TRENDING:

Horoscope June 10 |: ബിസിനസ്സിൽ നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാവും; വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക: ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂൺ 10ലെ രാശിഫലം അറിയാം
advertisement
1/12
Horoscope June 10 | ബിസിനസ്സില്‍ നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാവും; വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: എല്ലാ കാര്യങ്ങളിലും നിങ്ങൾ ഇന്ന് നന്നായി ശ്രദ്ധിക്കേണ്ടി വരും. അയൽപക്കത്ത് എന്തെങ്കിലും തർക്കം ഉണ്ടായാൽ അതിൽ ശ്രദ്ധാലുവായിരിക്കണം, അല്ലെങ്കിൽ അത് നിങ്ങൾക്കും ബുദ്ധിമുട്ടായി മാറും. എളുപ്പത്തിൽ ജോലി ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും. രാഷ്ട്രീയത്തിൽ പ്രവ‍ർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ നിങ്ങൾക്ക് സാധിക്കും. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: വെള്ള.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: പുതിയ സുഹൃത്തുക്കളിൽ ഒരാളുമായി നിങ്ങൾ കൂടുതൽ അടുപ്പം സ്ഥാപിക്കും. ബിസിനസ് മേഖലയിൽ ഉള്ളവർ എന്തെങ്കിലും ഉപദേശം ആവശ്യമുണ്ടെങ്കിൽ പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിക്കുക. സാമ്പത്തിക കാര്യങ്ങളിൽ വലിയ മെച്ചമുള്ള ദിവസമായിരിക്കും. ബിസിനസ്സിൽ ആഗ്രഹിച്ച ലാഭം നേടാൻ സാധിക്കും. എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യസമയത്ത് നിറവേറ്റുന്നതിനാൽ എല്ലാവരുടെയും ബഹുമാനം നേടും. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: കറുപ്പ്.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങൾ അൽപ്പം നിരാശപ്പെടുമെന്ന് ഉറപ്പാണ്. കുടുംബത്തിലെ ഒരു അംഗം നിങ്ങളുമായി ത‍ർക്കത്തിലേർപ്പെടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുകയും കൃത്യസമയത്ത് അവ നിറവേറ്റുകയും ചെയ്യുക. മാതാപിതാക്കളോട് സംസാരിക്കുമ്പോൾ സ്നേഹത്തോടെ ഇടപെടുക. ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം ജീവിതത്തിൽ നടക്കും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: ഓറഞ്ച്.
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ആശയങ്ങൾ സ്വന്തം കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്. ഏതൊരു സുപ്രധാന തീരുമാനവും എടുക്കുമ്പോൾ മുതി‍ർന്നവരുടെ അഭിപ്രായം സ്വീകരിക്കുക. ഇന്ന് നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നം വളരെക്കാലമായി തുടരുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ കഴിയും. ഇത് നിങ്ങൾക്ക് വലിയ ആത്മസംതൃപ്തി പകരും. യുവാക്കൾക്ക് തൊഴിലിൽ മികച്ച അവസരങ്ങൾ ലഭിക്കും. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: മെറൂൺ.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് മനോഹരമായ ദിവസമായിരിക്കും. പങ്കാളിയെ നിങ്ങളുടെ കുടുംബത്തിന് പരിചയപ്പെടുത്തിയിട്ടില്ലെങ്കിൽ അത് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല സമയമാണ്. ഇന്ന് എന്തെങ്കിലും പുതിയ സാധനം വാങ്ങിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ അത് നല്ല തീരുമാനമായി മാറും. നിയമപരമായ ചില തർക്കങ്ങൾ നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. സാമ്പത്തികമായി ചില നഷ്ടങ്ങൾക്ക് സാധ്യതയുള്ള ദിവസമാണ്. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: ചുവപ്പ്.
advertisement
6/12
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് വളരെ ഫലപ്രദമായ ഒരു ദിവസമായിരിക്കും. പങ്കാളിയുമായുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അവ നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കും. കുട്ടികളിൽ നിന്ന് നിരാശാജനകമായ ചില വാർത്തകൾ കേൾക്കാനുള്ള സാധ്യതയുണ്ട്. വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വഴി തെളിഞ്ഞ് വരും. നിങ്ങളുടെ സുഹൃത്തുക്കളിൽ ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടാവും. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: മഞ്ഞ.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിനായി ആരംഭിച്ച ചില പദ്ധതികൾ ഇന്ന് നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് ചില പുതിയ അവസരങ്ങൾ തേടിയെത്തും. അത് നന്നായി ഉപയോഗപ്പെടുത്തുക. മേലുദ്യോഗസ്ഥരുടെ പ്രശംസ കേൾക്കാൻ സാധ്യതയുണ്ട്. എന്തെങ്കിലും ജോലി ചെയ്യാൻ അച്ഛൻ ആവശ്യപ്പെട്ടാൽ കൃത്യസമയത്ത് അത് പൂർത്തിയാക്കണം. കുട്ടികളിൽ നിന്ന് എന്തെങ്കിലും സമ്മാനം ലഭിക്കും. ഭാഗ്യ സംഖ്യ: 18, ഭാഗ്യ നിറം: പച്ച.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലിസ്ഥലത്ത് നല്ല ഊർജ്ജത്തോടെയും ഉത്സാഹത്തോടെയും പ്രവർത്തിക്കാൻ സാധിക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധം തുടരാൻ ശ്രദ്ധിക്കുക. പ്രണയബന്ധത്തിലെ ചില പ്രശ്നം കാരണം മാനസികാവസ്ഥ ഇന്ന് അൽപ്പം മോശമായിരിക്കും, എന്നിട്ടും എല്ലാ പ്രശ്‌നങ്ങൾക്കും നിങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. ചെലവുകളുടെ വർദ്ധനവ് കാരണം നിങ്ങളുടെ പ്രതിമാസ ബജറ്റ് താറുമാറായേക്കും. വർദ്ധിച്ചുവരുന്ന ചെലവുകൾ നിങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. ഭാഗ്യ നമ്പർ: 12, ഭാഗ്യ നിറം: ആകാശനീല.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമായിരിക്കും. മനസ്സിൽ മോശം ചിന്തകൾ കടന്നുവരാതെ ശ്രദ്ധിക്കുക. ശുഭാപ്തി വിശ്വാസം കൈവിടാതിരിക്കുക. കുടുംബത്തിൽ ചില മംഗളകരമായ കാര്യങ്ങൾ സംഭവിക്കും. സഹോദരങ്ങൾക്കിടയിൽ നിലനിന്നിരുന്ന തർക്കം അവസാനിക്കും. സുഹൃത്തുക്കൾക്കൊപ്പം ചില നിക്ഷേപങ്ങൾ നടത്തിയേക്കും. പങ്കാളിക്ക് ഒരു സമ്മാനം നൽകുക. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: ചാരനിറം.
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് മെച്ചപ്പെട്ട ദിവസമായിരിക്കും. ദൈനംദിന ചെലവുകൾ എളുപ്പത്തിൽ നിറവേറ്റാനും ഭാവിയിലേക്ക് കുറച്ച് പണം ലാഭിക്കാനും നിങ്ങൾക്ക് കഴിയും. ചില ആശയക്കുഴപ്പം നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ദുശ്ശീലങ്ങൾ ഉപേക്ഷിക്കേണ്ട സമയമാണിത്. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: പർപ്പിൾ.
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഭാവിയെക്കുറിച്ച് വേവലാതിപ്പെടാതെ ഇപ്പോഴുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയിൽ നിങ്ങളെത്തേടി ഒരു സുവർണാവസരം വന്നേക്കും. ജോലി മാറണമെങ്കിൽ കുറച്ചു സമയം കാത്തിരിക്കുന്നതാണ് നല്ലത്. വാഹനം ഓടിക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം, അല്ലാത്തപക്ഷം അപകടത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായുള്ള നല്ല ബന്ധം തുടരുക. ഭാഗ്യ സംഖ്യ: 17, ഭാഗ്യ നിറം: വയലറ്റ്.
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് മേഖലയിൽ നിന്ന് പുതിയ ബന്ധങ്ങൾ ഉണ്ടാവും. മാതാപിതാക്കളിൽ നിന്നും മുതിർന്നവരിൽ നിന്നും എല്ലാ കാര്യത്തിലും വലിയ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ബുദ്ധിമുട്ട് നേരിടുന്ന ഒരാളെ കണ്ടാൽ, അയാളെ സഹായിക്കുക. വിദ്യാർത്ഥികൾ ചില ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. ഭാഗ്യ സംഖ്യ: 16, ഭാഗ്യ നിറം: മജന്ത.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope June 10 |: ബിസിനസ്സിൽ നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാവും; വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക: ഇന്നത്തെ രാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories