TRENDING:

Money Mantra March 8 | ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും; സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും; ഇന്നത്തെ സാമ്പത്തികഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 മാര്‍ച്ച് എട്ടിലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)
advertisement
1/12
ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും; സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും; ഇന്നത്തെ സാമ്പത്തികഫലം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ഉത്തമദിവസമായിരിക്കും. ജോലിക്കാര്‍ക്ക് ഇന്ന് ഓഫീസില്‍ പുതിയ ചില ചുമതലകള്‍ കൂടി ലഭിക്കും. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കും. ദോഷ പരിഹാരം: മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുക. (Image: Shutterstock)
advertisement
2/12
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിയില്‍ ജനിച്ചവര്‍ക്ക് വളരെ നല്ലൊരു ദിവസമായിരിക്കും ഇന്ന്. ബിസിനസില്‍ പുതിയ കരാറുകൾ തീര്‍പ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി എല്ലാ കാര്യവും പരിശോധിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് അത് ദോഷം ചെയ്‌തേക്കാം. ദോഷ പരിഹാരം: ശിവമന്ത്രം ചൊല്ലുക. (Image: Shutterstock)
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഒരു വീടോ കടയോ വാങ്ങാന്‍ തീരുമാനിച്ചിട്ടുള്ളവര്‍ക്ക് അനുകൂല സമയം ആണിന്ന്. ഭാവിയില്‍ നേട്ടങ്ങളുണ്ടാകും. തിരികെ കിട്ടാതെ കിടന്ന പണം ഇന്ന് നിങ്ങള്‍ക്ക് തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിയവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ദോഷം ചെയ്‌തേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കും. അതിനാല്‍ എല്ലാ കാര്യവും ക്ഷമയോടെ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കണം. ദോഷ പരിഹാരം: തിങ്കളാഴ്ച വ്രതം അനുഷ്ടിക്കുക. ശിവനെ പ്രാർത്ഥിക്കുക. (Image: Shutterstock)
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബിസിനസ്സിന് വലിയ നേട്ടമുണ്ടാകും. വിദേശത്ത് വ്യാപാരം നടത്തുന്നവരെ തേടി ശുഭ വാര്‍ത്തകളെത്തും. രാഷ്ട്രീയ നേതാക്കളുമായി ബന്ധം സ്ഥാപിക്കാനാകും. വിവിധ രംഗങ്ങളില്‍ സ്വാധീനം ചെലുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പാര്‍ട്ട് ടൈം ബിസിനസില്‍ നിന്ന് ലാഭമുണ്ടാകും. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനിടവരും. ദോഷ പരിഹാരം: മഹാവിഷ്ണുവിനെ പ്രാർത്ഥിക്കുക. (Image: Shutterstock)
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബാംഗങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. അതുവഴി നിങ്ങളുടെ സാമ്പത്തിക ഭാരം കുറയുകയും മാനസിക സന്തോഷം ലഭിക്കുകയും ചെയ്യും. ടെക്‌സ്‌റ്റൈല്‍ ബിസിനസ്സ് നടത്തുന്ന വ്യാപാരികള്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ പുരോഗതിയില്‍ ശത്രുക്കള്‍ക്ക് അസൂയ തോന്നും. അതിനാല്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറണം. ദോഷ പരിഹാരം: ശിവനെ ആരാധിക്കുക. ശിവലിംഗത്തില്‍ വെറ്റില സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
6/12
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം ഇന്ന് പരിഹരിക്കപ്പെടും. സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് സഹകരണം പ്രതീക്ഷിക്കാം. ദോഷ പരിഹാരം: രുദ്രാക്ഷമാല ഉപയോഗിച്ച് മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക. (Image: Shutterstock)
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23 നും 22നും ഇടയില്‍ ജനിച്ചവര്‍: തൊഴിൽ മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നിങ്ങള്‍ അനുഭവിച്ച് വന്നിരുന്ന പ്രശ്‌നങ്ങള്‍ ഇന്ന് പരിഹരിക്കപ്പെടും. ബിസിനസുകാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദോഷ പരിഹാരം: ശിവനെ പ്രാർത്ഥിക്കുക. (Image: Shutterstock)
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദോഷ പരിഹാരം: ശിവലിംഗത്തില്‍ ചന്ദനം ചാര്‍ത്തുക.  (Image: Shutterstock)
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പുതിയ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. പഴയ ചില ബാധ്യതകളില്‍ നിന്ന് മോചിതരാകും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങും. നിങ്ങളുടെ വരുമാനം അനുസരിച്ചുള്ള സാധനങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. ജോലി സ്ഥലത്തെ പുതിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കപ്പെടും. ദോഷ പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക. (Image: Shutterstock)
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്തെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ ഉദ്യോഗസ്ഥരും ഇതില്‍ നിങ്ങളെ സഹായിക്കും. നിയമക്കുരുക്കുകളില്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂല കാലം. നിങ്ങളുടെ സംസാരം കൊണ്ട് എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയും. എന്നാല്‍ ഈ ദിവസം നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പണം കടം കൊടുക്കുന്നത് ഒഴിവാക്കണം. ദോഷ പരിഹാരം: ശിവനെ ആരാധിക്കുക. ശിവമന്ത്രം ജപിക്കുക. (Image: Shutterstock)
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിന്ന് ബഹുമാനം ലഭിക്കും. സഹപ്രവര്‍ത്തകരുമായി നല്ല രീതിയിലുള്ള ബന്ധം വളര്‍ത്തിയെടുക്കാനാകും. ചില ജോലികളില്‍ അവരില്‍ നിന്ന് സഹായവും ലഭിക്കും. ജോലികളില്‍ സഹായിക്കുന്നതിലൂടെ നിങ്ങള്‍ അംഗീകരിക്കപ്പെടും. ദോഷ പരിഹാരം: ഇന്ന് ശിവലിംഗത്തില്‍ പാല്‍ അര്‍പ്പിച്ച ശേഷം അവ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക. (Image: Shutterstock)
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസ് രംഗത്ത് മത്സരം നേരിടേണ്ടി വന്നേക്കാം. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കളും പണവും തിരികെ ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ ആലോചിക്കുന്നവര്‍ക്ക് അനുകൂല ദിവസമായിരിക്കും. നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് പങ്കാളിയോട് അഭിപ്രായം ചോദിക്കുക. വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം. അല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും. തിങ്കളാഴ്ച വ്രതം അനുഷ്ടിച്ച് ശിവലിംഗത്തില്‍ 21 വെറ്റില സമര്‍പ്പിക്കുക. (Image: Shutterstock)
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra March 8 | ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും; സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും; ഇന്നത്തെ സാമ്പത്തികഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories