Horoscope Aug 13 | ജോലിയില്‍ തിരക്ക് അനുഭവപ്പെടും; ചെലവ് വര്‍ധിക്കും: ഇന്നത്തെ രാശിഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഓഗസ്റ്റ് 13ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങള്‍ക്ക് തിരക്ക് അനുഭവപ്പെടും. വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ യാത്രകള്‍ ചെയ്യേണ്ടി വരും. ചെലവ് വര്‍ധിക്കും. ഇത് ആശങ്കകള്‍ക്ക് കാരണമാകും. അനാവശ്യമായ ചെലവുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളുടെ ജോലിയെക്കുറിച്ച് മനസ്സിലാക്കിയാല്‍ നല്ല ഫലം ലഭിക്കും. കുടുംബജീവിതം മെച്ചപ്പെടും. ദാമ്പത്യജീവിതത്തില്‍ പങ്കാളി നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. അത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് ഇന്ന് പങ്കാളിയോട് കൂടുതല്‍ അടുപ്പം തോന്നും. ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഭാഗ്യസംഖ്യ-4, ഭാഗ്യനിറം-മഞ്ഞ
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും. അത് ഇന്നത്തെ ദിവസം മികച്ചതാക്കും. ഇന്ന് നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. ദീര്‍ഘനാളായി എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന പണവും ഇന്ന് തിരികെ ലഭിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ഇന്ന് പ്രണയം നിറഞ്ഞ നിമിഷങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ മധുരം നിറഞ്ഞ നിമിഷങ്ങള്‍ നിങ്ങള്‍ ആസ്വദിക്കും. അതേസമയം നിങ്ങളുടെ പ്രണയ ജീവിതത്തില്‍ പങ്കാളിയുമായി കലഹങ്ങള്‍ ഉണ്ടാകാം. അതിനാല്‍ വളരെയധികം ശ്രദ്ധിക്കുക. ഭാഗ്യ സംഖ്യ: 17, ഭാഗ്യ നിറം: പച്ച
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നല്ലത് ചെയ്യാന്‍ ഇന്ന് നിങ്ങളുടെ കുടുംബം നിങ്ങളെ സഹായിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കും. അവയില്‍ നിങ്ങള്‍ ഇന്ന് വിജയിക്കും. ഇന്ന് നിങ്ങളുടെ വരുമാനത്തില്‍ ചിലപ്പോള്‍ കുറവ് സംഭവിച്ചേക്കാം. എന്നാല്‍ ചിലവുകള്‍ വര്‍ദ്ധിച്ചേക്കും. പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ ഉടലെടുക്കും. കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളുമായി എന്തെങ്കിലും കാര്യം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കും. പ്രണയ ജീവിതം നയിക്കുന്ന ആളുകള്‍ ഇന്ന് സന്തുഷ്ടരായിരിക്കും. കാരണം അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഇന്ന് കണ്ടുമുട്ടും. ഇത് അവരിൽ സന്തോഷം നിറയ്ക്കും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: ആകാശനീല
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് മിതമായ ഫലങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും എന്ന് രാശിഫലത്തില്‍ പറയുന്നു. രാവിലെ മുതല്‍ നിങ്ങളെ ചില ആശങ്കകള്‍ അലട്ടും. എന്നിരുന്നാലും, വൈകുന്നേരത്തോടെ ആശങ്കകള്‍ വിട്ടകലും. ഇന്ന് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. അതിനാല്‍ ചില നല്ല നിര്‍ദ്ദേശങ്ങള്‍ നിങ്ങളുടെ മുന്നില്‍ വന്നേക്കാം. അത് നിങ്ങള്‍ക്ക് വളരെ പ്രയോജനകരമാണെന്ന് തെളിയിക്കും. ഇന്ന് നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. അതേസമയം പ്രണയ ജീവിതം നയിക്കുന്ന ആളുകള്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു നല്ല സമ്മാനം വാങ്ങി നൽകും. അവരോടൊപ്പം എവിടെയെങ്കിലും പോകാന്‍ നിങ്ങൾക്ക് ഒരു പദ്ധതി തയ്യാറാക്കാവുന്നതാണ്. ഭാഗ്യ സംഖ്യ: 16, ഭാഗ്യ നിറം: തവിട്ട്
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും എന്ന് രാശിഫലത്തില്‍ പറയുന്നു. ഒരു കാര്യത്തെക്കുറിച്ചോര്‍ത്ത് ഇന്ന് നിങ്ങൾ വളരെയധികം വിഷമിക്കും. എന്നാല്‍ ഇത് നിങ്ങള്‍ക്ക് നല്ലതല്ല. അത് മൂലം നിങ്ങളുടെ ആരോഗ്യം വഷളായേക്കാം. ജോലി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ ശക്തമായി തുടരും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, അതേസമയം പ്രണയ ജീവിതം നയിക്കുന്നവര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടയാള്‍ നിങ്ങളുടെ കണ്ണില്‍ അവന്റെ/അവളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ ഇടയുണ്ട്. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: പിങ്ക്
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ നിങ്ങളുടെ ഗ്രഹനില അനുസരിച്ച് ചെലവ് വര്‍ധിക്കും. അത് നിങ്ങളെ വിഷമിപ്പിക്കുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ ബുദ്ധി പൂര്‍വമുള്ള പെരുമാറ്റം അനുസരിച്ച് സന്തോഷത്തിന്റെ നിമിഷങ്ങള്‍ കണ്ടെത്തുന്നതില്‍ നിങ്ങള്‍ വിജയിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്നത്തെ നിങ്ങളുടെ പ്രണയ ജീവിതം തൃപ്തികരമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ അടുപ്പം ദൃശ്യമാകും. അതേസമയം ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കും. നിങ്ങളുടെ പങ്കാളി ഇന്ന് നിങ്ങളോട് ദേഷ്യപ്പെട്ട് എന്തെങ്കിലും മോശമായി പറയാന്‍ ഇടയുണ്ട്. അതേസമയം നിങ്ങള്‍ ശാന്തമായി നിലകൊണ്ടാല്‍ എല്ലാം ശരിയാകും. ഇന്ന് ജോലിയില്‍ പുരോഗതിയുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇന്ന് സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കും. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: കടും പച്ച
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ കുട്ടി നിങ്ങളെ സന്തോഷിപ്പിക്കും. കുട്ടി ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവെക്കും. അത് നിങ്ങള്‍ തമ്മിലുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിവാഹിതര്‍ അവരുടെ കുടുംബ ജീവിതത്തെക്കുറിച്ച് ഓർത്ത് ആശങ്കാകുലരാകും. കുടുംബജീവിതത്തില്‍ ചില കല്ലുകടികള്‍ അനുഭവപ്പെടും. പ്രണയ ജീവിതം നയിക്കുന്ന ആളുകള്‍ ഇന്ന് അവരുടെ സര്‍ഗ്ഗാത്മകത ഉപയോഗിച്ച് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാന്‍ ശ്രമിക്കും. കുടുംബത്തിന്റെ അന്തരീക്ഷം മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും. നല്ല ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ മനസ്സിന് സന്തോഷം നല്‍കും. ജോലിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: നീല
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയും, കൂടാതെ ഏതെങ്കിലും മുടങ്ങിക്കിടക്കുന്ന പഴയ വീട്ടുജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് കഴിയും. ജോലി സംബന്ധമായ കാര്യത്തിലും ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ ജോലിയിലും കുടുംബജീവിതത്തിലും നിങ്ങള്‍ തുല്യ ശ്രദ്ധ ചെലുത്തും. അതിനാല്‍ ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ നല്ല ഏകോപനം ഉണ്ടാകും. കുടുംബാംഗങ്ങള്‍ എല്ലാക്കാര്യത്തിനും നിങ്ങളെ പിന്തുണയ്ക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടും. നിങ്ങളുടെ പങ്കാളി ഇന്ന് നല്ല കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത ചിലത് പങ്കാളി നിങ്ങള്‍ക്കായി ചെയ്യും. ഇത് നിങ്ങളെ വളരെ സന്തോഷവാന്മാരാക്കും. പ്രണയ ജീവിതം നയിക്കുന്ന ആളുകള്‍ തങ്ങളുടെ മോശം സ്വഭാവം കാരണം അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സത്യസന്ധത പ്രകടമാക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ പഴയ ചില സുഹൃത്തുക്കളെ കാണും. ഇളയ സഹോദരങ്ങള്‍ ഇന്ന് നിങ്ങളോട് വളരെയധികം സ്‌നേഹം പ്രകടിപ്പിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബത്തില്‍ നല്ലതും മംഗളകരവുമായ ചില ജോലികളെ കുറിച്ച് ചര്‍ച്ച നടക്കും. പ്രണയ ജീവിതം നയിക്കുന്ന ആളുകള്‍ ഇന്ന് വളരെ സന്തുഷ്ടരായി കാണപ്പെടും. അവരുടെ പങ്കാളിയോട് അടുപ്പം തോന്നും, അതേസമയം വിവാഹിതര്‍ അവരുടെ കുടുംബ ജീവിതത്തില്‍ ജീവിത പങ്കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ സന്തുഷ്ടരായിരിക്കും. കുടുംബകാര്യങ്ങളില്‍ പങ്കാളി നിങ്ങളുടെ സഹായം തേടും. ഇന്ന് ചെറിയ ചില ചിലവുകള്‍ ഉണ്ടാകുമെങ്കിലും വരുമാനം വര്‍ധിക്കും. ഇന്ന് നിങ്ങള്‍ ജോലിയില്‍ വളരെയധികം കഠിനാധ്വാനം ചെയ്യും. അത് നിങ്ങൾക്ക് ഗുണകരമായി മാറും. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: കറുപ്പ്
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങള്‍ ജോലി ചെയ്യുന്നിടത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ നല്ല ബന്ധം നിലനിര്‍ത്തും. ഏത് പ്രധാനപ്പെട്ട ജോലിയിലും നിങ്ങള്‍ക്ക് അവരുടെ സഹായം ലഭിക്കും. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്ന ആഗ്രഹം നിങ്ങളുടെ മനസ്സില്‍ ഉദിക്കും. ഇന്നത്തെ നിങ്ങളുടെ കുടുംബ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും, കൂടാതെ നിങ്ങള്‍ പ്രണയ ജീവിതം പൂര്‍ണ്ണമായി ആസ്വദിക്കും. വരുമാനം വര്‍ദ്ധിക്കും, ചെലവുകള്‍ കുറവായിരിക്കും. കുടുംബത്തില്‍ നിന്ന് മറ്റുള്ള അംഗങ്ങളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഭാഗ്യ സംഖ്യ: 18, ഭാഗ്യ നിറം: പര്‍പ്പിള്‍
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് കുടുംബ ജീവിതത്തില്‍ സന്തോഷമുണ്ടാകും. വീടും സ്ഥലവും വാങ്ങുന്നതിനെ കുറിച്ച് കുടുംബാംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തും. നല്ലകാര്യങ്ങള്‍ക്കായി പണം ഇന്ന് ചെലവഴിക്കും. ഇന്നത്തെ നിങ്ങളുടെ വരുമാനം വർധിക്കും. ജോലിയുമായി ബന്ധപ്പെട്ട് അല്‍പം ശ്രദ്ധിക്കേണ്ടി വരും. മനസ്സില്‍ അസ്വസ്ഥത അനുഭവപ്പെടുന്നതിനാല്‍ ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സ്നേഹം നിറയും. നിങ്ങളുടെ പങ്കാളിക്ക് ഇന്ന് വളരെയധികം ലാഭം ലഭിക്കും. പ്രണയ ജീവിതം നയിക്കുന്നവര്‍ ഇന്നത്തെ ദിവസം പൂര്‍ണ്ണമായി ആസ്വദിക്കും. ഭാഗ്യ നമ്പര്‍: 12, ഭാഗ്യ നിറം: മജന്ത
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ജോലിയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പദവി കൂടുതല്‍ ശക്തമാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ മേലുദ്യോഗസ്ഥരും നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരായിരിക്കും. ചില വിഷയങ്ങളില്‍ നിങ്ങളുടെ മനസ്സില്‍ ദേഷ്യം തോന്നാന്‍ ഇടയുണ്ട്. അത് നിങ്ങളുടെ വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. പ്രണയ ജീവിതം നയിക്കുന്ന ആളുകള്‍ ഇന്ന് വളരെ സന്തുഷ്ടരായി കാണപ്പെടുകയും സംതൃപ്തി അനുഭവിക്കുകയും ചെയ്യും. പിതാവില്‍ നിന്ന് പിന്തുണ ലഭിക്കും. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: ഓറഞ്ച്
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope Aug 13 | ജോലിയില്‍ തിരക്ക് അനുഭവപ്പെടും; ചെലവ് വര്‍ധിക്കും: ഇന്നത്തെ രാശിഫലം