TRENDING:

Astrology | വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും; എല്ലാ കാര്യങ്ങളും എല്ലാവരോടും ചർച്ച ചെയ്യരുത്; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 മെയ് 30 ലെ ദിവസ ഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
advertisement
1/12
വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും; ഇന്നത്തെ ദിവസഫലം
ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മേൽ ആരെങ്കിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിൽ, ആ വ്യക്തിയെ മാത്രമല്ല സാഹചര്യത്തെയും നേരിടാൻ കഴിയുന്ന സുരക്ഷിതമായ ഒരു സ്ഥാനം നിങ്ങൾക്ക് ഇപ്പോൾ കണ്ടെത്താൻ കഴിഞ്ഞേക്കും. പുതിയതായി എന്തെങ്കിലും സാവധാനത്തിൽ തുടങ്ങുന്നത് ഭാവിയിൽ നേട്ടങ്ങൾ നൽകിയേക്കാം. ഭാഗ്യ ചിഹ്നം: ഒരു വിത്ത്
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: താൽക്കാലികമായുള്ള ബന്ധങ്ങൾ ഇപ്പോൾ അവസാനിക്കാൻ സാധ്യതയുണ്ട്. മുന്നോട്ട് പോകാനുള്ള സമയമാണിത്. കഴിഞ്ഞ കാലത്തെ ബാധ്യതകൾ ഉപേക്ഷിക്കുക അത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കരുത്. യാത്രകൾ പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം - ഒരു വെളുത്ത പുഷ്പം
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സീനിയർ മാനേജ്‌മെന്റിലെ ആരോടെങ്കിലും ​ഗൗരവത്തോടെ സംസാരിക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിയും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തെ ബാധിക്കുന്ന ചില വസ്തുതകളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടാകില്ല. വിചിത്രമായ മനോഭാവം ദിനചര്യകൾ അലങ്കോലപ്പെടുത്തിയേക്കാം. ഭാഗ്യ ചിഹ്നം: ഒരു മഴവില്ല്
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ വെല്ലുവിളി നിറഞ്ഞ സമയം മറികടക്കാൻ ആത്മവിശ്വാസം നിലനിർത്തുക. ഒരു പ്രണയാഭ്യർത്ഥന നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഭാവി കാര്യങ്ങളിൽ ആലോചിക്കാതെ തീരുമാനം എടുക്കരുത്. ഭാഗ്യ ചിഹ്നം - ഒറ്റക്കൽ പതക്കം
advertisement
5/12
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍ മത്സര പരീക്ഷയോ പ്രവേശന പരീക്ഷയോ എഴുതുന്നവർക്ക് ഫലങ്ങൾ അനുകൂലമായേക്കാം. ഇതുവരെ ഉണ്ടായിരുന്ന ഒരു ചെറിയ പരിഭ്രമം പോലും ഇല്ലാതാകും. പുറത്തുനിന്നുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ ചിഹ്നം: ഒരു ഫ്ലാസ്ക്
advertisement
6/12
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വരാനിരിക്കുന്ന ആഴ്‌ചയ്ക്കായി നിങ്ങൾ മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടാവാം. ഉടൻ ഒരു വലിയ സംഭവം ഉണ്ടാകുമെന്നും നിങ്ങൾ പ്രതീക്ഷിച്ചേക്കാം. ഇതെല്ലാം ഒരുമിച്ചു ചേരാനുള്ള സാധ്യത വളരെ വലുതാണ്. നിങ്ങൾക്ക് വൈദഗ്ധ്യമുള്ള മേഖലയിൽ ഒരു പുതിയ അവസരം ഉടൻ പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം - ഒരു പട്ടം
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ചില സമയങ്ങളിൽ ആളുകൾ വാഗ്ദാനങ്ങൾ നൽകാറുണ്ട്, എന്നാൽ അത് പാലിക്കണം എന്നില്ല. എന്നുകരുതി നിങ്ങൾ ഇതിനനുസരിച്ച് അവരെ വിലയിരുത്തേണ്ടതില്ല. കാര്യങ്ങൾ നിങ്ങളുടെ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ മറ്റൊരു രീതി സ്വീകരിക്കാവുന്നതാണ്. പണത്തിന്റെ വരവ് പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം: ഒരു ടൂർമലിൻ
advertisement
8/12
സ്‌കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ : നിങ്ങളുടേത് ഒരു സ്റ്റാർട്അപ് ആണെങ്കിൽ ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിച്ചേക്കും. അന്താരാഷ്ട്ര തലത്തിൽ വികസനം പ്രതീക്ഷിക്കാം. ഒരു പഴയ സുഹൃത്തിന്റെ വരവ് പഴയ കാര്യങ്ങൾ ഓർമ്മപ്പെടുത്തിയേക്കാം. ഭാഗ്യ ചിഹ്നം : ഒരു ചിപ്പി
advertisement
9/12
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ : നിങ്ങളുടെ കുടുംബത്തിൽ നിന്നോ അടുപ്പമുള്ളവരിൽ നിന്നോ എന്തെങ്കിലും അത്ഭുതം പ്രതീക്ഷിക്കാം. വിവാഹ ബന്ധങ്ങൾ വരാനും വിവാഹം നടക്കാനും സാധ്യതയുണ്ട്. നിങ്ങൾ ഏത് ദിവസവും മുൻ‌ഗണന നൽകുന്നത് എന്തും മനോഹരമായി തുടരുന്നതിനായിരിക്കണം. ഭാഗ്യചിഹ്നം: കിവി പഴം
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍ : ഒരു പങ്കാളിത്തം അല്ലെങ്കിൽ ഒരു പുതിയ ബിസിനസ്സ് ആശയം സംബന്ധിച്ച് നിങ്ങളെ ബോധ്യപ്പെടുത്താൻ കുറച്ച് പഴയ സുഹൃത്തുക്കൾക്ക് കഴിഞ്ഞേക്കും. മിക്കവാറും, ഒരു യാത്രയിൽ ഇത് സംഭവിക്കാം. സർക്കാർ ഉദ്യോഗസ്ഥർക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഭാഗ്യ ചിഹ്നം - തെളിഞ്ഞ സ്ഫടികം
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഏതെങ്കിലും ആരോപണത്തിന്റെ പേരിൽ നിങ്ങൾ പോരാടേണ്ടി വന്നേക്കാം. ആളുകളെ കുറിച്ചുള്ള നിങ്ങളുടെ ധാരണയിൽ ഒരു അനുകൂലമായ മാറ്റം ഉണ്ടായേക്കാം. കുടുംബത്തിൽ നിന്ന് മതിയായ പിന്തുണ ലഭിച്ചേക്കാം. അമിതമായി ചെലവഴിക്കുന്ന ശീലം നിയന്ത്രിക്കുകയും ഉടൻ സമ്പാദ്യം ആരംഭിക്കുകയും ചെയ്യേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - ആമ്പൽ പൂക്കൾ
advertisement
12/12
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിലവിൽ നിങ്ങളെ ബാധിക്കുന്ന സാഹചര്യങ്ങളുടെ ​​ഗതി ശരിയാക്കാൻ ചിലപ്പോൾ നിങ്ങളുടെ അടിത്തറ വീണ്ടും പരിശോധിക്കേണ്ടി വന്നേക്കാം. ഓഫീസിലെ ഒരു സീനിയർ വ്യക്തിക്ക് നിങ്ങൾക്ക് ആവശ്യമായ നല്ല ഉപദേശം നൽകാൻ കഴിഞ്ഞേക്കും. എല്ലാ കാര്യങ്ങളും എല്ലാവരോടും ചർച്ച ചെയ്യരുത്. ഭാഗ്യ ചിഹ്നം - ഒരു പാറ
മലയാളം വാർത്തകൾ/Photogallery/Life/
Astrology | വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും; എല്ലാ കാര്യങ്ങളും എല്ലാവരോടും ചർച്ച ചെയ്യരുത്; ഇന്നത്തെ ദിവസഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories