TRENDING:

Money Mantra Feb 2 | നിക്ഷേപം നടത്താന്‍ അനുകൂല ദിനം; അനാവശ്യമായി പണം ചെലവാക്കരുത്; ഇന്നത്തെ സാമ്പത്തികഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2024 ഫെബ്രുവരി 2ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാർഡ് റീഡർ)
advertisement
1/12
നിക്ഷേപം നടത്താന്‍ അനുകൂല ദിനം; അനാവശ്യമായി പണം ചെലവാക്കരുത്; ഇന്നത്തെ സാമ്പത്തികഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും. ചില ജോലികള്‍ നിര്‍ത്തിവെയ്‌ക്കേണ്ടിവരും. എന്നാല്‍ കാലക്രമേണ അവ പുനരാരംഭിക്കുകയും ചെയ്യും. കിട്ടില്ലെന്ന് പ്രതീക്ഷിച്ച പണം തിരികെ ലഭിക്കും. വീട്ടിലെ ചെലവുകള്‍ക്കായി പണം അമിതമായി ചെലവാക്കരുത്. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം നിക്ഷേപം നടത്തണം. ദോഷപരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക. (Image: Shutterstock)
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികമായി അനുകൂലദിവമല്ല ഇന്ന്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാം. ചില ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കാന്‍ വായ്പ എടുക്കേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്. ശ്രദ്ധാപൂര്‍വ്വം വായിച്ചശേഷം രേഖകളില്‍ ഒപ്പിടുക.ദോഷപരിഹാരം: സൂര്യന് ജലം സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ശാരീരിക അസ്വസ്ഥതകള്‍ ഓഫീസിലെ നിങ്ങളുടെ ജോലിയ ബാധിച്ചേക്കാം. ഇത് മേലുദ്യോഗസ്ഥരുടെ മുന്നില്‍ നിങ്ങളുടെ പ്രതിഛായ ഇല്ലാതാക്കാന്‍ കാരണമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പെട്ടെന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ആരെയും അന്ധമായി വിശ്വസിക്കരുത്. ദോഷപരിഹാരം: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകുന്ന ദിവസമായിരിക്കും ഇന്ന്. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. അനാവശ്യ കാര്യങ്ങള്‍ ചെയ്ത് സമയം കളയരുത്.മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. നന്നായി ചിന്തിച്ച് വേണം പണം ചെലവഴിക്കാന്‍. അല്ലാത്തപക്ഷം ഭാവിയില്‍ പശ്ചാത്തപിക്കേണ്ടി വന്നേക്കാം.ദോഷപരിഹാരം: മഞ്ഞ നിറത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദാനം ചെയ്യുക(Image: Shutterstock)
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നന്നായി ചിന്തിച്ച് ബിസിനസ് കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുക. നിങ്ങള്‍ക്ക് മുന്നിലെത്തുന്ന പല പ്രശ്‌നങ്ങളും വേഗം പരിഹരിക്കും. ഉയര്‍ന്ന നിലയിലേക്ക് എത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക. അനാവശ്യ ജോലികള്‍ ചെയ്ത് സമയം കളയരുത്. അത് പണം നഷ്ടപ്പെടുത്തും. നിങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ദോഷപരിഹാരം:ശിവന് വെള്ളം സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികമായി അനുകൂല ദിവസമായിരിക്കും ഇന്ന്. ബിസിനസ് വിപൂലീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതിനായുള്ള വിഭവങ്ങള്‍ ശേഖരിക്കണം. ജോലി സ്ഥലത്ത് മോഷണം നടക്കാന്‍ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ചെന്ന് പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ദോഷപരിഹാരം: ഭൈരവക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക (Image: Shutterstock)
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലികളില്‍ സമ്പൂര്‍ണ്ണ വിജയം നേടും. അത് നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കാന്‍ കാരണമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. ദോഷപരിഹാരം: ശിവനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. (Image: Shutterstock)
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യും. ഭാവിയില്‍ അതിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ആരോഗ്യം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളെ അലട്ടിയിരുന്ന രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും. മറ്റുള്ളവരുമായി ആഴത്തില്‍ തര്‍ക്കിക്കാനിടവരും. ദോഷപരിഹാരം: ഹനുമാന്‍ ചാലിസ ചൊല്ലുക. (Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചെറുകിട വ്യവസായികള്‍ക്ക് നല്ല ദിവസമായിരിക്കും ഇന്ന്. മികച്ച കരാറുകള്‍ ഇവരെ തേടിയെത്തും. ജോലിചെയ്യുന്നവര്‍ക്ക് അനുകൂല കാലമല്ല. സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുക. ദോഷപരിഹാരം: ഓം നമഃശിവായ മന്ത്രം 108 തവണ ജപിക്കുക. (Image: Shutterstock)
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രശ്നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നിങ്ങളെ തേടിയെത്തും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകാന്‍ സാധ്യതയുള്ള ദിവസം. പണം സൂക്ഷിച്ച് ചെലവാക്കണം. അപ്രതീക്ഷിത നഷ്ടങ്ങളുണ്ടാകും. എന്നാല്‍ അതേസമയം കുടുംബത്തില്‍ നിന്ന് പിന്തുണയുമുണ്ടാകും. ദോഷപരിഹാരം: രാമക്ഷേത്രത്തിലിരുന്ന് രാമരക്ഷസ്‌തോത്രം ചൊല്ലുക. (Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരെയും തുല്യമായ രീതിയില്‍ പരിഗണിച്ച് മുന്നോട്ട് കൊണ്ടുപോകുക. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ആശങ്കയുണ്ടാകും. സഹോദരങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ചിരുന്ന പണം തിരികെ ലഭിക്കും. ദോഷപരിഹാരം: ഹനുമാന്‍സ്വാമിയ്ക്ക് മുന്നില്‍ നെയ്യ് വിളക്ക് തെളിയിച്ച് ഹനുമാന്‍ ചാലിസ ജപിക്കുക. (Image: Shutterstock)
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വ്യാപാര ഇടപാടുകളില്‍ നിന്ന് ലാഭം ലഭിക്കും. കടം കൊടുത്ത പണം ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. ഉപയോഗശൂന്യമായ പ്രവൃത്തികള്‍ ചെയ്ത സമയം കളയരുത്. ഒരേസമയം രണ്ട് കാര്യങ്ങള്‍ ചെയ്യരുത്. കുടുംബത്തില്‍ ആഘോഷങ്ങളുണ്ടാകും. ദോഷപരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക. (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra Feb 2 | നിക്ഷേപം നടത്താന്‍ അനുകൂല ദിനം; അനാവശ്യമായി പണം ചെലവാക്കരുത്; ഇന്നത്തെ സാമ്പത്തികഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories