TRENDING:

Money Mantra Sep 19 | സാമ്പത്തിക ലാഭമുണ്ടാകും; ആത്മീയകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 19 ലെ സാമ്പത്തിക ഫലം അറിയാം
advertisement
1/12
Money Mantra Sep 19 | സാമ്പത്തിക ലാഭമുണ്ടാകും; ആത്മീയകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ ഓഫീസില്‍ മേലുദ്യോഗസ്ഥരുമായി തര്‍ക്കിക്കും. നിങ്ങളുടെ സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. ദീര്‍ഘകാലമായി പൂര്‍ത്തിയാകാത്ത ജോലികള്‍ ഈ ദിവസം ചെയ്ത് പൂര്‍ത്തിയാക്കും. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷം തോന്നും. ദോഷപരിഹാരം: മഹാലക്ഷ്മിയെ ആരാധിക്കുക. വെള്ളവസ്ത്രം ധരിക്കുക.
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് കരുതലോടെ പ്രവര്‍ത്തിക്കണം. ബിസിനസില്‍ ലഭിക്കുന്ന കരാറുകളെപ്പറ്റി നന്നായി അന്വേഷിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് വെല്ലുവിളികളുണ്ടാകും. ദോഷപരിഹാരം: വേപ്പ് മരത്തിന് കീഴില്‍ വെള്ളമൊഴിക്കുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. കടം വാങ്ങിയ പണം തിരികെ കൊടുക്കാന്‍ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ നിങ്ങള്‍ ആസൂത്രണം ചെയ്യും. പുതിയ ചില കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. ദോഷപരിഹാരം: വെള്ള വസ്ത്രങ്ങള്‍,ധാന്യം, അരി, പഞ്ചസാര എന്നിവ ദാനം ചെയ്യുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. സഹപ്രവര്‍ത്തകരുമായുള്ള ബന്ധം നല്ല രീതിയിലാകും. മതപരമായ കാര്യങ്ങള്‍ക്കായി നിങ്ങള്‍ പണം ചെലവഴിക്കും. ദോഷപരിഹാരം: മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയേയും ആരാധിക്കുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായുള്ള സഹകരണം വര്‍ധിക്കും. നിങ്ങള്‍ ഇന്ന് എടുക്കുന്ന എല്ലാ തീരുമാനത്തിലും വിജയം കൈവരിക്കും. ദോഷപരിഹാരം: മഹാലക്ഷ്മിയെ ആരാധിക്കുക.
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: പുതിയ ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും. എന്നാല്‍ നിങ്ങളെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല. നിങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പണം സമ്പാദിക്കാന്‍ സാധിക്കും. ദോഷപരിഹാരം: ചന്ദനക്കുറി തൊടുക. ശിവഭഗവാന് വെള്ളം സമര്‍പ്പിക്കുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: രാഷ്ട്രീയമേഖലയിലെ മത്സരങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. വായ്പ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ചുമതലകള്‍ ലഭിക്കും. അതില്‍ നിങ്ങള്‍ സന്തോഷിക്കും. അനാവശ്യ തര്‍ക്കങ്ങളില്‍ ചെന്നുപെടരുത്. ദോഷപരിഹാരം: വീടിന് മുന്നില്‍ രണ്ട് തിരിയിട്ട വിളക്ക് തെളിയിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഉത്തമദിവസമായിരിക്കും. പങ്കാളിയുടെ വീട്ടുകാര്‍ക്ക് കടം കൊടുത്ത പണം തിരികെ കിട്ടും. ബിസിനസില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. അതില്‍ നിന്ന് നേട്ടങ്ങളുമുണ്ടാകും. വലിയ ചില നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിക്കും. ദോഷപരിഹാരം: മഹാലക്ഷ്മിയ്ക്ക് പായസം നിവേദിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അറിവ് വര്‍ധിക്കും. ജോലിയിലെ തടസ്സങ്ങള്‍ ഇല്ലാതാകും. ബിസിനസില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കും. അതില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭമുണ്ടാകും. ദോഷപരിഹാരം: ലക്ഷ്മീമന്ത്രം ചൊല്ലുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ശക്തി വര്‍ധിക്കും. ശത്രുക്കളെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസില്‍ പണം സൂക്ഷിച്ചുപയോഗിക്കുക. അല്ലെങ്കില്‍ ഭാവിയില്‍ നഷ്ടമുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ദോഷപരിഹാരം: ലക്ഷ്മിദേവിയെ ആരാധിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: പഴയ ചില ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ അവസരം ലഭിക്കും. അലസത വെടിഞ്ഞ് ജോലി ചെയ്യണം. നിങ്ങളുടെ അഭിപ്രായം തുറന്നുപറയാന്‍ അവസരം ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കും. ദോഷപരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും കൊടുക്കുക.
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുകാര്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തികലാഭമുണ്ടാകും. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയം. ദോഷപരിഹാരം: വെള്ളവും പഞ്ചസാരയും, പാലും നെയ്യും ചേര്‍ന്ന മിശ്രിതം അരയാലിന് കീഴില്‍ ഒഴിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra Sep 19 | സാമ്പത്തിക ലാഭമുണ്ടാകും; ആത്മീയകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories