Love Horoscope June 25 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും; പിക്നിക്കിന് പോകും: ഇന്നത്തെ പ്രണയഫലം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജൂണ് 25ലെ പ്രണയരാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളികളുമായി നന്നായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. ഒന്നിലും ഉറച്ചുനില്‍ക്കരുത്. അത് ഒരു പ്രയോജനവും നിങ്ങള്‍ക്ക് നല്‍കില്ല. പരസ്പരമുള്ള ബന്ധങ്ങള്‍ കയ്പ് നിറഞ്ഞ അനുഭവം മാത്രമാണ് നല്‍കുക. നിങ്ങളുടെ പങ്കാലിയില്‍ നിന്ന് നിങ്ങള്‍ക്ക്് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയം ആവശ്യമാണ്. മാനസികോല്ലാസത്തിനായി നിങ്ങള്‍ക്ക് ഒരു യാത്രയോ പിക്നിക്കിനോ പോകാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗീതം കേള്‍ക്കാം
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്ഥാനമാറ്റം കാരണം നിങ്ങളുടെ ബന്ധത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബന്ധത്തില്‍ ധാരാളം കാര്യങ്ങള്‍ നടന്നിട്ടുണ്ട്. ഇതിനെതിരേ നിങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, നിങ്ങളുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ ആക്രണാത്മക നിലപാട് സ്വീകരിക്കേണ്ട സമയമാണിത്
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുമായി സമാനതാത്പര്യമുള്ളവരുമായോ സമാനമായ ബിസിനസ് ചെയ്യുന്നവരുമായോ ഇന്ന് നിങ്ങള്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. ഈ അവസരം നിങ്ങള്‍ പ്രയോജനപ്പെടുത്തുകയും മറ്റുളവരെ പ്രോത്സാഗിപ്പിക്കുകയും വേണം. അതുവഴി അവര്‍ നിങ്ങളെ പിന്തുണയ്ക്കും. അവരില്‍ നിന്ന് അമിതമായി പ്രതീക്ഷിക്കരുത്. കാരണം കാര്യങ്ങള്‍ സാവധാനത്തില്‍ പൂവണിയുകയും ആളുകള്‍ ഒരു പുതിയ കാര്യത്തെയെയോ വ്യക്തിയെയോ മനസ്സിലാക്കാന്‍ സമയമെടുക്കുകയും ചെയ്യും
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മറ്റാരുടെയും ഉപദേശം സ്വീകരിക്കരുതെന്ന് ഇന്നത്തെ പ്രണയ രാശിഫലത്തിൽ പറയുന്നു. നിങ്ങളുടെ ബന്ധത്തില്‍ ആരോഗ്യകരമായ ചില അതിരുകള്‍ എപ്പോഴും പാലിക്കണം. ഇക്കാര്യം നിങ്ങള്‍ ഇന്ന് മനസ്സിലാക്കും. നിങ്ങളുടെ ഏറ്റവും അടുത്ത അഭ്യുദയകാംക്ഷികള്‍ പോലും നിങ്ങളുടെ തീരുമാനങ്ങള്‍ എടുക്കാന്‍ അനുവദിക്കരുത്. എന്നാല്‍ നിങ്ങള്‍ അവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കണം
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഇപ്പോള്‍ നിങ്ങളുടെ പങ്കാളിയോട് തുറന്ന് പറയേണ്ടത് വളരെ പ്രധാനമാണെന്ന് നിങ്ങളുടെ ഇന്നത്തെ പ്രണയ രാശിഫലത്തിൽ പറയുന്നു. നിങ്ങളുടെ ആശയവിനിമയം അവ്യക്തവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായിരിക്കരുത്. എല്ലാ തെറ്റിദ്ധാരണകള്‍ നീക്കാനും നിങ്ങളുടെ ബന്ധത്തിലെ ഊര്‍ജസ്വലത പുതുക്കാനും ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ദിവസമാണ്
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ അടുക്കാന്‍ നിങ്ങള്‍ അല്‍പം മര്യാദ പാലിക്കണമെന്ന് നിങ്ങളുടെ പ്രണയ രാശിഫലത്തിൽ പറയുന്നു. അയാളോട് കരുതലോടെ പെരുമാറണം. വളരെ പ്രധാനപ്പെട്ട ഒരു വിഷയവുമായി ബന്ധപ്പെട്ട് അയാള്‍ തിരക്കിലായിരിക്കും. എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കുവയ്ക്കാന്‍ അദ്ദേഹത്തിന് പ്രചോദനവും ധൈര്യവും നല്‍കേണ്ടുണ്ട്. ഈ സമയത്ത് നിങ്ങള്‍ അവരെ പിന്തുണച്ചാല്‍ അത് നിങ്ങളുടെ ബന്ധത്തില്‍ ദീര്‍ഘകാലം സ്വാധീനം ചെലുത്തും
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ബന്ധത്തിന് പുതിയൊരു ഭാവം ലഭിക്കുമെന്ന് പ്രണയ രാശി ഫലത്തില്‍ പറയുന്നു.നിങ്ങളുടെ പങ്കാളിയോടൊപ്പം ഇന്നത്തെ ദിവസം മുഴുവന്‍ നിങ്ങള്‍ ചെലവഴിക്കും. അവരുടെ ചില പുതിയ ഗുണങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. അത് നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കും. നി ങ്ങള്‍ക്ക് അവരോട് വളരെ അടുപ്പം തോന്നും. ഭാവിയില്‍ നിങ്ങള്‍ അവരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കും. എന്നാല്‍ ചില വെല്ലുവിളികല്‍ നേരിടേണ്ടി വരും. എന്നാല്‍ നിങ്ങല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്
advertisement
8/12
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് ഇന്ന് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമായി വരുമെന്ന് പ്രണയ രാശിഫലത്തില്‍ പറയുന്നു. ഈ സമയത്ത് നിങ്ങള്‍ അവര്‍ക്ക് നിസ്വാര്‍ത്ഥമായ സ്നേഹം പങ്കുവെച്ച് നല്‍കണം. അവരെ വിമര്‍ശിക്കുന്നത് ഒഴിവാക്കണം. കയ്പേറിയ രീതിയില്‍ ഇടപെടരുത്. നിസ്സാരമായ കാര്യങ്ങളിലെ നിങ്ങളുടെ പരാതികള്‍ നിങ്ങള്‍ ഉപേക്ഷിക്കണം. നിങ്ങള്‍ ഇപ്പോള്‍ എങ്ങനെ പെരുമാറുന്നുവെന്നത് നിങ്ങളുടെ ബന്ധത്തില്‍ ദീര്‍ഘകാലം സ്വാധീനം ചെലുത്തും. തീരുമാനങ്ങള്‍ വളരെ അധികാലം ആലോചിച്ച് എടുക്കുക. അത് നിങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യും
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ആകര്‍ഷകമായ വ്യക്തിത്വം ഉള്ളയാളെ നിങ്ങള്‍ കണ്ടുമുട്ടും. ഈ കൂടിക്കാഴ്ച വളരെ തീവ്രവവും അടുപ്പമുള്ളതുമായിരിക്കും. നിങ്ങളുടെ വൈകാരിക തടസ്സങ്ങള്‍ മറികടന്ന് ഇന്നത്തെ ദിവസം പരമാവധി പ്രയോജനപ്പെടുത്തുക. അയാള്‍ നിങ്ങളില്‍ നിന്ന് അകന്നുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവനെ തടയരുത്. അയാള്‍ നിങ്ങളുടെ അടുത്തേക്ക് വരും. നിങ്ങളുടെ പ്രധാന്യം മനസ്സിലാക്കാന്‍ അദ്ദേഹത്തിന് ഒരു അവസരം നല്‍കണം. ഇത് നിങ്ങളുടെ ബന്ധം ആഴത്തിലാക്കും
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ മനസ്സ് മുമ്പത്തേക്കാള്‍ ശാന്തമായിരിക്കുമെന്ന് ഇന്നത്തെ നിങ്ങളുടെ പ്രണയ രാശിഫലത്തിൽ പറയുന്നു. പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ ഇന്ന് കണ്ടുമുട്ടും. ഇത്തവണ എല്ലായ്പ്പോഴത്തെ പോലെ നിങ്ങളുടെ ആവേശം തണുത്തുപോകാതെയും അനിശ്ചിതത്വം ഇല്ലാതെയും കരുതലോടെ ഇരിക്കണം. ഇത്തവണ നിങ്ങള്‍ നിരാശരാകില്ല. ഈ സ്നേഹഭവനത്തില്‍ സന്തോഷത്തോടെ ജീവിക്കാന്‍ ശ്രമിക്കും
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് മുതല്‍ നിങ്ങള്‍ക്കും പങ്കാളിക്കുമിടയില്‍ ഒരു പുതിയ ധാരണയും ക്രമീകരണവും ആരംഭിക്കുമെന്ന് നിങ്ങളുടെ പ്രണയ രാശിഫലത്തിൽ പറയുന്നു. നിങ്ങള്‍ രണ്ടുപേരും ഇപ്പോള്‍ പരസ്പരം നന്നായി മനസ്സിലാക്കാന്‍ തുടങ്ങും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ധാരാളം പ്രതീക്ഷകള്‍ നിറഞ്ഞതായിരിക്കും. അവിവാഹിതര്‍ നിങ്ങളുടെ ഭാവി പങ്കാളിയെ കണ്ടുമുട്ടും
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ഇടയില്‍ സ്നേഹം നിറയുമെന്ന് പ്രണയ രാശിഫലത്തിൽ പറയുന്നു. പങ്കാളിക്കായി ഒരു പ്രത്യേക പദ്ധതി തയ്യാറാക്കി അത്ഭുതപ്പെടുത്തണം. നിങ്ങള്‍ ഒരു സ്നേഹബന്ധത്തിലാണെങ്കില്‍ നിങ്ങളുടെ ബന്ധത്തിലെ ആദ്യ ദിനങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമക്കണം. സുഹൃത്തുക്കളുമായി പാര്‍ട്ടി നടത്തുന്നതിന് പകരം നിങ്ങളുടെ പങ്കാളിയുമായി കുറച്ച് സമയം തനിച്ച് ചെലവഴിക്കുക. ഇന്ന് നിങ്ങൾ ഒരു ദീർഘദൂര യാത്ര പോകാൻ സാധ്യതയുണ്ട്
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Love Horoscope June 25 | പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും; പിക്നിക്കിന് പോകും: ഇന്നത്തെ പ്രണയഫലം