Love Horoscope June 5 | പങ്കാളിയെ മനസ്സിലാക്കുക; സ്വന്തം കാര്യങ്ങള്ക്കായി സമയം നീക്കി വയ്ക്കുക: ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് അഞ്ചിലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തിവെച്ചശേഷം പൂര്‍ണ ആവേശത്തോടെ പ്രകടിപ്പിക്കരുതെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് കാര്യങ്ങള്‍ സാവധാനം മുന്നോട്ട് കൊണ്ടുപോകണം. ആദ്യം നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കാന്‍ ശ്രമിക്കുക. അതിന് ശേഷം കാര്യങ്ങള്‍ എങ്ങനെ സ്വീകരിക്കണമെന്ന് ആലോചിക്കണം.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഹൃദയവും മനസ്സും സംഘര്‍ഷത്തിലാകും. അതിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയോ കണ്ടെത്തുകയോ ചെയ്യുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ തിരഞ്ഞെടുത്ത ഒരു പങ്കാളിയുമായി നിങ്ങള്‍ ഗൗരവമേറിയ ബന്ധം കെട്ടിപ്പടുക്കാന്‍ ശ്രമിക്കും. ഹൃദയത്തിനും മനസ്സിനുമിടയില്‍ നിരന്തരം സംഘര്‍ഷമുണ്ടാകും. നിങ്ങളുടെ വികാരങ്ങളുമായി മുന്നോട്ട് പോകുന്നതായിരിക്കും നിങ്ങള്‍ക്ക് നല്ലത്.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തെക്കുറിച്ച് നിങ്ങള്‍ അമിതമായി ചിന്തിക്കരുത്. നിങ്ങള്‍ക്കായി കുറച്ച് സമയം നീക്കി വയ്ക്കുക. സംയമനം പാലിക്കുകയും നിങ്ങളുടെ വികാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയയ്ുക. നിങ്ങളുടെ ഹൃദയം പറയുന്നത് കേള്‍ക്കുക. അത് നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു വിഷയത്തിലെ തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കും. പ്രശ്നം വിശദമായി പരിഹരിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുക. അല്ലെങ്കില്‍ സാഹചര്യം കൂടുതല്‍ വഷളായേക്കാം. മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താന്‍ ശ്രമിക്കുക. ഉറപ്പായും ആശ്വാസം ലഭിക്കും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: വാക്കുകളുടെ മാന്ത്രികതയും വികാരങ്ങളുടെ ആഴവും നിങ്ങള്‍ മനസ്സിലാക്കും. വികാരങ്ങളും വാക്കുകളും പ്രയോഗിക്കുമ്പോള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പങ്കാളിയുമായി തുറന്ന് സംസാരിക്കുക. സ്നേഹവും പ്രണയവും ആവോളം ആസ്വദിക്കുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ പൂര്‍ണമായും മനസ്സിലാക്കാനുള്ളസമയമാണിത്. ഇത് നല്ലതാണെന്ന് നിങ്ങള്‍ തെളിയിക്കും. ബന്ധങ്ങള്‍ സങ്കീര്‍ണമാകും. അവ നന്നായി മനസ്സിലാക്കാന്‍ നിങ്ങള്‍ ആഴത്തില്‍ ഇറങ്ങി ചെല്ലേണ്ടതുണ്ട്. പങ്കാളിക്കൊപ്പം റൊമാന്റിക്ഡിന്നര്‍ ഡേറ്റിന് പോകുക. ഇത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അടുത്തിടെ കണ്ടുമുട്ടിയ സുഹൃത്തിനെ ഇന്ന് നിങ്ങള്‍ക്ക് നഷ്ടമാകും. ഈ വികാരം നിങ്ങളെ ആഴത്തില്‍ സ്വാധീനിക്കും. നിങ്ങളുടെ പ്രണയബന്ധം അടുത്ത ഘട്ടത്തിലേക്ക് നീങ്ങും. എന്നാല്‍ തിരക്ക് കൂട്ടരുത്. പരസ്പരം കുറച്ച് സമയം ചെലവഴിക്കുകയും നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ധൈര്യം കാണിക്കണം. അപ്പോള്‍ മാത്രമെ മികച്ച ബന്ധങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയൂ. എല്ലാവരുമായും നിങ്ങള്‍ക്ക് പ്രണയം തോന്നില്ല. പക്ഷേ, നിങ്ങള്‍ ഒരു പ്രത്യേക വ്യക്തിയിലേക്ക് ആകര്‍ഷിക്കപ്പെടും. മുന്നോട്ട് പോകുന്നതിന് മുമ്പായി ആലോചിച്ച് തീരുമാനം എടുക്കുക
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങള്‍ ബുദ്ധിമുട്ടേറിയ അനുഭവങ്ങളിലൂടെ കടന്നുപോകും. എന്നാല്‍, അത് നിങ്ങളുടെ ഭാവിയെക്കുറിച്ച് ഒരു ദിശാബോധം നല്‍കും. തിരക്കിട്ട് തീരുമാനമെടുക്കരുത്. സമയമെടുത്ത് മുന്നോട്ട് പോകുക. ഈ സമയം പരസ്പരം സമയം ചെലവഴിക്കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിയ്ക്കുമിടയിലെ തുടര്‍ച്ചയായ പിരിമുറുക്കങ്ങളും വഴക്കുകളും കാരണം നിലവിലെ ബന്ധം സങ്കീര്‍ണമാകുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇത് വളരെ വേഗം പരിഹരിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുക. പക്ഷേ, സൂക്ഷ്മതയോടെ വേണം അവ പരിഹരിക്കാന്‍.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മനസ്സ് തുറന്ന് പങ്കാളിയോട് സംസാരിക്കുക. നിയന്ത്രിതമായ രീതിയില്‍ സംസാരിക്കുക. ഇത് നിങ്ങളുടെ ബന്ധത്തിന് നല്ലതല്ല. നിങ്ങളുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തരുത്. വിനയത്തോടെ പെരുമാറുക. കരുതലോടെ പെരുമാറുക.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ വളയെയധികം സ്നേഹിക്കും. പക്ഷേ അത് നിങ്ങളുടെ പ്രവര്‍ത്തികളിലും വാക്കുകളിലും പ്രതിഫലിക്കും. വീട്ടുജോലികളില്‍ പങ്കാളിയെ സഹായിക്കുക. നല്ല ഭക്ഷണം പാചകം ചെയ്ത് നല്‍കുക. നിങ്ങളെ അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലുണ്ടാക്കുക. നിങ്ങള്‍ക്ക് പങ്കാളിയോട് കരുതലുണ്ടെന്ന് തോന്നിപ്പിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope June 5 | പങ്കാളിയെ മനസ്സിലാക്കുക; സ്വന്തം കാര്യങ്ങള്ക്കായി സമയം നീക്കി വയ്ക്കുക: ഇന്നത്തെ പ്രണയഫലം