Love Horoscope June 17| പങ്കാളിയുമായുള്ള പ്രശ്നങ്ങള് പരിഹരിക്കാനാകും; സന്തോഷകരമായി സമയം ചെലവഴിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 17-ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ യാതൊരു ആവേശവും കാണുന്നില്ല. നിങ്ങളുടെ ദിനചര്യയില്‍ നിങ്ങള്‍ക്ക് ബോറടിച്ചു തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ചെറിയൊരു അവധിയെടുക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജോലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കുന്നു. ആരോടും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ നിങ്ങളുടെ പങ്കാളിക്ക് പ്രത്യേകമായ പരിഗണന നല്‍കാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ കാരണം അവര്‍ ഇപ്പോഴും നിങ്ങളോട് ദേഷ്യത്തിലാണ്. സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിന് പകരം അവര്‍ക്കായി കുറച്ച് സമയം നിങ്ങള്‍ മാറ്റി വെക്കുകയാണ് വേണ്ടത്. നിങ്ങളുമായി സമയം ചെലവഴിക്കുന്ന സന്തോഷകരമായ നിമിഷത്തിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുക. ഈ ദിവസം നഷ്ടങ്ങളോടെ അവസാനിച്ചേക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്ക് ഇന്ന് മുഴുവന്‍ പ്രണയം നിറഞ്ഞ ദിവസമായിരിക്കും. ഇന്നത്തെ വൈകുന്നേരം നിങ്ങള്‍ക്ക് പങ്കാളിയുമൊത്ത് ചെലവഴിക്കാന്‍ ധാരാളം സമയം ലഭിക്കും. നിങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നല്ലതാണ്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം ഒരു പരിധി വരെ കുറച്ചേക്കും.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളോട് വളരെ രാജകീയമായി പെരുമാറുന്നതില്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നും. ബന്ധം നിലനിര്‍ത്താന്‍ നിങ്ങളുടെ പങ്കാളിക്ക് വേണ്ടത്ര സമയം നല്‍കുകയും അവര്‍ പറയുന്നത് കേള്‍ക്കുകയും ചെയ്യുക. മുമ്പ് നിങ്ങള്‍ പ്രതിബദ്ധതയിലായിരുന്നെങ്കില്‍ ഇന്ന് അത്തരമൊരു കാര്യത്തെ നിങ്ങള്‍ സ്വാഗതം ചെയ്തേക്കാം.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചെറിയ കാര്യങ്ങളില്‍ വലിയ പങ്കാളിത്തം ഉറപ്പിക്കുന്നത് ചിങ്ങം രാശിക്കാര്‍ ഇന്നത്തെ ദിവസം ഒഴിവാക്കുക. ഇത്ി നിങ്ങളെ വേര്‍പിരിയലിലേക്ക് നയിച്ചേക്കും. നിങ്ങളുടെ ബന്ധത്തിന്റെ ഒത്തൊരുമ തകര്‍ക്കുന്നതാണ് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. നിങ്ങള്‍ക്കായി പങ്കാളി ധാരാളം വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. സംസാരിക്കുമ്പോള്‍ കുറച്ചുകൂടി വിനയവും മിതത്വവും പാലിക്കുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്കകളും പ്രശ്നങ്ങളും ഇല്ല. നിങ്ങളുടെ സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും കുടുംബവുമായും നിങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളത്. പെട്ടെന്നുള്ള സംസാരങ്ങള്‍ നിങ്ങളുടെ പ്രണയ ജീവിതത്തിന്റെ ഭാഗമാണ്.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ പ്രണയ ജീവിതത്തില്‍ സങ്കീര്‍ണ്ണത നേരിട്ടേക്കാം. കാര്യങ്ങള്‍ നേര്‍വഴിക്കാക്കാന്‍ നിങ്ങള്‍ ചില മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. നിങ്ങളുടെ സമാധാനപരവും ശാന്തവുമായ സംസാരം നിങ്ങളുടെ ബന്ധത്തിന് പുതുജീവന്‍ നല്‍കും. പ്രതിബദ്ധതയും വിട്ടുവീഴ്ച്ചയും ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാര്‍ ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ട്. സന്തോഷകരമായി ഒത്തുച്ചേരുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ പ്രശംസിക്കപ്പെടും. പ്രിയപ്പെട്ടവരുമായി നല്ല നിമിഷങ്ങള്‍ നിങ്ങള്‍ക്ക് ചെലവഴിക്കാനാകും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം വളരെ സന്തോഷവാനും സുരക്ഷിതനും ആയിരിക്കും. നിങ്ങള്‍ക്കിടയില്‍ ചില വാദങ്ങള്‍ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ വൈകുന്നേരത്തെ തകര്‍ക്കും. ശ്രദ്ധാപൂര്‍വ്വം മുന്നോട്ട് പോകുക. ഭാവിയില്‍ അവരുമായി ബിസിനസ് ചെയ്യാന്‍ അവസരം ലഭിച്ചേക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കും. ഇന്ന് നിങ്ങളെ മനോഹരമായ വൈകുന്നേരം കാത്തിരിക്കുന്നു. ഇന്ന് നിങ്ങള്‍ക്ക് പങ്കാളിയുമായി ചെലവഴിക്കാനും തമാശകള്‍ പറയാനും ധാരാളം സമയം കിട്ടും. നിങ്ങള്‍ ഇന്ന് സന്തോഷവാനായിരിക്കും.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കും. ഗൗരവമേറിയ ചില തെറ്റിദ്ദാരണകള്‍ കാരണമാകാമിത്. പ്രശ്നങ്ങള്‍ പരിഹരിച്ച് ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. ഈ അവസരം ഉപയോഗപ്പെടുത്തി സന്തോഷിക്കാന്‍ അവസരം കണ്ടെത്തുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ച പ്രണിയിക്കുന്ന ആളുകളെ സംബന്ധിച്ച് ഇത് മനോഹരമായ മികച്ച സമയമാണ്. പ്രണയം നിങ്ങളെ സന്തോഷവാനാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി മികച്ച സമയം ചെലവഴിക്കാനും സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടാനും നിങ്ങള്‍ക്ക് കഴിയും. ഈ അവസരം നഷ്ടപ്പെടുത്തരുത്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope June 17| പങ്കാളിയുമായുള്ള പ്രശ്നങ്ങള് പരിഹരിക്കാനാകും; സന്തോഷകരമായി സമയം ചെലവഴിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം