TRENDING:

Weekly Horoscope Predictions June 2 to 8| ദേഷ്യത്തോടെ സംസാരിക്കുന്നത് ഒഴിവാക്കണം; ലാഭകരമായ പദ്ധതികളില്‍ ചേരാന്‍ അവസരം ലഭിക്കും: വാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 2 മുതല്‍ 8 വരെയുള്ള വാരഫലം അറിയാം
advertisement
1/13
Weekly Horoscope Predictions June 2 to 8| ദേഷ്യത്തോടെ സംസാരിക്കുന്നത് ഒഴിവാക്കണം;വാരഫലം അറിയാം
ബിസിനസ്, ആരോഗ്യം, ദാമ്പത്യ ജീവിതം എന്നീ രംഗങ്ങളില്‍ ഈ ആഴ്ച്ച നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം. മേടം രാശിക്കാര്‍ക്ക് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കരിയറിലും ബിസിനസിലും ഇവര്‍ വിജയം നേടാനാകും. ഇടവം രാശിക്കാര്‍ക്ക് ഭൂമി, കെട്ടിടം, പൂര്‍വ്വികസ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഈ ആഴ്ച്ച പരിഹരിക്കാനാകും. മിഥുനം രാശിക്കാര്‍ ഈ ആഴ്ച്ച കടുത്ത മത്സരം നേരിടും. കര്‍ക്കിടകം രാശിക്കാര്‍ക്ക് ധൈര്യം വര്‍ദ്ധിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ലാഭകരമാകുന്ന പദ്ധതികളില്‍ ചേരാന്‍ അവസരം ലഭിക്കും. കന്നി രാശിക്കാര്‍ക്ക് പങ്കാളിയുമായി മാധുര്യമുള്ള ബന്ധം ആസ്വദിക്കാനാകും. തുലാം രാശിക്കാര്‍ക്ക് പെട്ടെന്ന് വലിയ ചെലവ് വന്നേക്കാം. വൃശ്ചികം രാശിക്കാര്‍ ദേഷ്യത്തോടെ സംസാരിക്കുന്നത് ഒഴിവാക്കണം. ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച്ച മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച വളരെ രസകരവും തമാശ നിറഞ്ഞതുമായിരിക്കും. കുംഭം രാശിക്കാരുടെ സാമ്പത്തികശേഷി പരിശോധിക്കപ്പെട്ടേക്കാം. മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ പ്രണയ പങ്കാളിയുടെ വികാരങ്ങളെയും നിങ്ങള്‍ മാനിക്കണം.
advertisement
2/13
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച ശുഭകരവും വിജയം നിറഞ്ഞതുമായിരിക്കും. നിങ്ങളുടെ കരിയറിലും ബിസിനസ്സിലും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ലഭിക്കും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയങ്ങള്‍ നേടാന്‍ കഴിയും. നിങ്ങള്‍ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ ഈ ആഴ്ച്ച നിങ്ങള്‍ക്ക് ജോലിക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചെയ്യുന്ന തിരക്കുകള്‍ നിങ്ങളുടെ കരിയറിന്റെയും ബിസിനസിന്റെയും പുരോഗതിക്ക് കാരണമാകും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. നിങ്ങളുടെ കരിയറിലും ബിസിനസ്സിലും നിങ്ങള്‍ക്ക് ആവശ്യമുള്ള വിജയം ലഭിക്കും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ലഭിക്കും. ജോലിക്കാര്‍ക്ക് അധിക വരുമാനം കണ്ടെത്താനാകും. നിങ്ങളുടെ കുടങ്ങിക്കിടക്കുന്ന പണം പുറത്തുകൊണ്ടുവരാനാകും. ആഴ്ച്ചയുടെ തുടക്കത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. അപകടകരമായ ജോലികള്‍ മടികൂടാതെ ചെയ്യാനാകും. ഈ ആഴ്ച്ച ബന്ധങ്ങളില്‍ ശുഭകരമാണ്. കുടുംബത്തില്‍ ഐക്യം നിലനില്‍ക്കും. പ്രണയബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. പങ്കാളിയുമായി മികച്ച ബന്ധം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യ സംഖ്യ: 6
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച്ച നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നിറഞ്ഞതായിരിക്കും. ആഴ്ച്ചയുടെ പകുതി ശുഭകരവും വിജയം നിറഞ്ഞതുമായിരിക്കും. ഈ സമയത്ത് പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. ജോലി സ്ഥലത്ത് നിങ്ങളുടെ പരമാവധി കഴിവ് പ്രകടിപ്പിക്കുക. ഇത് മോലുദ്യോഗസ്ഥരില്‍ നിന്ന പ്രശസ്തിയും അഭിനന്ദനവും നേടിത്തരും. ഭൂമി, പൂര്‍വ്വിക സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ ഈ ആഴ്ച്ച അത് പരിഹരിക്കാനാകും. ആഴ്ച്ചയുടെ ആദ്യ പകുതിയില്‍ കുടുംബ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ആളുകളുടെ ബഹുമാനം നേടാനാകും. അധിക ജോലി ഭാരം തോന്നിയേക്കാം. ജോലിസ്ഥലത്ത് മുതിര്‍ന്നവരില്‍ നിന്നും ജൂനിയര്‍മാരില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ കുറവായിരിക്കും. അതിനാല്‍ നിങ്ങള്‍ കഠിനമായി ജോലി ചെയ്യേണ്ടി വരും. വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിട്ടേക്കാം. ശ്രദ്ധാപൂര്‍വ്വം പണമിടപാടുകള്‍ നടത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പ്രണയബന്ധം ശക്തിപ്പെടുത്തുന്നതിനും അത് കൂടുതല്‍ ആഴത്തിലാക്കുന്നതിനും നിങ്ങളുടെ പ്രണയ പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങളുടെ ഇണയില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 2
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച വെല്ലുവിളി നേരിടേണ്ടി വരും. ഇതുകാരണം പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകില്ല. ജീവിതത്തില്‍ വലിയ ചെലവുകള്‍ നേരിടേണ്ടി വന്നേക്കും. സമ്പാദ്യം ചെലവഴിക്കുന്നതിനൊപ്പം പണം കടം വാങ്ങേണ്ടതായും വരും. ഈ ആഴ്ച്ച വളരെ ബുദ്ധിപൂര്‍വ്വം നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അല്ലാത്തപക്ഷം അനാവശ്യ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ബിസിനസുമായി ബന്ധപ്പെട്ട ആളുകള്‍ അപകടകരമായ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരും. വിപണിയില്‍ കുടുങ്ങിയ പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് നേരിടും. ബന്ധങ്ങളുടെ കാര്യത്തിലും ഈ ആഴ്ച്ച അത്ര നല്ലതല്ല. ആളുകളോട് വളരെ ശ്രദ്ധാപൂര്‍വ്വം സംസാരിക്കുകയും പെരുമാറുകയും ചെയ്യേണ്ടതുണ്ട്. നിറവേറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്ന വാഗ്ദാനങ്ങള്‍ ആര്‍ക്കും നല്‍കരുത്. ആശയവിനിമയത്തിന്റെ അഭാവം പ്രണയ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ആഴ്ച്ചാവസാനത്തോടെ സുഹൃത്തിന്റെ സഹായത്താല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. പ്രണയ പങ്കാളിയുമായുള്ള ബന്ധം സാധാരണ നിലയിലാകും. മിഥുനം രാശിക്കാര്‍ക്ക് കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. ജോലിയിലെ തിരക്കും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതും കാരണം നിങ്ങളുടെ ഇണയോടൊപ്പം കുറച്ച് സമയം മാത്രമേ നിങ്ങള്‍ക്ക് ചെലവഴിക്കാന്‍ കഴിയുകയുള്ളു. ഭാഗ്യ നിറം: ഗ്രേ ഭാഗ്യസംഖ്യ: 11
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച കരിയറിനും ബിസിനസിനും വളരെ അനുകൂലമായിരിക്കും. ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകും. നിങ്ങളുടെ ഉത്സാഹവും ധൈര്യവും വര്‍ദ്ധിക്കും. കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിറവേറ്റനാകും. ജീവിതത്തില്‍ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ മടിക്കില്ല. കൂടാതെ ആഗ്രഹിച്ച വിജയം കൈവരിക്കുകയും ചെയ്യും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഉപജീവന മാര്‍ഗ്ഗം കണ്ടെത്താനാകും. ജോലിയില്‍ വിജയ ശതമാനം വര്‍ദ്ധിക്കും. കുടുംബത്തിലെ പ്രിയപ്പെട്ട ഒരാളുടെ വരവ് കാരണം സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. സഹോദരങ്ങളോടൊപ്പം സ്‌നേഹവും വാത്സല്യവും നിലനില്‍ക്കും. ആരോഗ്യപരമായി ഈ ആഴ്ച്ച സാധാരണ നിലയിലായിരിക്കും. വിവാഹിതര്‍ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് അല്‍പ്പം ആശങ്കാകുലരായിരിക്കും. ഒരു പ്രണയബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും. ഭാഗ്യനിറം: മെറൂണ്‍ ഭാഗ്യസംഖ്യ: 12
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച ജോലിയില്‍ ആഗ്രഹിക്കുന്ന വിജയവും സമൂഹത്തില്‍ ബഹുമാനവും ലഭിക്കും. ജോലിസ്ഥലത്തോ സമൂഹത്തിലോ നിങ്ങള്‍ക്ക് ചില പ്രത്യേക ജോലികള്‍ക്ക് ആദരവ് ലഭിച്ചേക്കാം. ആളുകള്‍ നിങ്ങളുടെ ജോലി ശൈലിയെയും കഠിനാധ്വാനത്തെയും പ്രശംസിക്കും. കുടുംബത്തിലെ ആളുകള്‍ നിങ്ങളെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക മാത്രമല്ല അത് നടപ്പിലാക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭകരമായ ഒരു പദ്ധതിയില്‍ ചേരാന്‍ അവസരം ലഭിച്ചേക്കാം. ജോലിക്കാര്‍ക്ക് കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. അവരുടെ സമ്പത്ത് വര്‍ദ്ധിക്കും. എവിടെ നിന്നെങ്കിലും ഒരു അപ്രതീക്ഷിത സമ്മാനം ലഭിച്ചേക്കാം. നിങ്ങളുടെ പ്രണയ ബന്ധം വീണ്ടും ശരിയായ പാതയിലേക്ക് വരും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കും. കുടുംബവുമായോ സ്വത്തുമായോ ബന്ധപ്പെട്ട ഏത് പ്രധാന പ്രശ്‌നവും പരിഹരിക്കാന്‍ കഴിയും. നിങ്ങളുടെ ബന്ധുക്കളില്‍ നിന്ന് പ്രത്യേക സഹകരണവും പിന്തുണയും ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ് കാഴ്ചപ്പാടില്‍ ഈ സമയം നിങ്ങള്‍ക്ക് വളരെ ശുഭകരവും ഗുണകരവുമാണ്. നിങ്ങള്‍ക്ക് ലാഭം ലഭിക്കുക മാത്രമല്ല, വിപണിയില്‍ നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കുകയും ചെയ്യും. എന്നിരുന്നാലും നിങ്ങള്‍ അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കണം. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ സംഖ്യ: 7
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാരുടെ നക്ഷത്രക്കാര്‍ ഈ സമയത്ത് അവരുടെ ഉന്നതിയിലായിരിക്കും. നിങ്ങള്‍ ഏത് ജോലി ഏറ്റെടുത്താലും അതില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം ലഭിക്കും. നിങ്ങള്‍ക്ക് വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങള്‍ ആരില്‍ നിന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള വായ്പയോ കടം വാങ്ങിയതോ ആണെങ്കില്‍ നിങ്ങള്‍ക്ക് അത് തിരിച്ചടയ്ക്കാന്‍ കഴിയും. നിങ്ങള്‍ ഏറ്റവും വലിയ തീരുമാനം വളരെ എളുപ്പത്തില്‍ എടുക്കും. കൂടാതെ ആളുകള്‍ നിങ്ങളുടെ തീരുമാനത്തെ പ്രശംസിക്കും. വീട്ടിലും പുറത്തും നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. വീട്ടിലെ സ്ത്രീകളുടെ മനസ്സ് മതപരമായ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം വ്യാപൃതരായിരിക്കും. വീട്ടില്‍ ശുഭകരമായ സംഭവങ്ങള്‍ ഉണ്ടാകും. ആരോഗ്യം സാധാരണമായിരിക്കും. ജോലി മാറ്റുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയും. ഈ ആഴ്ച്ച മുഴുവന്‍ പ്രണയ ബന്ധങ്ങള്‍ക്ക് അനുകൂലമാണ്. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും ഐക്യവും ഉണ്ടാകും. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 15
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ ഈ ആഴ്ച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയോ നിങ്ങളുടെ കഴിവിനപ്പുറം പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. അല്ലാത്തപക്ഷം, നിങ്ങള്‍ക്ക് അനാവശ്യമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളെക്കാള്‍ ശക്തരായ ആളുകളുമായി അനാവശ്യമായി വാദിക്കരുത്. നിങ്ങള്‍ക്ക് അപമാനം നേരിടേണ്ടി വന്നേക്കാം. ജോലിക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് മുതിര്‍ന്നവരുമായും ജൂനിയറുമായും പ്രവര്‍ത്തിക്കേണ്ടി വരും. നിങ്ങളുടെ എതിരാളികള്‍ നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനോ നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാനോ ശ്രമിച്ചേക്കാം. മറ്റുള്ളവരുടെ ചെറിയ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ മനസ്സ് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ചില വലിയ ചെലവുകള്‍ പെട്ടെന്ന് ഉയര്‍ന്നുവന്നേക്കാം. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് അല്‍പ്പം പ്രതികൂലമായേക്കാം. ഇളയ സഹോദരങ്ങളുമായി ചില കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകാം. മാതാപിതാക്കളില്‍ നിന്നുള്ള സഹായവും പിന്തുണയും ലഭിക്കാത്തതിനാല്‍ നിങ്ങള്‍ അസ്വസ്ഥനാകും. പ്രണയബന്ധങ്ങളില്‍ തിടുക്കം കാണിക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് അനാവശ്യ പ്രശ്‌നങ്ങളും സാമൂഹിക അവമതിപ്പും നേരിടേണ്ടി വന്നേക്കാം. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 5
advertisement
9/13
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച ആരോടെങ്കിലും സംസാരിക്കുമ്പോള്‍ അവരുടെ കോപം നിയന്ത്രിക്കേണ്ടി വരും. ഇതിനകം പരിഹരിച്ച കാര്യങ്ങള്‍ നിങ്ങളുടെ വാക്കുകളാല്‍ നശിപ്പിക്കപ്പെടാം. കോപത്തോടെയോ ആരോടും സംസാരിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സ്വത്തുക്കള്‍ അല്ലെങ്കില്‍ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ധാരാളം ഓടേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലിസ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊപ്പം കുടുംബ ഉത്തരവാദിത്തങ്ങളും പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിങ്ങളുടെ അഭിമാനം മാറ്റിവെച്ച് ആളുകളുമായി സമാധാനം സ്ഥാപിക്കാന്‍ നിങ്ങള്‍ സമ്മതിച്ചാല്‍ നിങ്ങളുടെ പകുതി പ്രശ്‌നങ്ങളും യാന്ത്രികമായി അവസാനിക്കും. ജോലിസ്ഥലത്ത് ആരുമായും ഏറ്റുമുട്ടുന്നതിനുപകരം ആളുകളുമായി സഹകരിക്കുക. വിദേശത്ത് ബിസിനസ്സ് ചെയ്യാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കാരണം നിങ്ങളുടെ മനസ്സ് അസ്വസ്ഥമായിരിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നവും നിങ്ങളുടെ ആശങ്കയ്ക്ക് കാരണമാകും. ഈ ആഴ്ച്ച നിങ്ങളുടെ പ്രണയബന്ധം വാദപ്രതിവാദങ്ങളുമായി തുടരും. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 3
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച്ച സമ്മിശ്രമായിരിക്കും. നിങ്ങളുടെ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകും. കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട യാത്രകള്‍ വളരെ ശുഭകരമാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിച്ചേക്കാം. ലക്ഷ്യബോധമുള്ള ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായത്തോടെ പൂര്‍ത്തിയാക്കും. ഒരു മതപരമായ പരിപാടിയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ചില വലിയ ചെലവുകള്‍ പെട്ടെന്ന് വന്നേക്കാം. കുട്ടികളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തെക്കുറിച്ച് മനസ്സ് ആശങ്കാകുലമായിരിക്കും. ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ധാരാളം ഓടേണ്ടി വന്നേക്കാം. അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കുകയും പണമിടപാടുകളില്‍ ശ്രദ്ധിക്കുകയും ചെയ്യുക. സഹോദരങ്ങളുമായി ഐക്യം ഉണ്ടാകും. പങ്കാളിക്കൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ഭാഗ്യ നിറം: തവിട്ട് നിറം ഭാഗ്യ സംഖ്യ: 4
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച ശുഭകരമാകും. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വീട്ടിലും പുറത്തും നിങ്ങള്‍ക്ക് ആളുകളുടെ സഹകരണമുണ്ടാകും. ബിസിനസില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ബിസിനസ് വിപുലീകരണ പദ്ധതികള്‍ ഫലംപ്രദമാകും. സാമ്പത്തികപ്രതിസന്ധികള്‍ മറികടക്കാനാകും. ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്ര നടത്തേണ്ടി വന്നേക്കാം. എവിടെ നിന്നെങ്കിലും നല്ല ഓഫര്‍ ലഭിച്ചേക്കും. പ്രധാന തീരുമാനങ്ങള്‍ എടുക്കും മുമ്പ് പ്രിയപ്പെട്ടവരോട് ചര്‍ച്ച ചെയ്യുക. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. യുവാക്കളുടെ മിക്ക സമയവും ആസ്വദിക്കാന്‍ ചെലവഴിക്കും. പ്രണയകാര്യങ്ങള്‍ക്ക് ഈ ആഴ്ച്ച അനുകൂലമാണ്. നിങ്ങളുടെ വികാരങ്ങള്‍ ആരോടെങ്കിലും പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആഗ്രഹം സഫലമാകും. അതേസമയം, നിലവിലുള്ള പ്രണയബന്ധം കൂടുതല്‍ ശക്തമാകും. ദാമ്പത്യജീവിതം സന്തോഷകരമായി തുടരും. ഭാഗ്യനിറം: ക്രീം ഭാഗ്യസംഖ്യ: 9
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച തിരക്കേറിയതായിരിക്കും. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് ആശങ്കയുണ്ടാകും. ജോലിയില്‍ അധിക ഭാരം തോന്നിയേക്കും. ജോലി സ്ഥലത്ത് കൂടുതല്‍ പരിശ്രമം ആവശ്യമായി വരും. ആളുകളുമായി വഴക്കുണ്ടാക്കരുത്. നിസ്സാര പ്രശ്‌നങ്ങള്‍ അവഗണിക്കുക. ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കുക. സാമ്പത്തിക ശേഷി ഈ ആഴ്ച്ച പരീക്ഷിക്കപ്പെട്ടേക്കാം. ബിസിനസ്സ് മുതല്‍ സാധാരണ വീട്ടമ്മമാര്‍ വരെയുള്ള ആളുകള്‍ക്ക് ഈ പ്രശ്‌നം നേരിടാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങള്‍ക്ക് ഈ പ്രയാസകരമായ സമയവും വളരെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. ഈ സമയത്ത് കുംഭം രാശിക്കാര്‍ അവരുടെ കരിയറിലോ ബിസിനസ്സിലോ അപകടസാധ്യതകള്‍ ഒഴിവാക്കണം. പ്രണയബന്ധം ശക്തമായി നിലനിര്‍ത്താന്‍ നിങ്ങളുടെ പ്രണയ പങ്കാളിയുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്. അക്ഷമരാകുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 10
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീന രാശിക്കാര്‍ക്ക് ഈ ആഴ്ച്ച സമ്മിശ്രമായിരിക്കും. നിങ്ങളുടെ സ്വകാര്യ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് വലിയ ആശങ്കയ്ക്ക് കാരണമാകും. ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് നിങ്ങളുടെ ജോലിയെയും ബാധിച്ചേക്കാം. ആരോഗ്യത്തിലും ബന്ധങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആരോടെങ്കിലും സംസാരിക്കുമ്പോള്‍ മാന്യമായി പെരുമാറുക. ആരോടും ദേഷ്യം വയ്ക്കരുത്. മീനം രാശിക്കാര്‍ക്ക് ശാരീരിക വേദന അനുഭവപ്പെടേണ്ടി വന്നേക്കാം. ചെറിയ വേദനകളൊന്നും അവഗണിക്കരുത്. നിങ്ങളുടെ ഭക്ഷണക്രമവും ദിനചര്യയും ശരിയായി സൂക്ഷിക്കുക. ഏതെങ്കിലും സ്വാധീനത്തില്‍ അപകടകരമായ നിക്ഷേപങ്ങള്‍ നടത്തരുത്. പണമിടപാട് നടത്തുമ്പോള്‍ വളരെ ശ്രദ്ധാലുവായിരിക്കുക. ബിസിനസുകാര്‍ക്ക് എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. വിപണിയിലെ മാന്ദ്യവും അവര്‍ക്ക് ഒരു പ്രധാന ആശങ്കയായി മാറും. മികച്ച പ്രണയബന്ധം നിലനിര്‍ത്തുന്നതിന് അഹങ്കാരവും കോപവും ഒഴിവാക്കുക. നിങ്ങളുടെ പ്രണയ പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുകയും ചെയ്യുക. ഭാഗ്യ നിറം: കറുപ്പ് ഭാഗ്യ സംഖ്യ: 1
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Weekly Horoscope Predictions June 2 to 8| ദേഷ്യത്തോടെ സംസാരിക്കുന്നത് ഒഴിവാക്കണം; ലാഭകരമായ പദ്ധതികളില്‍ ചേരാന്‍ അവസരം ലഭിക്കും: വാരഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories