റവും അനുയോജ്യമായ സമയമാണ്. നിങ്ങളുടെ ധാർമ്മിക ദൃഢനിശ്ചയവും പോസിറ്റീവ് മനോഭാവവും മറ്റുള്ളവരിൽ നല്ല സ്വാധീനം ചെലുത്തും. ഒരു ബന്ധത്തിൽ നിങ്ങൾ അല്പം അകലം പാലിക്കുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങളുടെ വികാരങ്ങൾ തുറന്നു പറയാൻ ശ്രമിക്കുക. ഇത് പരസ്പര ധാരണ വർദ്ധിപ്പിക്കുകയും നിങ്ങളുടെ ബന്ധത്തിൽ പുതിയ ഊർജ്ജം നിറയ്ക്കുകയും ചെയ്യും. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരു തരംഗം ആസ്വദിക്കാനാകും. പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കുക. മൊത്തത്തിൽ നിങ്ങളുടെ സ്‌നേഹത്തിലും ബന്ധങ്ങളിലും നല്ല മാറ്റങ്ങൾ കാണാനാകും. നിങ്ങളുടെ ഹൃദയംഗമമായ വികാരങ്ങൾ പ്രകടിപ്പിക്കുകയും ഈ സന്തോഷകരമായ അന്തരീക്ഷം പൂർണമായി ആസ്വദിക്കുകയും ചെയ്യുക.  ഭാഗ്യ സംഖ്യ : 1 ഭാഗ്യ നിറം : പച്ച
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope December 11 | മാനസിക ശക്തിയിലും ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിക്കണം ; പോസിറ്റീവ് ദിവസങ്ങൾ ആസ്വദിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories