Daily Love Horoscope Nov 24 | ക്ഷമ കൈവിടരുത്; പ്രണയ ബന്ധം ദൃഢമാകും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം
- Published by:Vishnupriya S
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ച പ്രണയിതാക്കളുടെ 2024 നവംബര്‍ 24 ലെ രാശിഫലം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാർക്ക് നിങ്ങളുടെ സ്നേഹത്തോടെയും വാത്സല്യത്തോടെയുമുള്ള മനോഭാവം ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാമെന്ന് രാശി ഫലത്തിൽ പറയുന്നു. നിങ്ങളുടെ പ്രവൃത്തിയിലൂടെ പ്രിയപ്പെട്ടവരെ ആകർഷിക്കുകയും അവരുമായി സമയം ചെലവഴിക്കാനുള്ള അവസരം നേടുകയും ചെയ്യും. ഇന്ന് നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ ക്ഷമയോടെയും വിവേകത്തോടെയും പ്രകടിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ഇതിലൂടെ നിങ്ങൾ മറ്റുള്ളവരുടെ വിശ്വാസം പിടിച്ചുപറ്റും. പങ്കാളിത്ത ജീവിതത്തിൽ ഇന്ന് നിങ്ങൾക്ക് പരസ്പരം പൊരുത്തപ്പെട്ടു മുന്നോട്ടു പോകാൻ കഴിയും. ഇത് നിങ്ങളുടെ ദാമ്പത്യത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാർ ഈ ദിവസം നിങ്ങളുടെ പ്രണയ ബന്ധത്തിൽ പങ്കാളിയോട് മികച്ച രീതിയിൽ ഇടപഴകാൻ ശ്രമിക്കേണ്ടതുണ്ടെന്ന് രാശി ഫലത്തിൽ പറയുന്നു. നിങ്ങളുടെ ബന്ധത്തിൽ രഹസ്യാത്മകമായ സമീപനം നിലനിർത്തുന്നത് ആയിരിക്കും ഉചിതം. പങ്കാളിയോട് മനസ്സ് തുറന്ന് ആശയവിനിമയം നടത്തേണ്ടതും വളരെ പ്രധാനമാണ്. വൈകാരികമായ സാഹചര്യങ്ങളിൽ ഇന്ന് നിങ്ങൾ ക്ഷമ കൈവിടാതെ മുന്നോട്ടുപോകുക. മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാർക്ക് പ്രണയ ബന്ധത്തിൽ പങ്കാളിയോട് ഇന്ന് നിങ്ങളുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ സാധിക്കും എന്ന് രാശി ഫലത്തിൽ പറയുന്നു. നിങ്ങളുടെ ബന്ധത്തെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ എടുക്കുക. പങ്കാളിയുമായുള്ള ആശയവിനിമയത്തിന് ഇന്ന് വളരെ പ്രാധാന്യമുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ ഇപ്പോൾ നിങ്ങൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ഈ സമയം നിങ്ങളുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും വിശ്വാസം നേടിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാക്കുക. ഇതിന് മനസ്സ് തുറന്നുള്ള ആശയവിനിമയം വളരെ പ്രധാനമാണ്.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങളുടെ പ്രണയ ബന്ധത്തിൽ പങ്കാളിയുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതിലൂടെ സന്തോഷം അനുഭവപ്പെടുന്നത് രാശിഫലത്തിൽ പറയുന്നു. നിങ്ങളുടെ ബന്ധത്തിൽ ഗൗരവത്തോടെ മുന്നോട്ടുപോകുക. പങ്കാളിയുമായുള്ള ബന്ധത്തിൽ സംതൃപ്തി അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തിൽ ദമ്പതികൾക്ക് സന്തോഷകരമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ഇന്ന് സ്നേഹം നിലനിൽക്കുമെന്ന് രാശി ഫലത്തിൽ പറയുന്നു. നിങ്ങളുടെ വൈകാരികമായ പ്രശ്നങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ പ്രിയപ്പെട്ടവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാർ ഈ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് പിന്തുണ നൽകിക്കൊണ്ട് മുന്നോട്ടുപോകേണ്ടതുണ്ടെന്ന് രാശി ഫലത്തിൽ പറയുന്നു. കാര്യങ്ങൾ വ്യക്തമായി പ്രകടിപ്പിച്ചുകൊണ്ട് നിങ്ങളുടെ ബന്ധത്തിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ശ്രമിക്കുക. കൂടാതെ വൈകാരിക വിഷയങ്ങളിൽ ക്ഷമ കാണിക്കുകയും ചെയ്യുക. പരിചയ സമ്പന്നരായ ആളുകളിൽ നിന്ന് മാർഗനിർദ്ദേശം സ്വീകരിക്കുന്നത് നിങ്ങൾക്ക് ഗുണകരമായി മാറും. ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും അശ്രദ്ധ കാണിക്കരുത്. ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഇന്ന് നിങ്ങളുടെ ബന്ധങ്ങളിൽ സ്വകാര്യതയ്ക്ക് ഊന്നൽ നൽകേണ്ടതുണ്ട്. നിങ്ങളുടെ കുടുംബ ബന്ധങ്ങൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാർ ഈ ദിവസം പ്രണയ ബന്ധങ്ങളിൽ നിങ്ങളുടെ സ്നേഹത്തിനും സൗഹൃദത്തിനും പ്രാധാന്യം കൽപ്പിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഐക്യവും പരസ്പര വിശ്വാസവും നിലനിർത്തുന്നതിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്ക് ഇന്ന് പോസിറ്റീവ് മനോഭാവം നിലനിർത്തി മുന്നോട്ടുപോകാൻ സാധിക്കും. ഇന്ന് മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്താം. നിങ്ങളുടെ കുടുംബ ജീവിതം ഇപ്പോൾ സന്തോഷം നിറഞ്ഞതായിരിക്കും. ബന്ധങ്ങളിൽ നിങ്ങൾക്ക് പക്വതയോടെ ആശയവിനിമയം നടത്താനുള്ള അവസരം ലഭിക്കും. ഇതിലൂടെ നിങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയും ചെയ്യും.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാരുടെ പ്രണയ ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള സാഹചര്യം ഉണ്ടെന്ന് രാശി ഫലത്തിൽ പറയുന്നു. എന്നാൽ വൈകാരികമായ കാര്യങ്ങളിൽ നിങ്ങൾ ക്ഷമ പാലിക്കേണ്ടതുണ്ടെന്ന് നിർദ്ദേശിക്കുന്നു. കൂടാതെ നിങ്ങളുടെ മൂല്യങ്ങളോട് സത്യസന്ധത പുലർത്തുക. വികാരങ്ങൾ നിയന്ത്രിച്ചു മുന്നോട്ടുപോകാനും ശ്രദ്ധിക്കുക. നിങ്ങളുടെ ആശയവിനിമയത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ സമയം നിങ്ങളുടെ സുഹൃത്തുക്കളുമായി നല്ല ബന്ധം നിലനിർത്തുകയും നിങ്ങളുടെ ബന്ധങ്ങളിൽ പക്വത കാണിക്കേണ്ടതും വളരെ പ്രധാനമാണ്. ദാമ്പത്യ ജീവിതത്തിൽ പങ്കാളികളുടെ വൈകാരികമായ സ്ഥിരത ശക്തമാവുകയും ചെയ്യാം.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാർ ഈ ദിവസം പ്രണയ ജീവിതത്തിലും സൗഹൃദത്തിലും ആശയവിനിമയത്തിന് വളരെ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് രാശി ഫലത്തിൽ പറയുന്നു. ഇപ്പോൾ പങ്കാളികൾ തമ്മിലുള്ള പരസ്പരവിശ്വാസം വർദ്ധിക്കും. നിങ്ങൾ ഇന്ന് പോസിറ്റീവ് മനോഭാവത്തോടെ മുന്നോട്ടു പോകുകയും വ്യക്തിപരമായ പ്രശ്നങ്ങളും വിവേകത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യുക. ഇത് നിങ്ങളുടെ ബന്ധം കൂടുതൽ മെച്ചപ്പെടാൻ സഹായിക്കും. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇന്ന് നിങ്ങൾ നടത്തുന്ന സംഭാഷണങ്ങളും ഫലപ്രദമായി മാറും. നിലവിൽ പ്രണയ ബന്ധമുള്ളവർക്ക് പോസറ്റീവ് മനോഭാവത്തോടെ മുന്നോട്ടു പോകാൻ സാധിക്കും.
advertisement
10/12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർ ഈ ദിവസം നിങ്ങളുടെ പ്രണയ ബന്ധത്തിൽ ഐക്യം നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തണമെന്ന് രാശി ഫലത്തിൽ പറയുന്നു. നിങ്ങളുടെ വ്യക്തി ബന്ധങ്ങളിൽ പക്ഷപാതം ഒഴിവാക്കി മുന്നോട്ടുപോകാൻ ശ്രദ്ധിക്കുക. ഇത് അനാവശ്യമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. നിങ്ങളുടെ വികാരങ്ങൾ സമ്മിശ്രമായിരിക്കാം. ബന്ധങ്ങളിൽ സ്നേഹത്തിന് മുൻഗണന നൽകുകയും ആശങ്കകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കുടുംബത്തിൽ ഐക്യം നിലനിർത്തേണ്ടതും വളരെ പ്രധാനമാണ്.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാർ ഈ ദിവസം പ്രണയത്തിൽ സൗഹൃദ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട് രാശി ഫലത്തിൽ പറയുന്നു. നിങ്ങളുടെ സംസാരത്തിൽ മാന്യത പുലർത്തുകയും കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്തും ചെയ്യേണ്ടതുണ്ട്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. നിങ്ങളുടെ ബന്ധങ്ങളിൽ ഐക്യം നിലനിർത്തേണ്ടതും വളരെ പ്രധാനമാണ്.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാർ ഈ സമയം ദാമ്പത്യ ജീവിതത്തിൽ പങ്കാളിയോട് കൂടുതൽ അടുത്ത് ഇടപഴകാൻ ശ്രമിക്കേണ്ടതുണ്ടെന്ന് രാശി ഫലത്തിൽ പറയുന്നു. ഇന്ന് നിർണായകമായ ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം. ഇന്ന് നിങ്ങളുടെ പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക. എല്ലാവരോടും ബഹുമാനം നിലനിർത്തി മുന്നോട്ടു പോകേണ്ടതും വളരെ പ്രധാനമാണ്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Daily Love Horoscope Nov 24 | ക്ഷമ കൈവിടരുത്; പ്രണയ ബന്ധം ദൃഢമാകും: പ്രണയിതാക്കളുടെ ഇന്നത്തെ രാശിഫലം