Love Horoscope June 6| നിങ്ങളുടെ അഹങ്കാരത്തെ നിയന്ത്രിക്കുക; പരസ്പരം സ്നേഹിക്കുന്നത് സമ്മര്ദ്ദം കുറയ്ക്കും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 6-ലെ പ്രണയഫലം അറിയാം
advertisement
1/12

ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് അകന്നുപോകുകയോ കുറച്ച് അകലം പാലിക്കുകയോ ചെയ്തേക്കാം. എന്നാല്‍ അധികം വിഷമിക്കേണ്ട ആവശ്യമില്ല. കാരണം ഇത് ഒരു താല്‍ക്കാലിക ഘട്ടവും മാനസികാവസ്ഥയിലെ സാധാരണ മാറ്റവുമാണ്. ഇത് സമയത്തിന്റെ കാര്യം മാത്രമാണ്. മധുരമുള്ള സംഭാഷണമോ നല്ല പാചകമോ എല്ലാം മാറ്റും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പല കാരണങ്ങളാല്‍ അല്‍പ്പം സങ്കീര്‍ണ്ണമായി കാണപ്പെടും. ഇന്ന് നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. നിങ്ങളുടെ അഹങ്കാരത്തെ നിയന്ത്രിക്കുക. വാക്കുകള്‍, വാക്യങ്ങള്‍ മുതലായവയുടെ തിരഞ്ഞെടുപ്പിലും അവ പറയുന്ന രീതിയിലും ശ്രദ്ധിക്കുക. ഇന്ന് നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയിലുള്ള സംസാരം തകരാന്‍ അനുവദിക്കരുത്.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ ഇന്നത്തെ ദിവസം അല്പം ജാഗ്രത കാണിക്കണം. നിങ്ങളുടെ വികാരങ്ങള്‍ മറച്ചുവെക്കുന്നത് നിങ്ങളുടെ ബന്ധത്തിന് ദോഷം ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് ദേഷ്യം തോന്നിയേക്കാം. അതിനാല്‍ വളരെ ശ്രദ്ധാലുവും ക്ഷമയും പുലര്‍ത്തുക. സന്തോഷകരമായ സംസാരങ്ങള്‍ എല്ലാവരുമായും നടത്തുക. എല്ലാ ശരിയാകും.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ വീട്ടില്‍ ചില പിരിമുറുക്കങ്ങള്‍ അനുഭവപ്പെട്ടേക്കാം. അത് അവഗണിക്കരുതെന്ന് നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ സംഭാഷണ ശൈലി നല്ലതായിരിക്കണം. അത് വീട്ടിലെ അന്തരീക്ഷം ശാന്തമായി നിലനിര്‍ത്തും. ഇപ്പോഴത്തെ വഴക്കിന് വ്യത്യസ്ത കാരണങ്ങളുണ്ടാകാം. നിങ്ങള്‍ രണ്ടുപേരും അത് നേരിടേണ്ടിവരും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ മധുരമായ വാക്കുകളിലൂടെയും ശാന്തവും സമചിത്തതയുള്ളതുമായ മനോഭാവത്തിലൂടെയും പ്രശ്നകരമായ ഒരു ബന്ധത്തെ സ്നേഹപൂര്‍ണ്ണമായ ഒന്നാക്കി മാറ്റാന്‍ കഴിയും. ഇന്ന് തന്നെ നിങ്ങള്‍ ഇത് ചെയ്യുകയും നിങ്ങളുടെ പ്രണയ ബന്ധത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ നീക്കം ചെയ്യാന്‍ മുന്‍കൈയെടുക്കുകയും വേണം.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ച നിങ്ങള്‍ കുറച്ച് മാസങ്ങളായി ഒരു പ്രണയബന്ധത്തിലാണ്. പക്ഷേ ഇപ്പോഴും നിങ്ങള്‍ക്ക് ബന്ധത്തില്‍ തീവ്രത അനുഭവിക്കാന്‍ കഴിയുന്നില്ല. ആ സ്പാര്‍ക്ക് വീണ്ടും ജ്വലിപ്പിക്കുന്നതിനും വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനും നിങ്ങള്‍ രണ്ടുപേരും പ്രവര്‍ത്തിക്കേണ്ടതുണ്ട്. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങള്‍ക്ക് പരസ്പരം സ്നേഹം മാത്രമേ ആവശ്യമുള്ളൂ.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ ബന്ധത്തില്‍ ചില വിള്ളലുകള്‍ ഉണ്ടാകും. അതിനെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഉള്ളത് അംഗീകരിക്കുക. നിങ്ങള്‍ ക്ഷമയോടെ കാര്യങ്ങള്‍ പരിഹരിക്കാന്‍ കുറച്ച് സമയം നല്‍കണം. പഴയ നല്ല കാലത്തെക്കുറിച്ചുള്ള ചില സംഭാഷണങ്ങളില്‍ മുഴുകുക. അത് സമ്മര്‍ദ്ദം കുറയ്ക്കും.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ഒരു പ്രത്യേക വ്യക്തിയോട് പ്രണയം ഉണ്ടായിരുന്നു. നിങ്ങളുടെ സ്നേഹം അവനോട്/അവളോട് പ്രകടിപ്പിക്കാന്‍ ഒരു അവസരം നിങ്ങള്‍ അന്വേഷിക്കുകയാണ്. ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും നിങ്ങളുടെ ഹൃദയം തുറന്നു പറയാനും നിങ്ങള്‍ക്ക് ധൈര്യം സംഭരിക്കാന്‍ കഴിയും. തുടക്കത്തില്‍ നിങ്ങള്‍ക്ക് പരിഭ്രാന്തി തോന്നിയേക്കാം. പക്ഷേ പിന്നീട് എല്ലാം ശരിയാകും. നിങ്ങള്‍ സന്തോഷവാനായിരിക്കും.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ബന്ധങ്ങള്‍ കാലാവസ്ഥ പോലെയാണെന്നും അവ കാലത്തിനനുസരിച്ച് മാറുകയും വികസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ബന്ധം പുതുമയുള്ളതായിരിക്കുന്നതിനും നിങ്ങള്‍ രണ്ടുപേരും ഹൃദയംഗമമായി സംസാരിക്കുന്നതിനും ഇന്ന് നിങ്ങള്‍ ചില പുതിയ വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ടി വന്നേക്കാം. ഒടുവില്‍ നിങ്ങള്‍ രണ്ടുപേരും നല്ല ധാരണ വളര്‍ത്തിയെടുക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ നിലവിലെ ബന്ധത്തില്‍ മാറ്റം ഉണ്ടാകും. കാരണം വളരെക്കാലമായി അത് ഒരു വിധത്തില്‍ നിശ്ചലമായിപ്പോയെന്ന് നിങ്ങള്‍ക്ക് തോന്നുന്നു. നഷ്ടപ്പെട്ട അഭിനിവേശം പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങള്‍ക്ക് ചില നടപടികള്‍ സ്വീകരിക്കാം. നിങ്ങളുടെ പങ്കാളിയും ചില നടപടികള്‍ സ്വീകരിക്കും. ഈ പരസ്പര പ്രവര്‍ത്തനം നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കും.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങള്‍ അമിതമായി അസ്വസ്ഥരാകുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മാനസികാവസ്ഥ മോശമായേക്കാം. നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കുന്നതിനായി ഇന്ന് തന്നെ നിങ്ങളുടെ പെരുമാറ്റം മാറ്റുക. പരാതി പറയുകയും ദേഷ്യപ്പെടുകയും ചെയ്യരുത്. അവനോട്/അവളോട് വളരെ ഊഷ്മളതയും സൗമ്യതയും പരിഗണനയും പുലര്‍ത്തുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനരാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ആദ്യകാലത്ത് നിങ്ങളുടെ ബന്ധം വളരെ ആകര്‍ഷകമായിരുന്നു. എന്നാല്‍ കാലക്രമേണ ആ ആകര്‍ഷണം മങ്ങിപ്പോയിരിക്കുന്നു. നിങ്ങളും നിങ്ങളുടെ പങ്കാളിയും നിങ്ങളുടെ ബന്ധം വീണ്ടും മെച്ചപ്പെടുത്താന്‍ ശ്രമിക്കും. ഇതിന് കുറച്ച് സമയമെടുത്തേക്കാം. പുതിയതും നൂതനവുമായ വഴികള്‍ സ്വീകരിക്കുന്നതില്‍ സ്ഥിരോത്സാഹവും സര്‍ഗ്ഗാത്മകതയും പുലര്‍ത്തുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope June 6| നിങ്ങളുടെ അഹങ്കാരത്തെ നിയന്ത്രിക്കുക; പരസ്പരം സ്നേഹിക്കുന്നത് സമ്മര്ദ്ദം കുറയ്ക്കും: ഇന്നത്തെ പ്രണയഫലം അറിയാം