Love Horoscope April 26 | പങ്കാളിയെ സന്തോഷിപ്പിക്കാന് അവസരം ലഭിക്കും; ബന്ധത്തില് സംതൃപ്തി അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് 26ലെ രാശിഫലം അറിയാം
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ തിരക്കേറുമെങ്കിലും നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നത്ര സ്നേഹം നിങ്ങളുടെ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അതിന്റെ മൂല്യം മനസ്സിലാക്കാന്‍ കഴിഞ്ഞേക്കില്ല. നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് വേണ്ടി ഒരു ഗാനം ആലപിക്കുക. അല്ലെങ്കില്‍ ഒരു ഫോട്ടോ ഫ്രെയിം നല്‍കുക.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് എല്ലാ വശങ്ങളില്‍ നിന്നും സ്നേഹം ലഭിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. എന്നാല്‍, ഭാവിയില്‍ ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ നിങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്ന് ചിന്തിക്കണം. നിങ്ങള്‍ ഇതിനോടകം ഒരു സ്നേഹബന്ധത്തിലാണെങ്കില്‍ നിങ്ങള്‍ക്ക് അത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് വളരെയധികം പൊസസ്സീവ്നെസ്സും അടുപ്പവും അനുഭവപ്പെടും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം നിറഞ്ഞ ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ കുടുംബത്തിലോ നിങ്ങളുടെ ബന്ധത്തിലോ ഉള്ള ഏത് സാഹചര്യത്തെയും നേരിടാന്‍ നിങ്ങള്‍ക്ക് കഴിയും.നിങ്ങളുടെ പങ്കാളി നിങ്ങളെ തെറ്റിദ്ധരിച്ചേക്കാം. അയാള്‍ നിങ്ങളെക്കുറിച്ച് പരാതി ഉന്നയിച്ചേക്കാം. എന്നാല്‍ ഏറെ നാളായി നിങ്ങളെ അലട്ടിയിരുന്ന ഒരു പ്രശ്നം ഇന്ന് പരിഹരിക്കപ്പെടും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളുടെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമാണെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുമായി ഇന്നത്തെ ദിവസം ശാന്തമായി ആസ്വദിക്കാന്‍ കഴിയും. ഉള്ള കാര്യങ്ങളില്‍ സന്തുഷ്ടരായിരിക്കുക. ചെറിയ വീട്ടുജോലികളില്‍ പങ്കാളിയെ സഹായിക്കുക. അത് നിങ്ങളുടെ ബന്ധത്തില്‍ സംതൃപ്തി നല്‍കും. അത് നിങ്ങളെ സന്തോഷിപ്പിക്കുകയും നിങ്ങളുടെ സ്നേഹം ഒരു പുതിയ തലത്തിലെത്തുകയും ചെയ്യും.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിക്കും ഇന്ന് വളരെ തിരക്ക് അനുഭവപ്പെടും. എന്നാല്‍ ഇതിനിടയിലും പരസ്പരം സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. പങ്കാളിയുമായി അത്താഴം കഴിക്കാന്‍ പുറത്ത് പോകുക. പങ്കാളി നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഡേറ്റിംഗിന് പോകുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയുമായി ഇടപഴകുമ്പോള്‍ വളരെയധികം ക്ഷമ പാലിക്കണം. സമാധാനം നിലനിര്‍ത്തണമെങ്കില്‍ ബുദ്ധിപൂര്‍വം ഇടപെടലുകള്‍ നടത്തുക. ഒരു ചെറിയ വഴക്ക് പോലും ഗുരുതരമായ പ്രശ്നമായി മാറിയേക്കാം. എന്നാല്‍, അത് വളരെ അപൂര്‍വമായിരിക്കും. ഇന്ന് മൗനം പാലിക്കുന്നതാണ് നല്ലത്.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം അനുഭവപ്പെടും. ബന്ധത്തില്‍ അതിര്‍വരമ്പുകള്‍ സൂക്ഷിക്കണം. പങ്കാളിയ്ക്ക് അന്തസ്സും ബഹുമാനവും നല്‍കണം. നിങ്ങളുടെ ബന്ധത്തില്‍ വേണ്ടാത്തത് എന്ത് വേണ്ടത് എന്ത് എന്ന് നിങ്ങള്‍ ഇന്ന് മനസ്സിലാക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ സ്നേഹബന്ധത്തില്‍ ചില പ്രതിസന്ധികള്‍ അനുഭവപ്പെടും. എന്നാല്‍ ശാന്തത പാലിക്കാന്‍ ശ്രമിക്കുക. ഒരു വിഷയവുമായി ബന്ധപ്പെട്ടും പങ്കാളിയെ ചോദ്യം ചെയ്യരുത്. മറ്റൊരാള്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം പങ്കാളി നിങ്ങളോട് കാണിച്ച് സ്നേഹം തിരികെ നല്‍കാനും നിങ്ങള്‍ കടന്നുപോയ പ്രയാസകരമായ സമയങ്ങളെക്കുറിച്ച് പങ്കാളിയെ ഓര്‍മിപ്പിക്കാനും ശ്രമിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലിയിലെ സമ്മര്‍ദം നിങ്ങളുടെ ബന്ധത്തെ ബാധിക്കും. ഇന്ന് ചെറിയ പ്രശ്നങ്ങള്‍പോലും ഗുരുതരമാകും. ചെറിയൊരു കാര്യത്തെച്ചൊല്ലിയുള്ള തര്‍ക്കം നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കാം. ഇന്ന് നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. ഇന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയുമായി ഇടപഴകുന്നതിന് വളരെയധികം ക്ഷമ ആവശ്യമായി വരും. വലിയ വിഷയങ്ങളെക്കുറിച്ച് പങ്കാളിയോട് സംസാരിക്കരുത്. അത് നിങ്ങളുടെ ബന്ധത്തിലെ സമാധാനം ഇല്ലാതാക്കും. ഒരു ചെറിയ അഭിപ്രായ വ്യത്യാസം പോലും ഗുരുതരമായ തര്‍ക്കമായി മാറിയേക്കാം. അതിനാൽ മൗനം പാലിക്കുന്നതാണ് നല്ലത്. ശാന്തത പാലിക്കുകയും നിങ്ങളുടെ ശക്തിയില്‍ വിശ്വസിക്കുകയും ചെയ്യുക. ഈസമയവും കടന്നുപോകും.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതം എങ്ങനെയുള്ള പങ്കാളിയുമായി ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ന് നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ക്ക് സ്നേഹം വേണമെന്ന് തിരിച്ചറിയും. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ കണ്ടെത്തും. അയാളോടുള്ള വികാരങ്ങള്‍ നിങ്ങള്‍ പ്രകടിപ്പിക്കും. നിങ്ങളുടെ ഹൃദയം പറയുന്നത് ശ്രദ്ധിച്ച് മുന്നോട്ട് പോകുക.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ചില വ്യത്യസ്തമായ വികാരങ്ങള്‍ നിങ്ങളെ തമ്മില്‍ വേര്‍പ്പെടുത്തിയേക്കാം. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ പ്രണയജീവിതവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളൊന്നും എടുക്കരുത്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope April 26 | പങ്കാളിയെ സന്തോഷിപ്പിക്കാന് അവസരം ലഭിക്കും; ബന്ധത്തില് സംതൃപ്തി അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം