Love Horoscope Sept 25 | സത്യസന്ധമായി ആശയവിനിമയം നടത്തുക; പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 സെപ്റ്റംബര് 25ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/14

ഇന്നത്തെ ദിവസം വൈകാരിക സംഘര്‍ഷങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാന്‍ ശാന്തത, ക്ഷമ, സത്യസന്ധമായ ആശയവിനിമയം എന്നിവ പാലിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. മേടം, കര്‍ക്കടകം, കുംഭം തുടങ്ങിയ നിരവധി രാശിക്കാര്‍ക്ക് വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനും മറഞ്ഞിരിക്കുന്ന പ്രശ്നങ്ങൾ വഷളാകുന്നതിനുമുമ്പ് പരിഹരിക്കാനും നിര്‍ദേശിക്കുന്നു. വൃശ്ചികം, കന്നി രാശിക്കാര്‍ ശ്രദ്ധാപൂര്‍വ്വം വാക്കുകള്‍ തിരഞ്ഞെടുക്കണം. പരുഷമായ പെരുമാറ്റമോ അനാവശ്യമായ തര്‍ക്കങ്ങളോ ഒഴിവാക്കണം.
advertisement
2/14
ചിങ്ങവും മീനവും ഐക്യം നിലനിര്‍ത്താന്‍ അസൂയയും കോപവും ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. പിരിമുറുക്കങ്ങള്‍ ഉടലെടുത്ത സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നതില്‍ തുലാം രാശിക്കാര്‍ പ്രധാന സ്ഥാനം വഹിക്കും. മിഥുനം, വൃശ്ചികം രാശിക്കാര്‍ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സംസാരവും നിസ്സാര വഴക്കുകളും ഒഴിവാക്കുന്നത് അവരുടെ ബന്ധങ്ങള്‍ സുഖകരമായി മുന്നോട്ട് കൊണ്ടുപോകും. ധനു രാശിക്കാര്‍ പങ്കാളിയുടെ വികാരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നതില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിയും. ശാന്തതയും സംവേദനക്ഷമതയും നിലനിര്‍ത്താനും നിരാശയോടെ പോകാനുള്ള പ്രേരണയെ ചെറുക്കാനും മകരം രാശിക്കാരോട് ഓര്‍മ്മിപ്പിക്കുന്നു.
advertisement
3/14
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ വികാരഭരിതനാകുകയും പങ്കാളിയോട് അവിശ്വാസ്യത തോന്നുകയും ചെയ്യുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. അവരുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് പോലും നിങ്ങള്‍ക്ക് തോന്നിയേക്കാം. ഇന്ന് നിങ്ങളുടെ പ്രണയബന്ധത്തില്‍ കടുത്ത പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അനാവശ്യ വിവാദങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ മറഞ്ഞിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കും. വാദപ്രതിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ തെറ്റില്ല. പക്ഷേ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകുക.
advertisement
4/14
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കണണമെന്നും അവ പരുഷമായ രീതിയില്‍ ആയിരിക്കരുതെന്നും പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ സത്യസന്ധത പുലര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ അത് അതേ രീതിയില്‍ കാണില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാനാകും. ഇന്ന് സംയമനം പാലിക്കുകയും നിങ്ങളുടെ കോപം നിയന്ത്രിക്കുകയും ചെയ്യുക. ഇത് നിങ്ങളെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കും.
advertisement
5/14
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കും. നിങ്ങളുടെ പ്രണ പങ്കാളിയെ ഒരു തരത്തിലും വിഷമിപ്പിക്കരുതെന്നും രാശിഫലത്തില്‍ പറയുന്നു. കൃത്രിമമായതോ വെറുപ്പുളവാക്കുന്നതോ ആയ പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. നിങ്ങളുടെ പങ്കാളിയുടെ മുന്നില്‍ മറ്റൊരാളുമായി ഇടപഴകുന്നത് നിങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കും. ഇത് ബന്ധത്തില്‍ അസന്തുഷ്ടിയുണ്ടാക്കും. ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ കുറിച്ച് തുറന്ന് സംസാരിക്കുക.
advertisement
6/14
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ പ്രണയബന്ധത്തില്‍ വിശ്വാസവും ആശയവിനിമയവും വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കാന്‍ പ്രണയഫലത്തില്‍ പറയുന്നു. വിശ്വാസക്കുറവ് ഉണ്ടായാല്‍ നിങ്ങളുടെ സ്നേഹബന്ധം തകരും. നിങ്ങള്‍ നിലവില്‍ ആ പാതയിലേക്ക് നീങ്ങുകയാണ്. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി മുഖാമുഖം സംസാരിക്കാനും നിശബ്ദമായും രഹസ്യമായും ഉണ്ടായേക്കാവുന്ന പരാതികള്‍ പരിഹരിക്കാനും സമയം കണ്ടെത്തുമെന്ന് ഉറപ്പാക്കുക.
advertisement
7/14
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ അസൂയ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. കാരണം അത് നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയില്‍ ഒരു വിള്ളല്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുടെ സുഹൃത്തുക്കളോട് അസൂയ തോന്നരുത്. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് അസൂയപ്പെടാന്‍ ഒരു കാരണവും നല്‍കരുത്. ആരോഗ്യകരമായ ഒരു പ്രണയബന്ധത്തില്‍ അസൂയയ്ക്ക് സ്ഥാനമില്ല. പൂര്‍ണ്ണമായ സത്യസന്ധതയോടും തുറന്ന മനസ്സോടും കൂടി ഇതിനെക്കുറിച്ച് സംസാരിക്കുന്നതാണ് നല്ലത്.
advertisement
8/14
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതത്തിലെ സമീപകാല വാദപ്രതിവാദങ്ങളും തെറ്റിദ്ധാരണകളും കാരണം ഇന്ന് നിങ്ങള്‍ക്ക് അല്‍പ്പം സങ്കടം തോന്നിയേക്കാം എന്ന് പ്രണയഫലത്തില്‍ പറയുന്നു. എന്നിരുന്നാലും, ഈ നിരാശ നിറഞ്ഞ കാലഘട്ടങ്ങള്‍ ക്ഷണികമായതിനാല്‍ അത് അവഗണിക്കുക. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ദുരിതം മാത്രം വരുത്തുന്ന വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ശാന്തത പാലിക്കുകയും ചെയ്യുക. ശാന്തമായും വ്യക്തമായും ആശയങ്ങള്‍ പ്രകടിപ്പിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളെ ശ്രദ്ധിക്കും.
advertisement
9/14
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെ ലോകത്ത്, ഇന്ന് നിങ്ങള്‍ ഒരു സമാധാന നിര്‍മ്മാതാവിന്റെ പങ്ക് വഹിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ചില കാരണങ്ങളാല്‍, നിങ്ങളുടെ വീട്ടിലോ നിങ്ങളുടെ ബന്ധത്തിലോ ചില പിരിമുറുക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ എന്ന് തോന്നുന്നു. നിങ്ങളുടെ സമീപനം നയതന്ത്രപരവും വസ്തുനിഷ്ഠവുമായിരിക്കുക. സാഹചര്യം ഉടന്‍ സാധാരണ നിലയിലാകും. കുറച്ച് സമയത്തേക്ക് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകന്നു നില്‍ക്കേണ്ടിവന്നാല്‍, അവധിയെടുക്കുക.
advertisement
10/14
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന്, അത് എങ്ങനെ സംഭവിക്കുന്നു എന്ന് പോലും അറിയാതെ നിങ്ങളുടെ പങ്കാളിയുമായി ചെറിയ വഴക്കുകളില്‍ ഏര്‍പ്പെടുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. കുറഞ്ഞത് ഇന്നെങ്കിലും, നിങ്ങള്‍ കൈയിലുള്ള വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും നിങ്ങളുടെ പങ്കാളിയെ അന്ധമായി ആക്രമിക്കുന്നില്ലെന്നും ഉറപ്പാക്കുക. ഇത് ആരോഗ്യകരമായ ഒരു ബന്ധത്തെ നശിപ്പിക്കുകയും കോപത്തിന്റെയും നീരസത്തിന്റെയും വിത്തുകള്‍ വിതയ്ക്കുകയും ചെയ്യും. ഇന്ന് തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നിങ്ങളുടെ ഭാഷാ വൈദഗ്ദ്ധ്യം ഉപയോഗിക്കുക.
advertisement
11/14
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെ കാര്യത്തില്‍, ഇന്ന് നിങ്ങളുടെ പങ്കാളിയെ ശ്രദ്ധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു, കാരണം കാര്യങ്ങള്‍ അല്‍പ്പം പിരിമുറുക്കത്തിലാകാന്‍ സാധ്യതയുണ്ട്. അവന്‍ അല്ലെങ്കില്‍ അവള്‍ നിങ്ങളോട് എന്തെങ്കിലും പറയാന്‍ ശ്രമിക്കുകയാണ്. പക്ഷേ നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറല്ല. ശ്രദ്ധ തിരിക്കാതെ ശാന്തമായ ഒരു സ്ഥലത്ത് ഇരിക്കുക. നിങ്ങളുടെ പങ്കാളിക്ക് അവരുടെ വികാരങ്ങള്‍ നിങ്ങളോട് പറയാന്‍ അനുവദിക്കുക. ഈ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് നിങ്ങളുടെ ബന്ധത്തിന് ഗുണം ചെയ്യും. ഒടുവില്‍ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും.
advertisement
12/14
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു കാരണവുമില്ലാതെ നിങ്ങളുടെ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ അകന്നുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന്, നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ ശാന്തത പാലിക്കണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങളോട് നിങ്ങള്‍ പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ കോപം ഒരു താല്‍ക്കാലിക സാഹചര്യം മാത്രമാണ്. അതിനാല്‍ അത് കാത്തിരുന്ന് ശാന്തത പാലിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകുന്നത് നിങ്ങളുടെ ബന്ധത്തെ സഹായിക്കില്ല. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ പെരുമാറ്റത്തില്‍ ഒരു പരിധിവരെ നീരസം തോന്നിയേക്കാം.
advertisement
13/14
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന്, നിങ്ങളുടെ പ്രണയ പങ്കാളിയുമായി നിങ്ങള്‍ ഒത്തുപോകുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങളുടെ ബന്ധം തണുത്തുറഞ്ഞിരിക്കുന്നു എന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് അവര്‍ നിങ്ങളെ കുറ്റപ്പെടുത്തുകയോ സംശയിക്കുകയോ ചെയ്യുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങളുടെ പങ്കാളി ഒന്നും പറഞ്ഞിട്ടില്ലെങ്കില്‍ പോലും, സാഹചര്യം വ്യക്തമാക്കാന്‍ അവനോട് അല്ലെങ്കില്‍ അവളോട് സംസാരിക്കാന്‍ സ്വയം തീരുമാനിക്കുക. ആദ്യം ഇത് ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. പക്ഷേ അത് നിങ്ങളുടെ ബന്ധം വീണ്ടും ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ കണ്ടെത്തും. ഒടുവില്‍ നിങ്ങള്‍ക്ക് സുഖം തോന്നും.
advertisement
14/14
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ സമയത്ത് നിങ്ങളുടെ ബന്ധത്തിലെ സാഹചര്യം അല്‍പ്പം പിരിമുറുക്കമുള്ളതായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ കോപം നിയന്ത്രിക്കുക. പെട്ടെന്ന് ദേഷ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കു. അ്്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ആരെയെങ്കിലും വേദനിപ്പിക്കും. വിവാഹിതരായ ദമ്പതികള്‍ അനാവശ്യമായ വാദങ്ങളിലും വാദപ്രതിവാദങ്ങളിലും കുടുങ്ങിപ്പോയേക്കാം. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങളോട് പ്രതികരിച്ചാല്‍ ഇത് ഒഴിവാക്കാനാകും. ഈ സമയത്ത് ശാന്തതയോടെയും വിവേകത്തോടെയും ഇരിക്കാന്‍ ശ്രമിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope Sept 25 | സത്യസന്ധമായി ആശയവിനിമയം നടത്തുക; പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം