TRENDING:

Love Horoscope June 18 | ജോലിയിലെ സമ്മര്‍ദം പ്രണയബന്ധത്തെ ബാധിക്കും; ആവശ്യത്തിന് വിശ്രമിക്കുക: ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 18ലെ രാശിഫലം അറിയാം
advertisement
1/12
Love Horoscope June 18 | ജോലിയിലെ സമ്മര്‍ദം പ്രണയബന്ധത്തെ ബാധിക്കും; ആവശ്യത്തിന് വിശ്രമിക്കുക: ഇന്നത്തെ രാശിഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലെയോ മറ്റ് കാര്യങ്ങളുടെയോ സമ്മര്‍ദം കാരണം ഇന്ന് നിങ്ങളുടെ ബന്ധങ്ങളില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് രാശിഫലത്തില്‍ ഫലത്തില്‍ പറയുന്നു. ഇന്ന് ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ പ്രശ്‌നം സൃഷ്ടിക്കും. ഒരു ചെറിയ കാര്യത്തെ ചൊല്ലിയുള്ള തര്‍ക്കം ബന്ധത്തില്‍ വലിയ തകര്‍ച്ചയ്ക്ക് കാരണമാകും. നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍ സ്വയം ചെയ്യാന്‍ കഴിയുന്ന ചില പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ വാദപ്രതിവാദത്തിനും വഴക്കുകളിലും ഏര്‍പ്പെടേണ്ടി വരും. പങ്കാളിയോട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണം. ഒരാള്‍ സംയമനം പാലിക്കുന്നത് വഴക്ക് പതിയെ അവസാനിപ്പിക്കും. ഈ സമയത്ത് ശാന്തമായി നിലകൊള്ളുക. സൗമ്യതയോടെയും സ്‌നേഹത്തോടെയും പെരുമാറുക. പങ്കാളിയുടെ മനസ്സിലുള്ളത് മനസ്സിലാക്കി പെരുമാറുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളി ഇന്ന് വിചിത്രമായി പെരുമാറുകയും ചില ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുമെന്ന് രാശിഫലത്തില്‍ പറയുന്നു. അതിന് പിന്നിലെ യുക്തിയും വിചിത്രമായിരിക്കും. നിങ്ങളുടെ ബന്ധുക്കളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ എപ്പോഴും ഗൗരവമുള്ള വ്യ്ക്തിയായിരിക്കും. എന്നാല്‍, ഇത് പരീക്ഷണത്തിനും ചില സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച ഒരു സമയമാണ്. നിങ്ങളുടെ അമിതമായ ഗൗരവ സ്വഭാവം ഉപേക്ഷിക്കാന്‍ തയ്യാറാകണം. നിങ്ങളുടെ ഉള്ളിലെ കുട്ടിത്തം പുറത്തെടുക്കാനും ആസ്വദിക്കാനും അനുവദിക്കണം.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പ്രണയം അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ സാധാരണ ഒരിക്കലും ചെയ്യാത്ത രീതിയില്‍ ധൈര്യത്തോടെ പെരുമാറാന്‍ സാധ്യതയുണ്ട്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തും. നിങ്ങളുടെ പങ്കാളിയും നിങ്ങളെക്കുറിച്ചോര്‍ത്ത് ആശ്ചര്യപ്പെടും. എന്നാല്‍, സന്തോഷിക്കുകയും ചെയ്യും. പങ്കാളിയോടൊപ്പം ദീര്‍ഘനേരം നടക്കാന്‍ പോകാം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ നിങ്ങള്‍ തയ്യാറാകും. ജീവിതത്തെയും സ്‌നേഹത്തെയും കുറിച്ച് ലോകത്തോട് സംസാരിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങള്‍ ഭാഗ്യവാനാണ്. പ്രണയപങ്കാളിയോടൊപ്പമുള്ള നിങ്ങളുടെ ബന്ധം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. ഇയാളെ കൂടുതല്‍ തവണ കണ്ടുമുട്ടാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴേല്ലാം അവരുടെ സഹായം ചോദിക്കാന്‍ മടിക്കരുത്.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയത്തില്‍ പ്രതിസന്ധികള്‍ നിറയുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ ബന്ധങ്ങള്‍ പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുക. അഹങ്കാരം നിറഞ്ഞ സ്വഭാവം അകറ്റി നിര്‍ത്താന്‍ ശ്രമിക്കുക. എന്നാല്‍ നിങ്ങളുടെ പങ്കാളി നിങ്ങളുടെ പുതിയ രൂപം ഇഷ്ടപ്പെടുകയും നിങ്ങളുടെ ആത്മവിശ്വാസം ആസ്വദിക്കുകയും ചെയ്യും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്‌നേഹത്തിന്റെയും പ്രതിബദ്ധതയുടെയും ശക്തി പരീക്ഷിക്കുന്ന ഒരു സാഹചര്യം നിങ്ങള്‍ അഭിമുഖീകരിക്കും. നിങ്ങളുടെ പങ്കാളിയില്‍ പൂര്‍ണ വിശ്വാസമുണ്ടായിരിക്കണം. നിങ്ങള്‍ ഒരു സ്‌നേഹ പരീക്ഷണത്തിലൂടെ കടന്നുപോകും. ഈ പ്രണയബന്ധം എല്ലായ്‌പ്പോഴും ശ്ക്തമായി തുടരും. അനുകമ്പയും സഹാനുഭൂതിയും ഉണ്ടെങ്കില്‍ നിങ്ങളുടെ മുന്നില്‍ എന്ത് പ്രശ്‌നങ്ങളുണ്ടായാലും എന്തും നേരിടാന്‍ കഴിയും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജീവിതയാത്രയില്‍ പൂര്‍ണതയുള്ള ഒരാളെ കണ്ടുമുട്ടാന്‍ കഴിയും. എന്നാല്‍ നിങ്ങളെ ഭാഗ്യം തേടിയെത്തും. ഇന്ന് നിങ്ങള്‍ ശരിയായ ഒരു വ്യക്തിയെ കണ്ടുമുട്ടും. ഒരു കാര്യവും സംഭവിക്കില്ലെന്ന് നിങ്ങളുടെ മനസ്സ് പറഞ്ഞാലും ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയം പറയുന്നത് കേട്ട് അത് പിന്തുടരാന്‍ കഴിയും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ കയ്പ്പും ആശയക്കുഴപ്പവും ഉണ്ടാകും. ജീവിത പങ്കാളിയെ വിശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. നിങ്ങളുടെ ബന്ധം വേണ്ടെന്ന് വയ്ക്കാന്‍ തോന്നും. എന്നാല്‍ പങ്കാളിക്കല്ല, നിങ്ങള്‍ക്കാണ് പ്രശ്‌നമെന്ന് തിരിച്ചറിയണം. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ വിശദമായി ചിന്തിക്കണം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പുറത്തുപോകാനുള്ള നിങ്ങളുടെ പദ്ധതി ഇന്ന് പരാജയപ്പെട്ടേക്കാമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ബന്ധം പരാജയപ്പെട്ടാല്‍ പങ്കാളിയെ അധികം ബുദ്ധിമുട്ടിക്കരുത്. വീട്ടില്‍ സ്വസ്ഥമായി ഇരിക്കുക. പ്രിയപ്പെട്ട ടിവി പരിപാടികള്‍ ആസ്വദിക്കുക. അല്ലെങ്കില്‍ നല്ലൊരു പുസ്തകം വായിക്കുക. ഇത് നിങ്ങളുടെ ദിവസത്തെ ആസ്വാദ്യകരമാകും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം പ്രണയം അനുഭവപ്പെടും. ഇന്ന് നിങ്ങള്‍ സാധാരണയായി ഒരിക്കലും ചെയ്യാത്ത രീതിയില്‍ ധൈര്യത്തോടെ പെരുമാറാന്‍ സാധ്യതയുണ്ട്. അത് എല്ലാവരെയും അത്ഭുതപ്പെടുത്തും. നിങ്ങളുടെ പങ്കാളിയും ആശ്ചര്യപ്പെടും. സന്തോഷിക്കുകയും ചെയ്യും. പങ്കാളിയുമൊത്ത് സമയം ചെലവഴിക്കുകയും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രണയത്തിന് അനുയോജ്യമായ ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യും. ഇന്നത്തെദിവസം നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് വളരെയധികം സവിശേഷത നിറഞ്ഞതായിരിക്കും. പ്രണയം സംഭവിക്കാന്‍ സാധ്യതയുണ്ട്. അവിവാഹിതനാണെങ്കില്‍ ഇന്ന് നിങ്ങളുടെ പ്രണയത്തെ കണ്ടുമുട്ടും. അല്ലെങ്കില്‍ നിങ്ങളുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ഒരാളോട് നിങ്ങള്‍ക്ക് ഇന്ന് പ്രണയം തോന്നും.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope June 18 | ജോലിയിലെ സമ്മര്‍ദം പ്രണയബന്ധത്തെ ബാധിക്കും; ആവശ്യത്തിന് വിശ്രമിക്കുക: ഇന്നത്തെ രാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories