Money Mantra Aug 5 | സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച് നടത്തുക; മുതിര്‍ന്നവരുടെ ഉപദേശം തേടാം: ഇന്നത്തെ സാമ്പത്തികഫലം
- Published by:Ashli
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഓഗസ്റ്റ് അഞ്ചിലെ സാമ്പത്തികഫലം അറിയാം
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. മറ്റുള്ളവരുമായുള്ള പണമിടപാടുകള്‍ ഒഴിവാക്കണം. നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കാന്‍ ഇടയുണ്ട്. ഓഫീസിലെ പ്രയാസകരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. പരിഹാരം: സൂര്യന് വെള്ളം സമര്‍പ്പിക്കുക
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ ഇന്ന് പരിഹരിക്കപ്പെടും. ഓഫീസില്‍ എതിരാളികളെ പരാജയപ്പെടുത്തും. ഉദ്യോഗസ്ഥരുമായുള്ള ബന്ധം മധുരതരമാകും. വാഹനമോ ഭൂമിയോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാന്‍ പദ്ധതി തയ്യാറാക്കും. ഇന്ന് പണം നിക്ഷേപിക്കുന്നതിന് നല്ലദിവസമാണ്. പരിഹാരം: ഹനുമാന്‍ ക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതാണ് ഇന്ന് നിങ്ങള്‍ക്ക് നല്ലത്. ഓഫീസില്‍ പോലും, ടീം വര്‍ക്കിലൂടെ മാത്രമേ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള ഒരു പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. വ്യവസായികള്‍ക്ക് ഇന്ന്് പ്രയാസങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും. പണം കുടുങ്ങി കിടക്കാന്‍ സാധ്യതയുണ്ട്. ഭാവി പദ്ധതികള്‍ ഇന്ന് തയ്യാറാക്കുക. പരിഹാരം: വൈകുന്നേരം ആല്‍മരത്തിന്റെ ചുവട്ടില്‍ വിളക്ക് കൊളുത്തുക.
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് സ്വയം കഴിവുകള്‍ തെളിയിക്കാന്‍ ഇന്ന് ധാരാളം അവസരങ്ങള്‍ നല്‍കും. ആ അവസരങ്ങള്‍ തിരിച്ചറിയുകയും അവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമായിരിക്കും. ഏതെങ്കിലും അജ്ഞാത വ്യക്തിയുമായി ഇടപാട് നടത്തുന്നതിന് മുമ്പ് സമഗ്രമായ അന്വേഷണം നടത്തണം. പരിഹാരം: ഉറുമ്പുകള്‍ക്ക് തീറ്റ നല്‍കുകാ
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സില്‍ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കേണ്ടി വന്നേക്കാം. ഓരോ പുതിയ ജോലിയും ചെയ്യുമ്പോള്‍ നിയമപരമായ വശങ്ങള്‍ പരിഗണിക്കുക. തര്‍ക്കത്തില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഭൂമി ഇടപാടുകളില്‍ ജാഗ്രത പാലിക്കുക. ശ്രദ്ധയോടെ വാഹനമോടിക്കണം. പരിഹാരം പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ജോലിഭാരം അനുഭവപ്പെടും. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വ്യാപാരികളുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ബിസിനസ്സില്‍ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക. പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആവശ്യമായ രേഖകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക. പരിഹാരം: പെണ്‍കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുക.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയ ബാധ്യതകള്‍ തിരിച്ചടയ്ക്കുന്നതില്‍ ഇന്ന് നിങ്ങള്‍് വിജയിക്കും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോകേണ്ടി വരും. കൈയ്യിലുള്ള പണത്തില്‍ ശ്രദ്ധ വേണം. അല്ലെങ്കില്‍ ബജറ്റ് താളം തെറ്റിയേക്കാം. പരിഹാരം: ഹനുമാനെ ആരാധിക്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികളില്‍ തിരക്ക് അനുഭവപ്പെടും. ഇന്ന് ചെയ്യുന്ന ജോലിക്ക് ഭാവിയില്‍ സാമ്പത്തിക നേട്ടം ലഭിക്കും. സമ്പാദ്യമനുസരിച്ച് വേണം കടം വാങ്ങാന്‍. ബിസിനസ്സുകാര്‍ക്ക് ഇന്നേ ദിവസം മികച്ചതായിരിക്കും. ഗുണകരമായ ഇടപാട് ലഭിക്കും. പരിഹാരം: മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഓഫീസില്‍ ചില പുതിയ ഉത്തരവാദിത്ത്വങ്ങള്‍ നല്‍കാം. ഇന്ന് നിങ്ങള്‍ ക്രിയേറ്റീവായ ജോലികളില്‍ തിരക്കിലായിരിക്കും. ബിസിനസുകാര്‍ക്ക ഇന്നേ് ദിവസം സാധാരണ നിലയിലായിരിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. പരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക.
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജവും ശക്തിയും അനുഭവപ്പെടും. പ്രണയബന്ധത്തിലും നിങ്ങള്‍ വളരെ ആവേശഭരിതരായിരിക്കും. ഓഫീസില്‍ നിങ്ങളുടെ പ്രമോഷനോ ശമ്പളമോ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരമുണ്ടാകും. പരിഹാരം: രാമരക്ഷ സ്‌തോത്രം ചൊല്ലുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഓഫീസിലെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ടാക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. വ്യവസായികള്‍ക്ക് ഇന്ന് സാധാരണ ദിവസമായിരിക്കും. പുതിയ കരാറുകള്‍ ലഭിക്കില്ല. പരിഹാരം: ഭക്ഷണത്തില്‍ കുരുമുളക് ഉപയോഗിക്കുക.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ഒരു എതിരാളിയുടെയും വിമര്‍ശനം ശ്രദ്ധിക്കരുത്. നിങ്ങളുടെ ജോലി തുടരുക. വിജയം തീര്‍ച്ചയായും ലഭിക്കും. നിങ്ങളുടെ സാമൂഹികബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബഹുമാനം വര്‍ധിക്കും. പരിഹാരം: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മയില്‍പ്പീലി സമര്‍പ്പിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra Aug 5 | സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച് നടത്തുക; മുതിര്‍ന്നവരുടെ ഉപദേശം തേടാം: ഇന്നത്തെ സാമ്പത്തികഫലം